////

കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ 3ഡി ഡിജിറ്റല്‍ മാമ്മോഗ്രാഫി സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന അത്യാധുനിക ബ്രെസ്റ്റ് ഇമേജിങ് ആൻഡ് ഇന്റർവെൻഷൻ സെന്റർ പ്രവര്‍ത്തനം ആരംഭിച്ചു.

11 മിനിറ്റ് വായിച്ചു

കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ 3ഡി ഡിജിറ്റല്‍ മാമ്മോഗ്രാഫി സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന അത്യാധുനിക ബ്രെസ്റ്റ് ഇമേജിങ് ആൻഡ് ഇന്റർവെൻഷൻ സെന്റർ പ്രവര്‍ത്തനം ആരംഭിച്ചു.

കണ്ണൂര്‍ : സ്തനാര്‍ബുദ നിര്‍ണ്ണയരംഗത്ത് വലിയ പുരോഗതികള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ 3ഡി മാമ്മോഗ്രാഫി (ഡിജിറ്റല്‍ ബ്രസ്റ്റ് ടോമോസിന്തസിസ്) സൗകര്യങ്ങൾ ഉൾകൊള്ളുന്ന അത്യാധുനിക ബ്രെസ്റ്റ് ഇമേജിങ് ആൻഡ് ഇന്റർവെൻഷൻ സെന്റർ (ഡിജിറ്റല്‍പ്രവര്‍ത്തനമാരംഭിച്ചു. ഈ മാമ്മോഗ്രാഫി യൂണിറ്റിലെ ദൃശ്യങ്ങള്‍ മുന്‍പ് ലഭ്യമായവയേക്കാള്‍ കൂടുതല്‍ വ്യക്തതയോടെയും കൃത്യതയോടെയും ലഭ്യമാകും. മാത്രമല്ല സംശയാസ്പദങ്ങളായ മുഴകള്‍ കൂടുതല്‍ വ്യക്തതയോടെ അവലോകനം ചെയ്യുവാൻ കോണ്‍ട്രാസ്റ്റ് മാമ്മോഗ്രാഫി എന്ന ഒരു സംവിധാനവും ഇതിനോടൊപ്പം ലഭ്യമാണ്.

സ്റ്റീരിയോടാക്റ്റിക്-ഗൈഡഡ് ബയോപ്സി സംവിധാനത്തിന്റെ സാന്നിദ്ധ്യമാണ് മറ്റൊരു സവിശേഷത. ഇവ ഉപയോഗിച്ച് യു എസ് ജി സ്‌കാനിംഗില്‍ പോലും വ്യക്തമാകാത്ത നേരിയ അസ്വാഭാവികതകളെ പോലും തിച്ചറിയുവാനും കൃത്യമായി നിര്‍ണ്ണയം നടത്തുവാനും സാധിക്കും.

കണ്ണൂര്‍ അസിസ്റ്റന്റ് കളക്ടര്‍ എഹ്‌തേദ മുഫാസിര്‍ ഐ എ എസ് ഉത്ഘാടനം നിര്‍വഹിച്ചു. 3ഡി ഡിജിറ്റല്‍ മാമ്മോഗ്രാഫി യൂണിറ്റിന്റെ പ്രവര്‍ത്തനം യാഥാര്‍ത്ഥ്യമാകുന്നതോട് കുടി ഉത്തരകേരളത്തിന്റെ സ്തനാര്‍ബുദ ചികിത്സയില്‍ വലിയ കുതിച്ച് ചാട്ടമുണ്ടാകുമെന്ന് ആസറ്റര്‍ മിംസ് കണ്ണൂര്‍ സി ഒ ഒ ഡോ.അനൂപ് നമ്പ്യാര്‍ പറഞ്ഞു.ആസ്റ്റർ മിംസ് കണ്ണൂർ സി എം എസ് ഡോ. സുപ്രിയ രഞ്ജിത്ത്,റേഡിയോളജി വിഭാഗം മേധാവി ഡോ.വരദരാജ്, എച്ച് ഒ ഡി ഡോ. ദീപ രാജ്മോഹന്‍, അഡ്വാൻസ്ഡ് ബ്രെസ്റ്റ് ഇമേജിങ് ഇൻചാർജ് ഡോ തുഷാര ആർ , ഓങ്കോളജി വിഭാഗം കണ്‍സല്‍ട്ടന്റ് ഡോ.ഗോപിക പി തുടങ്ങിയവര്‍ ഡിജിറ്റല്‍ മാമോഗ്രാഫിയുടെ ആവശ്യകതയും സവിശേഷതകളും വിശകലനം ചെയ്തു

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version