/

അസിസ്റ്റന്റ്‌റ് പ്രൊഫസര്‍ ഒഴിവ്

7 മിനിറ്റ് വായിച്ചു

കണ്ണൂര്‍:ജില്ലയിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഭിന്നശേഷി-കാഴ്ച പരിമിതിയുള്ളവര്‍ക്കായി സംവരണം ചെയ്ത അസിസ്റ്റന്റ് പ്രൊഫസര്‍ (അഗദതന്ത്ര) തസ്തികയില്‍ ഒരു താത്കാലിക ഒഴിവ്. യോഗ്യത ബാച്ചിലര്‍ ഓഫ് ആയുര്‍വേദ മെഡിസിന്‍ ആന്‍ഡ് സര്‍ജറിയില്‍ ബിരുദം, ആയുര്‍വേദ (അഗദതന്ത്ര) വിഷയത്തില്‍ ബിരുദാനന്തര ബിരുദം.

പ്രായപരിധി 2026 ഒക്ടോബര്‍ ഒന്നിന് 22 നും 46 നും മദ്ധ്യേ. ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 15-നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ അഭാവത്തില്‍ മറ്റു ഭിന്നശേഷി വിഭാഗക്കാരെയും പരിഗണിക്കും. നിലവില്‍ ജോലി ചെയ്തുകെണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍ഒസി ഹാജരാക്കണം.

നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ ഒഴിവ്

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കു കീഴില്‍ ദന്തല്‍ സര്‍ജന്‍, സ്റ്റാഫ് നഴ്‌സ് (പാലിയേറ്റീവ്), ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഡവലപ്‌മെന്റ് തെറാപിസ്റ്റ്, ദന്തല്‍ ഹൈജീനിസ്റ്റ്, അഡോളസെന്റ് ഹെല്‍ത്ത് കൗണ്‍സിലര്‍ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in. അപേക്ഷ ഒക്ടോബര്‍ 16 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2709920.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version