/

ഫിയസ്റ്റ – 2026 ലോഗോ പ്രകാശനം ചെയ്തു

4 മിനിറ്റ് വായിച്ചു

കണ്ണൂര്‍:എടക്കാട് ബ്ലോക്ക് പഞ്ചായത്തും കാർഷിക വികസന കർഷകക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഫിയസ്റ്റ 2026-ന്റെ ലോഗോ പ്രകാശനം കെ.വി. സുമേഷ് എം.എൽ.എ നിർവഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ അനു ആർ. ലോഗോ ഏറ്റുവാങ്ങി. ഡിസംബർ 21 മുതൽ 31 വരെ ചാലയിൽ നടക്കുന്ന പരിപാടിയുടെ ഭാഗമായി വിവിധ സെമിനാറുകൾ, നാടകം, ലേസർഷോ, വിവിധ മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും.

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിജു ചടങ്ങിൽ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം. ബിന്ദു, വൈസ് പ്രസിഡന്റ് ഇ. ബിന്ദു, ഹാരിസ് പടന്നോട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.വി. ജയരാജൻ, കാനി രഘുനാഥൻ, ശ്രീധരൻ സംഘമിത്ര, പി.കെ. പത്മജ എന്നിവർ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!