തിരുവനന്തപുരത്ത് ഗുണ്ടാ സംഘത്തിന്റെ ബോംബേറ്; പൊലീസുകാർ രക്ഷപ്പെട്ടത് തലനാഴിയ്ക്ക്

തിരുവനന്തപുരത്ത് പൊലീസിന് നേരെ ​ഗുണ്ടാ സംഘത്തിന്റെ ബോംബേറ്. കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയപ്പോഴായിരുന്നു ബോംബെറിഞ്ഞത്. തലനാഴിയ്ക്കാണ് പൊലീസുകാർ രക്ഷപ്പെട്ടത്. അണ്ടൂർക്കാണം സ്വദേശികളും സഹോദരങ്ങളുമായ ഷമീർ, ഷഫീഖ് എന്നിവരുടെ വീട്ടിലെത്തിയപ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം. നാടൻ ബോംബെറിഞ്ഞ് രക്ഷപ്പെടാനായിരുന്നു ശ്രമം. ഇതിന് പുറമേ…

///

10 സെന്റ് സ്ഥലത്തിനായി വയോധികയെ സഹോദരൻ്റെ ഭാര്യയും മകളും ചേർന്ന് തൊഴുത്തിൽ ചങ്ങലയ്ക്കിട്ട് മർദിച്ചു

തൃശൂർ അന്തിക്കാട് സ്വത്ത് തട്ടിയെടുക്കാൻ വയോധികയെ സഹോദരൻ്റെ ഭാര്യയും മകളും ചേർന്ന് തൊഴുത്തിൽ ചങ്ങലയ്ക്കിട്ട് മർദിച്ചു.ചാഴൂർ സ്വദേശിനിയും അവിവാഹിതയുമായ മാങ്ങാടി വീട്ടിൽ അമ്മിണി (75)ക്കാണ് മർദനമേറ്റത്. ഭക്ഷണവും വെള്ളവും ചോദിച്ചപ്പോഴാണ് ക്രൂര മർദ്ദനം ഉണ്ടായത്. അവശനിലയിലായ വയോധികയെ അന്തിക്കാട് പൊലീസ് എത്തിയാണ് മോചിപ്പിച്ചത്. സംഭവവുമായി…

///

‘ശശി തരൂര്‍ വിശ്വപൗരന്‍’; കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ സാധിക്കുമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയെ പ്രശംസിച്ച് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ശശി തരൂര്‍ വിശ്വപൗരനാണ്. സമുദായ സംഘടനകളെ കോണ്‍ഗ്രസിനൊപ്പം നിര്‍ത്താനാണ് തരൂര്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസിലെ മറ്റുള്ളവര്‍ ചെയ്യാത്തതാണ്‌ തരൂര്‍ ചെയ്യുന്നതും സമസ്ത അധ്യക്ഷന്‍ പറഞ്ഞു. തരൂരിന്റെ സന്ദര്‍ശനം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്നും ജിഫ്രി…

///

പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി; പാഴ്‌സലിൽ തീയതിയും സമയവുമുള്ള സ്റ്റിക്കറും നിർബന്ധം

കേരളത്തിൽ പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോന്നൈസ് ഉത്പാദനം, സംഭരണം, വിൽപ്പന എന്നിവ നിരോധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എഫ്.എസ്.എസ്.എ ആക്ട് പ്രകാരം അടിയന്തര പ്രധാന്യത്തോടെയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സമയബന്ധിതമായി ഉപയോഗിച്ചില്ലെങ്കിൽ പച്ചമുട്ട ഉപയോഗിച്ചു കൊണ്ടുണ്ടാക്കിയ മയോണൈസ്…

//

കണ്ണൂരിൽ വിദ്യാർത്ഥികളെ ലൈംഗീകമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ; 17 ഓളം വിദ്യാർത്ഥികാൾ പരാതി നൽകി

കണ്ണൂരിൽ വിദ്യാർത്ഥികളെ ലൈംഗീകമായി ചൂഷണം ചെയ്‌ത അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസൽ മേച്ചേരിയാണ് പൊലീസ് പിടിയിലായത്. 17 ഓളം വിദ്യാർത്ഥികളാണ് അധ്യാപകനെതിരെ പരാതി നൽകിയത്. തളിപ്പറമ്പ് നോർത്ത് ഉപജില്ല വിദ്യാഭാസ പരിധിയിലെ ഒരു സ്കൂളിൽ നിന്നാണ് ഇത്രയധികം പരാതികൾ ഉയരുന്നത്. നാല്…

//

500 കിലോ പഴകിയ ചിക്കൻ പിടികൂടിയ സംഭവം; നിർണായക ഇടപെടലുമായി ഹൈക്കോടതി

കളമശ്ശേരിയിൽ പഴകിയ മാംസം പിടിച്ചെടുത്ത സംഭവത്തിൽ ഇടപെടലുമായി ഹൈക്കോടതി. വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ലീഗൽ സർവീസസ് അതോറിറ്റിക്ക് (കെൽസ) രജിസ്ട്രാർ നിർദേശം നൽകിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് കെൽസ കളമശ്ശേരി മുനിസിപ്പാലിറ്റിയോട് റിപ്പോർട്ടും തേടിയിട്ടുണ്ട്. എറണാകുളം കളമശേരി കൈപ്പടമുഗളിലെ സെൻട്രൽ കിച്ചണിൽ നിന്നാണ് പഴകിയ…

////

മലപ്പുറം ജില്ലാ സഹകരണ ബാങ്കും ലയിപ്പിച്ചു; കേരളാ ബാങ്ക് യാഥാർത്ഥ്യമാകുന്നു

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചു കൊണ്ടുള്ള സർക്കാർ നടപടികൾ പൂർത്തിയായി. ഇതോടെ കേരളത്തിലെ 14ജില്ലകളും കേരളബാങ്കിന്റെ ഭാഗമായി. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാമെന്ന് ഹൈക്കോടതി ഉത്തരവ് വന്നതിനെതുടർന്നാണ് നടപടികൾ പൂർണ്ണമായത്. കേരള ബാങ്ക് രൂപീകരണത്തിനായി കേരള…

///

കോഴിക്കോട് പന്തീരാങ്കാവിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി

കോഴിക്കോട് പന്തീരാങ്കാവിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നവംബറിലാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയും പ്രതികളും സുഹൃത്തുക്കളായിരുന്നു. പന്തീരാങ്കാവിലെ സ്വകാര്യ ഫ്‌ളാറ്റിൽ പരാതിക്കാരെയെ എത്തിച്ച് യുവാക്കൾ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഇന്നലെയാണ് പരാതി ലഭിച്ചത്. തുടർന്ന്…

//

ഓപ്പറേഷൻ ഓയോ റൂംസ്; ലോഡ്ജുകൾ കേന്ദ്രീകരിച്ച് കൊച്ചി പോലീസിന്റെ പരിശോധന

ഓപ്പറേഷൻ ഓയോ റൂംസിന് തുടക്കം കുറിച്ച് കൊച്ചി സിറ്റി പൊലീസ്. ലോഡ്ജുകൾ കേന്ദ്രീകരിച്ച് കൊച്ചി പൊലീസ് നടത്തുന്ന പരിശോധനയ്ക്ക് ‘ഓപ്പറേഷൻ ഓയോ റൂംസ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇതിനോടകം നഗരത്തിലെ 182 സ്ഥലങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി. എംഡിഎംഎ ഉൾപ്പടെ ഉള്ള ലഹരി വസ്തുക്കൾ…

///

സംസ്ഥാനത്ത് മൂന്നിടത്ത് ജനവാസമേഖലകളിൽ കാട്ടാനയിറങ്ങി

സംസ്ഥാനത്ത് മൂന്നിടത്ത് ജനവാസമേഖലകളിൽ കാട്ടാനയിറങ്ങി. പാലക്കാട് ധോണിയിലും കോട്ടയം മുണ്ടക്കയത്തും ഇടുക്കി മുന്നാറിന് സമീപം ആനയിറങ്കലിലുമാണ് കാട്ടാനയിറങ്ങിയത്. ആനയിറങ്ങലിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ചാണ് ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത്. ധോണിയിൽ കാലങ്ങളായി ആശങ്ക വിതക്കുന്ന കൊമ്പൻ ഇന്ന് പുലർച്ചെയും ജനവാസമേഖലയിലെത്തി കൃഷി നശിപ്പിച്ചു. ഇന്ന്…

///