ബസ് ജീവനക്കാർക്കെതിരെ പരാതിയുമായി നടി സനുഷ ടൗൺ പോലിസ് സ്റ്റേഷനിൽ

5 മിനിറ്റ് വായിച്ചു

ബസ് ജീവനക്കാർ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച്  ചലച്ചിത്രനടി സനുഷ പരാതിയുമായി കണ്ണൂർ ടൗൺ സ്റ്റേഷനിലെത്തി.ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ പൊലീസുകാർക്കും അവിടെയുണ്ടായിരുന്ന മറ്റുള്ളവർക്കും യുവ സിനിമ താരത്തെ കണ്ട് കൗതുകമായി. കണ്ണൂർക്കാരിയായ നടി സനുഷയാണ് രാത്രി ഏഴരയോടെ സ്റ്റേഷനിലെത്തിയത്.പിതാവ് സന്തോഷും കൂടെയുണ്ടായിരുന്നു.

സനുഷ കാറോടിച്ചു വരവെ  സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ഒരു സ്വകാര്യ ബസ് കുറുകെ കയറ്റിയിട്ടു. തുടർന്ന് സനുഷയോടു കയർത്തു സംസാരിക്കുകയും ഫോട്ടോയെടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് ബസ് ജീവനക്കാർക്കെതിരെ  പരാതി നൽകാനാണ് സനുഷ ടൗൺ പോലിസ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീജിത്ത് കൊടേരിയുടെ സാന്നിധ്യത്തിൽ ബസ് ജീവനക്കാരെ വിളിപ്പിച്ച് അപ്പോൾ തന്നെ ഒത്തുതീർപ്പാക്കുകയും ചെയ്തു.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version