കണ്ണൂർ : സംസ്ഥാനത്ത് ഞായറാഴ്ചയും (31.08.2025) എല്ലാ റേഷൻ കടകളും തുറന്നു പ്രവർത്തിക്കും. അന്നേ ദിവസത്തോടെ ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്പെഷ്യൽ അരിയുടെ വിതരണം പൂർത്തിയാകുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ മാസം ഇതുവരെ 82% ഗുണഭോക്താക്കൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ആഗസ്റ്റ് മാസത്തെ റേഷൻ ഇനിയും വാങ്ങാത്തവർ 31.08.2025ന് മുമ്പു തന്നെ വാങ്ങേണ്ടതാണ്.

സ്റ്റോക്കെടുപ്പ് പ്രമാണിച്ച് 01.09.2025 തിങ്കളാഴ്ച റേഷൻകടകൾക്ക് അവധിയായിരിക്കും. 02.09.2025 (ചൊവ്വ) മുതൽ സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം ആരംഭിക്കും. ഒന്നാം ഓണ ദിവസമായ സെപ്റ്റംബർ 4ന് റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. എഎവൈ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബർ മാസവും തുടരുന്നതാണ്.