/

ഓറഞ്ച് ദ വേൾഡ്’ ക്യാമ്പയിൻ; ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു

8 മിനിറ്റ് വായിച്ചു

കണ്ണൂര്‍:സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വനിത ശിശു വികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ ‘ഓറഞ്ച് ദ വേൾഡ്’ ക്യാമ്പയിന് തുടക്കമായി.ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ വിവിധ വകുപ്പ് പ്രതിനിധികൾക്കായി കണ്ണൂർ ഈക്കോസ് ഭവനിൽ സംഘടിപ്പിച്ച ഏകദിന ശിൽപ്പശാല കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ഷബ്ന ഉദ്ഘാടനം ചെയ്തു.
അന്താരാഷ്ട്ര സ്ത്രീ അതിക്രമ നിർമ്മാർജ്ജന ദിനമായ നവംബർ 25 മുതൽ മനുഷ്യാവകാശ ദിനമായ ഡിസംബർ 10 വരെ16 ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ ബോധവൽക്കരണ പരിപാടികളാണ് ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിക്കുന്നത്.സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തുന്നതിൽ സമൂഹത്തിൻ്റെ ഉത്തരവാദിത്തം എന്ന വിഷയത്തിൽ ഗവ. പരിയാരം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. എ കെ ജയശ്രീ വിഷയാവതരണം നടത്തി.

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ,അതിജീവിതരുടെ സംരക്ഷണവും പുനരധിവാസവും,സ്ത്രീ നിയമങ്ങളും സംവിധാനവും,പ്രതിരോധ പ്രവർത്തനങ്ങളും ഉത്തരവാദിത്തങ്ങളും എന്നീ വിഷയങ്ങളെ കുറിച്ച് ഗ്രൂപ്പ് തിരിച്ച് ചർച്ച നടത്തി ആക്ഷൻ പ്ലാൻ തയ്യാറാക്കി.ചടങ്ങിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസർ പി ഡീന ഭരതൻ അധ്യക്ഷത വഹിച്ചു.ജില്ലാ വനിതാ ശിശു വികസന ഓഫീസ് ജൂനിയർ സൂപ്രണ്ട് പി. രാജീവൻ, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ആര്യ സുകുമാരൻ എന്നിവർ സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version