വാളയാറിൽ മീൻവണ്ടിയിൽ കടത്തിയ 156 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ

പിക്കപ്‌വാനിൽ മീൻ ലോഡിൽ ഒളിപ്പിച്ചുകടത്തിയ 156 കിലോഗ്രാം കഞ്ചാവുമായി തമിഴ്​നാട് സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ. തഞ്ചാവൂർ രാജപുരം ആക്കൂർ തരങ്ങമ്പാടിയിൽ എസ്. മാരിമുത്തു (25), പൂമ്പുകാർ മയിലാടുംപാറയിൽ ശെൽവൻ (40) എന്നിവരെയാണ് എക്‌സൈസ് പരിശോധനയിൽ വാളയാർ മോട്ടോർ വാഹന വകുപ്പ് ചെക്പോസ്റ്റിന്‌ സമീപത്തുനിന്ന്‌ പിടിച്ചത്‌.…

547 സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ പരിശോധന; 48 ഹോട്ടലുകൾ പൂട്ടിച്ചു

സംസ്ഥാന വ്യാപകമായി ബുധനാഴ്ച 547 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 18 സ്ഥാപനങ്ങളും ലൈസന്‍സ് ഇല്ലാതിരുന്ന 30 സ്ഥാപനങ്ങളും ഉള്‍പ്പെടെ 48 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വെയ്പ്പിച്ചു. 142 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്…

തുടങ്ങിവെച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കും; പഴയ വകുപ്പുകള്‍ തിരികെ കിട്ടുമെന്ന് പ്രതീക്ഷ -മന്ത്രി സജി ചെറിയാന്‍

വകുപ്പുമായി ബന്ധപ്പെട്ട, സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയാണ് മുമ്പിലുള്ള ലക്ഷ്യമെന്ന് രണ്ടാമൂഴത്തില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സജി ചെറിയാന്‍. 75 ശതമാനം പദ്ധതികളും പൂര്‍ത്തീകരിച്ചു. പഴയ വകുപ്പുകള്‍ തന്നെ അനുവദിച്ച് തരുമെന്ന് പ്രതീക്ഷിക്കുന്നതായി സജി ചെറിയാന്‍ പറഞ്ഞു. നേരത്തെ തുടങ്ങിവച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കും. തീരമേഖലയിലെ…

അന്താരാഷ്ട്ര കോണ്‍ഫറന്‍സ്​ സമാപിച്ചു

നാനോടെക്‌നോളജിയുടെ സാധ്യതകള്‍ സംബന്ധിച്ച് കേരള കേന്ദ്ര സർവകലാശാലയില്‍ നടന്നുവന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സമാപിച്ചു. നാനോ ടെക്‌നോളജിയിലൂന്നിയ ഗവേഷണമാണ് പുതിയ നൂറ്റാണ്ടിന്‍റെ ആവശ്യമെന്ന് കോണ്‍ഫറന്‍സ് വിലയിരുത്തി. ഗവേഷണത്തിന്‍റെ പുതിയ സാധ്യതകള്‍ തേടിയെത്തിയ വിദ്യാർഥികള്‍ക്കും കോണ്‍ഫറന്‍സ് വിജ്ഞാനത്തിന്‍റെ കലവറ തുറന്നു. സമാപന ദിവസത്തില്‍ ഡോ.കെ.പി. സുരേന്ദ്രന്‍ (എൻ.ഐ.ഐ.എസ്​.ടി…

മൂന്ന് പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ

കുന്നംകുളം പോർക്കുളത്ത് മൂന്ന് പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ. ഇന്നലെ പിടികൂടിയ തെരുവ് നായയെ മണ്ണുത്തി വെറ്റനറി കോളജിൽ പരിശോധിച്ചു. ഈ പരിശോധനയിലാണ് വിഷബാധ സ്ഥിരീകരിച്ചത്. മേഖലയിലെ തെരുവ് നായകളെ പിടികൂടി വാക്സിനേഷൻ കുത്തിവെപ്പ് നടത്തും.ഭിന്നശേഷിക്കാരനായ ഒൻപതു വയസുകാരൻ ഉൾപ്പെടെ മൂന്ന് പേർക്കാണ്…

/

സജിചെറിയാന്റെ സത്യപതിജ്ഞ: ഗവർണർ നിയമപരമായി മാത്രം നടപടി സ്വീകരിച്ചാൽ മതി -എം.വി. ഗോവിന്ദൻ

സജി ചെറിയാന്റെ സത്യപതിജ്ഞ കാര്യത്തിൽ ഗവർണർ നിയമപരമായി മാത്രം നടപടി സ്വീകരിച്ചാൽ മതിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പടന്നക്കാട് അനന്തം പള്ളയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമത്തിന്റെ പേര് പറഞ്ഞ് സർക്കാറിനെ അലോസരപ്പെടുത്തുകയാണ് ഗവർണർ കുറച്ച് കാലമായി ചെയ്യുന്നത്.…

/

കേരള കേന്ദ്ര സർവകലാശാലയില്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സിന് തുടക്കമായി

സാങ്കേതിക വിദ്യയുടെ മാത്രമല്ല, സമൂഹത്തിന്റെയും ഗുണപരമായ മാറ്റങ്ങള്‍ക്ക് ശാസ്ത്രം കാരണമായിത്തീരുന്നുണ്ടെന്ന് യു.എസ്.എയിലെ റൈസ് യൂനിവേഴ്സിറ്റി പ്രഫ.അജയന്‍ പുളിക്കല്‍. കേരള കേന്ദ്ര സർവകലാശാലയില്‍ ഫങ്ഷനല്‍ മെറ്റീരിയല്‍സ് ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നോളജി എന്ന വിഷത്തില്‍ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്ര മേഖലയുടെ മുന്നേറ്റത്തില്‍ നിരവധി…

/

എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ്‌ ഫെഡറേഷന്‍ വടക്കന്‍മേഖല പ്രക്ഷോഭ ജാഥക്ക് മഞ്ചേശ്വരത്ത് തുടക്കമായി

വിവിധ ആവശ്യങ്ങളുന്നയിച്ച് 2023 ജനുവരി 20 ന്‌ എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ്‌ ഫെഡറേഷന്‍ നേതൃത്വത്തില്‍ പാര്‍ലമെന്റ്‌ മാര്‍ച്ച്‌ നടത്തും. ഇതിന്റെ പ്രചരണാര്‍ത്ഥമുള്ള വടക്കന്‍മേഖല പ്രക്ഷോഭ ജാഥയ്ക്ക് മഞ്ചേശ്വരം ഹൊസങ്കടിയില്‍ നിന്നും ആവേശകരമായ തുടക്കം. എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ ജാഥാ ലീഡര്‍ ഫെഡറേഷന്‍…

മാധ്യമ പ്രവർത്തനം വെല്ലുവിളികൾ നേരിടുന്ന കാലമാണിതെന്ന് നോവലിസ്റ്റ് എം. മുകുന്ദൻ

മാധ്യമ പ്രവർത്തനം കടുത്ത വെല്ലുവിളികൾ നേരിടുന്ന കാലമാണിതെന്നും ജിവനോടെ ശിരസറുക്കലിന് പോലും പത്രപ്രവർത്തകർ വിധേയരാവുകയാണെന്നും വിഖ്യാത നോവലിസ്റ്റ് എം. മുകുന്ദൻ പറഞ്ഞു. അന്തരിച്ച കോടിയേരി ബാലകൃഷ്ണന്‍റെ പേരിൽ തലശ്ശേരി പ്രസ് ഫോറവും, പത്രാധിപർ ഇ.കെ.നായനാർ സ്മാരക ലൈബ്രറിയും ടൗൺ സർവീസ് സഹകരണ ബാങ്കിന്‍റെ സഹകരണത്തോടെ…

മുഖ്യമന്ത്രി പിണറായി വിജയൻ പുതുവത്സരാശംസ നേർന്നു

ലോകം പുതിയ വർഷത്തെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ്. സമത്വവും സൗഹാര്‍ദ്ദവും പുരോഗതിയും പുലരുന്ന പുതുവർഷത്തെ കുറിച്ചുള്ള പ്രതീക്ഷകൾ നമുക്ക് ഈ വേളയിൽ പങ്കുവെയ്ക്കാം.  ഐക്യവും സമാധാനവും നിലനിൽക്കുന്ന നാടാണ് നമ്മുടേത് . അതിന് ഭംഗംവരുത്താൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ കൂട്ടായി ഒറ്റപ്പെടുത്തേണ്ടതുണ്ട്. അതിനായി കൂടുതൽ കരുത്തോടെ ഒരുമിച്ച്…