സംസ്ഥാനത്തെ മെഡിക്കൽ, എൻജിനീയറിങ് പ്രവേശനത്തിനുള്ള (കീം) വിജ്ഞാപനം വെള്ളിയാഴ്ച രാത്രിയോടെ പ്രസിദ്ധീകരിക്കും. പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റ് (www.cee.kerala.gov.in) വഴിയുള്ള ഓൺലൈൻ അപേക്ഷ സമർപ്പണവും ഇതോടൊപ്പം ആരംഭിക്കാനാണ് തീരുമാനം. പരിഷ്കരിച്ച പ്രോസ്പെക്ടസിന് അംഗീകാരം നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യാഴാഴ്ച ഉത്തരവിറക്കി. ഇതോടെയാണ് വെള്ളിയാഴ്ച…
തുർക്കിയിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഭൂകമ്പം ദുരന്തം വിതച്ച മേഖലയിലാണ് വെള്ളപ്പൊക്കം കനത്ത നാശം ഉണ്ടാക്കിയത്. മലാട്യ ഉൾപ്പെടെ ഭൂകമ്പം തകർത്തെറിഞ്ഞ തെക്കൻ തുർക്കിയിലാണ് കനത്ത മഴയെത്തുടർന്ന് മിന്നൽ പ്രളയം ഉണ്ടായത്. വെള്ളപ്പൊക്കത്തെ തുടർന്ന് നിരവധി റോഡുകൾ തകർന്നു.…
കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജ് സര്‍വിസിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം ടെന്‍ഡര്‍ ക്ഷണിച്ചു.രാജ്യത്തെ 22 ഇടങ്ങളില്‍നിന്ന് സര്‍വിസ് നടത്തുന്നതിനാണ് ഇന്ത്യയിലെയും സൗദി അറേബ്യയിലെയും വിമാന കമ്ബനികളില്‍നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചത്. കേരളത്തില്‍നിന്ന് കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. പുതിയ ഹജ്ജ്…
കേരളത്തിൽ സ്വർണവില റെക്കോർഡിൽ. ഒരു പവന് സ്വർണത്തിന്റെ വില 43000 കടന്നു. ഫെബ്രുവരിയിലാണ് അവസാനമായി സ്വർണത്തിന്റെ വില റെക്കോർഡിലെത്തിയത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് കൂടിയത് 200 രൂപ. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5380 രൂപയായി ഉയർന്നു. ഒരു പവൻ സ്വർണത്തിന്…
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മാര്‍ച്ച് 19 വരെ മഴയുണ്ടാകുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് വേനല്‍ മഴ ലഭിച്ചുതുടങ്ങിയതോടെ താപനിലയില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്.…
ആരോഗ്യ പ്രവർത്തകർക്കും ഡോക്ടർമാർക്കും നേരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രഖ്യാപിച്ച മെഡിക്കൽ സമരം വെള്ളിയാഴ്ച 6 മണി മുതൽ 6 മണി വരെ നടക്കും. അത്യാഹിത വിഭാഗവും, അടിയന്തര ശസ്ത്രക്രിയകളും ഒഴികെ ദൈനംദിന പ്രവർത്തനങ്ങളിൽ നിന്നും ഡോക്ടർമാർ വിട്ടുനിൽക്കും എന്നതിനാൽ സർക്കാർ,…
ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കാൻ മൂന്ന് മാസത്തേക്ക് ഫീസ് നൽകേണ്ടെന്ന് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം. ഒരു ഇന്ത്യൻ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്‌ത്, ഓൺലൈനായി ആധാർ അപ്‌ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അടുത്ത മൂന്ന്…
ഇടുക്കി കുമളിക്ക് സമീപം പതിനാറുകാരിയായ സ്ക്കൂൾ വിദ്യാർത്ഥിനി വീട്ടിൽ വച്ച് പ്രസവിച്ചു. ഇന്ന് രാവിലെയാണ് സംഭവം. വീട്ടുകാർ അറിയിച്ചതിനെ തുടന്ന് കുമളി പൊലീസെത്തി അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത സഹപാഠിക്ക് വേണ്ടി പൊലീസ് തിരച്ചിൽ തുടങ്ങി.…
അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷന്റെ (ഫിഫ) പ്രെസിഡന്റായി ജിയാനി ഇൻഫന്റിനോയെ വീണ്ടും തെരഞ്ഞെടുത്തു. റുവാണ്ടയിൽ നടന്ന എഴുപത്തിമൂന്നാം ഫിഫ കോൺഗ്രസിൽ എതിരില്ലാതെയാണ് ഇൻഫന്റിനോയുടെ വിജയം. തുടർച്ചയായ മൂന്നാം തവണയാണ് അദ്ദേഹം ഫിഫയുടെ തലപ്പത്തേക്ക് എത്തുന്നത്. 2027 വരെ അദ്ദേഹം അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കും.…
കേരളത്തില്‍ ആദ്യ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഉജ്ജ്വല സ്വീകരണം. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരിയിലെ കൊച്ചി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ വ്യാഴാഴ്ച്ച ഉച്ചയ്ക്ക് എത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടി വി.പി ജോയ്, ഡിജിപി…