//
6 മിനിറ്റ് വായിച്ചു

നാടൻപാട്ടുകളുടെ മുടിചൂടാമന്നൻ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു

നാടൻപാട്ട് കലാകാരൻ അറുമുഖൻ വെങ്കിടങ്ങ് (65) അന്തരിച്ചു. നാടൻ പാട്ടുകളുടെ മുടിചൂടാമന്നൻ എന്നാണ് അറുമുഖൻ അറിയപ്പെടുന്നത്. 350 ഓളം നാടൻ പാട്ടുകളുടെ രചയിതാവാണ്.

 

കലാഭവൻ മണിയെ ജനപ്രിയനാക്കിയത് ഇദ്ദേഹത്തിൻറെ പാട്ടുകൾ ആയിരുന്നു. മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ, ചാലക്കുടി ചന്തക്കു പോകുമ്പോൾ, പകലു മുഴുവൻ പണിയെടുത്ത്, വരിക്കചക്കേടെ.. തുടങ്ങിയവയെല്ലാം അറുമുഖന്റെ പാട്ടുകളാണ്.

സിനിമക്ക് വേണ്ടിയും അറുമുഖൻ പാട്ടുകൾ എഴുതിയിട്ടുണ്ട്. 1998 ൽ പുറത്തിറങ്ങിയ മീനാക്ഷി കല്യാണം എന്ന ചിത്രത്തിലെ കൊടുങ്ങല്ലൂര് അമ്പലത്തിൽ, മീശമാധവനിലെ ഈ എലവത്തൂർ കായലിന്റെ, ഉടയോൻ എന്ന ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ എന്നിവ എഴുതിയത് അറുമുഖനാണ്.

കൂടാതെ ധാരാളം ആൽബങ്ങളും ഭക്തി ഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. തൃശ്ശൂർ വെങ്കിടങ്ങ് സ്വദേശിയാണ് അറുമുഖൻ. ഭാര്യ അമ്മിണി. മക്കൾ: സിനി, സിജു, ഷൈനി, ഷൈൻ, ഷിനോയ്, കണ്ണൻ പാലാഴി. മരുമക്കൾ: വിജയൻ ,ഷിമ, ഷാജി, അമ്പിളി, സതി, രമ്യ. ഏനാമാവിൽ ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് സംസ്‌കാരം നടക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!