മഹാത്മാ ഗാന്ധിയെ വണങ്ങുന്നു; അദ്ദേഹത്തിന്റെ അഗാധമായ ചിന്തകൾ അനുസ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ അദ്ദേഹത്തെ വണങ്ങുകയും അദ്ദേഹത്തിന്റെ അഗാധമായ ചിന്തകൾ അനുസ്മരിക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്ര സേവനത്തിൽ രക്തസാക്ഷികളായ എല്ലാവർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ ത്യാഗങ്ങൾ ഒരിക്കലും മറക്കില്ല, വികസിതർക്ക് വേണ്ടി പ്രവർത്തിക്കാനുള്ള തങ്ങളുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…

///

വയനാട് ലക്കിടി ജവഹർ നവോദയ സ്കുളിൽ ഭക്ഷ്യ വിഷബാധ; 86 കുട്ടികൾ ചികിത്സ തേടി

വയനാട് ലക്കിടി ജവഹർ നവോദയ സ്കുളിൽ ഭക്ഷ്യ വിഷബാധയുണ്ടായതായി സംശയം. 86 കുട്ടികൾ വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഛർദിയും വയറുവേദനയും അനുഭവപ്പെട്ട കുട്ടികളാണ് ചികിത്സ തേടിയത്. 12 പേരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.ഇന്നലെ അർധരാത്രിയോടെയാണ് കുട്ടികളൾക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.…

//

നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം; അമിത് ഷാ

70 വർഷം കൊണ്ട് നടക്കാത്ത വികസനമാണ് കഴിഞ്ഞ എട്ട് വർഷം കൊണ്ട് ബിജെപി സർക്കാർ ഹരിയാനയിൽ നടപ്പാക്കിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഹരിയാന സോനിപത്തിൽ നടന്ന റാലിയെ അഭിസംബോധന…

////

ഭീതി ഒഴിയാതെ നാട്; കണ്ണൂരിൽ പുലി സാന്നിധ്യം

കണ്ണൂരിൽ പുലി സാന്നിധ്യം. കണ്ണൂർ കേളകം വെണ്ടേക്കുംചാലിൽ പുലിയെ കണ്ടതായി നാട്ടുകാർ. പുലർച്ചെ എനിക്കാട്ട് മാമച്ചന്റെ വീടിന് സമീപമാണ് പുലിയെ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെരച്ചിൽ നടത്തുന്നു. ഇന്നലെ ഇരിട്ടി തില്ലങ്കേരി കാവുംപടിമുക്കിൽ പുലിയെ നേരിൽ കണ്ടതായി യാത്രക്കാർ. വഞ്ഞേരി സ്വദേശികളായ…

//

ഗാന്ധിജി വധിക്കപ്പെട്ടപ്പോൾ നിരോധിച്ച സംഘടനയാണ് ആർ എസ് എസ്; പിണറായി വിജയൻ

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് എഴുപത്തിയഞ്ചുവർഷം തികയുകയാണ്. ഭൂരിപക്ഷ മതവർഗീയതയുയർത്തുന്ന ഭീഷണികളെക്കുറിച്ച് ഗാന്ധിജി തികഞ്ഞ ബോധ്യവാനായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹിന്ദുരാഷ്ട്രവാദികൾ അദ്ദേഹത്തെ എന്നും ശത്രുവായാണ് കരുതിപ്പോന്നത്. ഹിന്ദു-മുസ്ലിം മൈത്രിക്കുവേണ്ടിയാണ് തന്റെ അവസാന ശ്വാസം വരെയും ഗാന്ധിജി നിലകൊണ്ടത്. ഗാന്ധിജി വധിക്കപ്പെട്ടപ്പോൾ നിരോധിക്കപ്പെട്ട സംഘടനയാണ് ആർഎസ്എസെന്ന്…

///

സംസ്ഥാനം അതിഗുരുതര ധനപ്രതിസന്ധിയിൽ : യുഡിഎഫ് ധവളപത്രം

സംസ്ഥാനം അതിഗുരുതര ധനപ്രതിസന്ധിയിലെന്ന് യുഡിഎഫ് ധവളപത്രം. മോശം നികുതി പിരിവും ധൂർത്തും അഴിമതിയും വിലകയറ്റവും സാമ്പത്തികമായി കേരളത്തെ തകർത്തുവെന്നും ധവളപത്രം കുറ്റപ്പെടുത്തുന്നു. ഈ നിലയിൽ മുന്നോട്ട് പോയാൽ സംസ്ഥാനത്തിൻറെ കടം ഭാവിയിൽ 4 ലക്ഷം കോടിയിൽ എത്തുമെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു.ഫെബ്രുവരി മൂന്നിന് സംസ്ഥാന ബജറ്റ്…

//

പ്രവാസികളും ജോലി തേടി വരുന്നവരും രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍

സൗദിയിലേക്ക് ജോലിതേടി വരുന്നവർ ട്രാവൽ ഏജൻറുകളുടെ തട്ടിപ്പിൽ കുടുങ്ങാതിരിക്കാൻ നിയമപരമായ മാർഗങ്ങളിലൂടെ മാത്രം വരാൻ ജാഗ്രത പുലർത്തണമെന്ന് സ്ഥാനമേറ്റെടുത്ത അംബാസഡർ ഡോ. സുഹൈല്‍ അജാസ് ഖാന്‍ പറഞ്ഞു. അങ്ങനെ വരുന്നവർ വിദേശകാര്യ മന്ത്രാലയത്തിന്റെ ‘ഇ-മൈഗ്രേറ്റ്’, ‘മദാദ്’ പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യണം. ഭാവിയിൽ തൊഴിൽദാതാക്കളുമായി കേസോ…

///

‘ചിന്ത ജേറോമിന്റെ ഡോക്ട്ടറേറ്റ് റദ്ദാക്കണം’; ലളിത ചങ്ങമ്പുഴ

യുവജനക്കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധ വിവാദത്തോട് പ്രതികരിച്ച് ചങ്ങമ്പുഴയുടെ മകൾ ലളിത. വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയെന്ന് പരാമർശമുള്ള പ്രബന്ധത്തിന് നൽകിയ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ലളിത ചങ്ങമ്പുഴ. ഗൈഡിന് പറ്റിയ പിഴവ് ക്ഷമിക്കാൻ ആവാത്തത്. തെറ്റുപറ്റിയ പ്രബന്ധത്തിന് എങ്ങനെ ഡോക്ടറേറ്റ് നൽകാൻ കഴിയുമെന്നും…

//

ഇന്ത്യയെ പോലെ മത സ്വാതന്ത്ര്യമുള്ള രാജ്യം വേറേ ഇല്ല; സമസ്ത എ പി വിഭാഗം

ഇന്ത്യ മതസ്വാതന്ത്ര്യമുള്ള നാടാണെന്ന് സമസ്‌ത എ പി വിഭാഗം. ഇന്ത്യ പോലെ ഇസ്ലാമിക പ്രവർത്തന സ്വാതന്ത്ര്യമുള്ള മറ്റു രാജ്യങ്ങളില്ല. ഗൾഫിൽ പോലും ഈ സ്വാതന്ത്ര്യം ലഭിക്കാറില്ലെന്നും സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്‌ല്യാർ പറഞ്ഞു. കോഴിക്കോട്ട് എസ് എസ് എഫ്  സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

/

കൊച്ചിയില്‍ സ്റ്റേഡിയം പണിയാന്‍ കെസിഎ, 30 ഏക്കര്‍ വരെ വാങ്ങാന്‍ നീക്കം

സ്വന്തമായി ക്രിക്കറ്റ് സ്റ്റേഡിയം എന്ന തീരുമാനവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ മുന്നോട്ട്. എറണാകുളം ജില്ലയിൽ 30 ഏക്കർ സ്ഥലം വാങ്ങാൻ കെ സി എ താല്‍പര്യ പത്രം ക്ഷണിച്ചു. മൂന്ന് വർഷംകൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് കെ സി എ നീക്കം. രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾക്ക്…

///