ഉളിക്കൽ വയത്തൂർ പുഴയിലേക്ക് ഓട്ടോ ടാക്സി മറിഞ്ഞു; യാത്രക്കാർ നീന്തി രക്ഷപ്പെട്ടു

4 മിനിറ്റ് വായിച്ചു

ഇരിട്ടി :ഉളിക്കൽ പരിയാരത്ത് നിന്ന് മണിപ്പാറയിലേക്ക് പോകുന്ന ഓട്ടോ ടാക്സി വയത്തൂർ പുഴയിലേയ്ക്ക് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരും ഒഴുകിപ്പോയി. വാഹന ഉടമ ജോസ് കുഞ്ഞ്, അജിലേഷ്  എന്നിവർ നീന്തി രക്ഷപ്പെട്ടു.  അഭിലാഷ് വെള്ളത്തിൽ ദൂരേക്ക് പോയപ്പോൾ പുഴയോരത്തുള്ള കാട്ടു വള്ളിയിൽ  പിടിച്ചു നിന്നു. ഇയാളെ നാട്ടുകാരും ഇരിട്ടിയിൽ നിന്നെത്തിയ  ഫയർഫോഴ്സും ചേർന്ന്  രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ 3.15നായിരുന്നു സംഭവം.

അസി. സ്റ്റേഷൻ ഓഫീസർമാരായ ബെന്നി ദേവസ്യ, അശോകൻ, സുമേഷ്, നൗഷാദ്, അനു,  അനീഷ് മാത്യു, അരുൺ, സുരജ്, ധനേഷ്, ബിനോയി, മാത്യു എന്നിവർ രക്ഷാപ്രവർത്തനത്തിൽ  പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!