//
6 മിനിറ്റ് വായിച്ചു

കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ലോക വനിതാദിനം സമുചിതമായി ആഘോഷിച്ചു.

 

കണ്ണൂര്‍ : ലോക വനിതാദിനം കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ വിഭിന്നങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന് നൂറ് വൃക്ഷത്തൈകള്‍ നട്ടുകൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് നടന്ന വനിതാദിന സംഗമം  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  പി. പി. ദിവ്യ ഉദ്ഘാടനം ചെയ്തു.  ഹേമലത ഐപിഎസ് മുഖ്യാതിഥിയായി പങ്കെടുത്തു. പ്രശസ്ത കളരി ഗുരുക്കളും പദ്മശ്രീ ജേതാവുമായ മീനാക്ഷിയമ്മ, വിന്റ്മാച്ച് ലിമിറ്റഡിന്റെ സി ഇ ഒ ലിസ മായന്‍,  ജേര്‍ണലിസ്റ്റ് കെ.പി.ജൂലി, ഇസ്‌റ സ്‌കൂള്‍ ഓഫ് ലേണിംഗിന്റെ സ്ഥാപക ഷബാന മഹമ്മൂദ്, കേണല്‍ ലീലാമ്മ കെ.ജെ, ക്രിസ്തുരാജ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ സിന്‍സി, ഹെഡ്‌നഴ്‌സായി വിരമിച്ച  ആൻസി തോമസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഡോ. സുപ്രിയ രഞ്ജിത്ത് സ്വാഗതം ചെയ്ത ചടങ്ങിൽ ഡോ. ജുബൈരത്ത്, ഡോ. സൗമ്യ, ഡോ. ശബ്‌ന,ജലറാണി ടീച്ചർ,ഷീബ സോമന്‍.  എന്നിവര്‍  സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!