ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
കടുവശല്യം രൂക്ഷമായ അമ്പലവയല്‍ അമ്പുകുത്തിയില്‍ കടുവയെ ചത്ത നിലയില്‍ ആദ്യം കണ്ടയാള്‍ തൂങ്ങി മരിച്ച നിലയില്‍. അമ്പുകുത്തി പാടിപറമ്പ് നാലുസെന്റ് കോളനിയിലെ ഹരിയാണ് മരിച്ചത്. ഹരിയെ കഴിഞ്ഞ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന്…
സംസ്ഥാന സര്‍ക്കാരിന്റെ ഇന്ധന സെസ് വര്‍ധനവിനെതിരെ പ്രതിഷേധം തുടര്‍ന്ന് പ്രതിപക്ഷം. നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.ഈ മാസം 13, 14 തീയതികളില്‍ രാപ്പകല്‍ സമരം നടത്താനാണ് തീരുമാനം. ജനങ്ങളെ കൊള്ളയടിക്കുന്ന നികുതി നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളത്. ശക്തമായ…
രോഗികളെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് മുണ്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.സൂരജ് കെ രാജ് (40) ആണ് മരിച്ചത്.ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഒപിയില്‍ രോഗികളെ പരിശോധിക്കുന്നതിനിടയില്‍ സൂരജ് കുഴഞ്ഞുവീഴുകയായിരുന്നു. ആദ്യം ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയും ഗ്യാസിന്റെ പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് മരുന്ന്…
സ്വർണ വില വർധിച്ചു. ഇന്ന് ഗ്രാമിന് 15 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,290 രൂപയായി. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 42,320 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 10 രൂപ വർധിച്ച്…
കണ്ണൂർ എസ് എൻ കോളേജിൽ കെ എസ് യു – എസ് എഫ് ഐ സംഘർഷത്തിൽ നാല് പേർക്ക് പരിക്ക്. രണ്ട് കെ എസ് യു പ്രവർത്തകർക്കും രണ്ട് എസ് എഫ് ഐ പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. പ്രകീർത്ത് മുണ്ടേരി, മുഹമ്മദ് റിസ്വാൻ, ആതിഥ്യൻ, അനഗ്…
നോർക്ക റൂട്ട്സും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ പ്രവാസി ലോൺ മേളയ്ക്ക് ഫെബ്രു. ൯ വ്യാഴാഴ്ച തുടക്കമാകും. കോഴിക്കോട്, വയനാട് കണ്ണൂർ,കാസർകോട് ജില്ലകളിലെ പ്രവാസി സംരംഭകർക്കായാണ് മേള. ലോൺ മേളയുടെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് യൂണിയൻ ബാങ്ക് എം…
മാടായി ഇലക്ട്രിക്കല്‍ സെക്ഷനിലെ ജുമായത്ത് പള്ളി, പി ഒ പി, പി ജെ എച് എസ്, കുണ്ടായി ഇട്ടമ്മല്‍, സുനാമി കോളനി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി ഒമ്പതിന് രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും. അഴീക്കോട് ഇലക്ട്രിക്കല്‍…
ഏഴര പതിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേയവുമായി മുസ്ലിം ലീഗ് ദേശീയ അടിസ്ഥാനത്തിൽ നടത്തുന്ന സമ്മേളനങ്ങളുടെ ഭാഗമായി കണ്ണൂർ ജില്ല മുസ്ലിം ലീഗ് സമ്മേളനം ഫെബ്രുവരി 10, 11, 12, 13 തീയതികളിൽ കണ്ണൂർ ഇ. അഹമ്മദ് നഗറിൽ നടക്കും. 6 വേദികളിലായി നടക്കുന്ന സമ്മേളനത്തിൽ…
വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനും ജോലിക്കുമായി കേരളത്തിൽ നിന്നുള്ള വിദ്യാർഥികളുടെ ഒഴുക്ക് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു അറിയിച്ചു.വിദേശ രാജ്യങ്ങളിൽ നിന്നും, സംസ്ഥാനങ്ങളിൽ നിന്നും വിദ്യാർഥികളെ ഇങ്ങോട്ട് കൊണ്ട് വരാൻ കേരളത്തെ വിദ്യാഭ്യാസ ഹബാക്കി മാറ്റാൻ ശ്രമിക്കും.കേരളത്തിൽ വിദ്യാർത്ഥികൾക്ക് പഠനത്തിന്…
കൊച്ചിയിൽ വിദേശത്ത് ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. എറണാകുളം കാക്കനാട് സ്വദേശിനിക്ക് നഷ്ടമായത് ലക്ഷങ്ങൾ. തട്ടിപ്പിന് ഇരയായത് 40 ഓളം പേരെന്ന് യുവതി പറഞ്ഞു. പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഇല്ലെന്ന് ആരോപണം. കാക്കനാട് സ്വദേശിനിയായ യുവതിക്ക് ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം…