ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
ഇഡി കേസിലെ സിദ്ദിഖ് കാപ്പന്‍റെ ജാമ്യാപേക്ഷ ലഖ്‌നൗ ജില്ലാകോടതി തള്ളി. യുഎപിഎ കേസില്‍ കാപ്പന് നേരത്തെ ജാമ്യം ലഭിച്ചിരുന്നെങ്കിലും ഇഡി കേസില്‍ കൂടി ജാമ്യം ലഭിച്ചാലേ സിദ്ദിഖ് കാപ്പന് ജയില്‍ മോചിതനാകാൻ സാധിക്കുകയുള്ളൂ. യുപി സർക്കാര്‍ യുഎപിഎ ചുമത്തി ജയിലിലടക്കപ്പെട്ട സിദ്ദിഖ് കാപ്പന് കഴിഞ്ഞ…
കുടുംബപ്രശ്നത്തെ തുടര്‍ന്ന് അമ്മയില്‍ നിന്ന് അകറ്റപ്പെട്ട 12 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് മുലപ്പാല്‍ നല്‍കി ജീവന്‍ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥ എം.ആര്‍.രമ്യയെ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ആദരിച്ചു. മതിയായ ആഹാരം ലഭിക്കാതെ അവശനിലയിലായ കുഞ്ഞിനെ സ്വന്തം കുഞ്ഞായി കരുതിയ രമ്യയുടെ കാരുണ്യപൂര്‍വ്വമായ…
സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം 60 ആക്കി ഏകീകരിച്ച് ധനവകുപ്പ് ഉത്തരവിറക്കി.നേരത്തെ പല സ്ഥാപനങ്ങളിലും വ്യത്യസ്ത പെന്‍ഷന്‍ ആയിരുന്നു. വിവിധ സമിതികളുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാരിന്റെ മറുപടി. എന്നാല്‍ വിരമിച്ചവര്‍ക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ല.കെഎസ്ഇബി, കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി ഒഴികെയുള്ള പൊതുമേഖല സ്ഥാപനങ്ങളിലെ…
പാറശാല ഷാരോണ്‍ കൊലപാതകത്തില്‍ പെണ്‍സുഹൃത്ത് ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ചാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുമെന്നാണ് വിവരങ്ങള്‍.ഗ്രീഷ്മയുടെ മാതാപിതാക്കളെയും ബന്ധുവായ പെണ്‍കുട്ടിയെയും അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്. അതേസമയം, ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രീഷ്മയുടെ…
കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി കടലിൽ മുങ്ങി മരിച്ചു. പാക്കം ജിഎച്ച് എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയും പള്ളിക്കര ശക്തിനഗറിലെ സുബൈറിന്റെ മകനുമായ ഷുഹൈബ് (16)ആണ് മരിച്ചത്. തിങ്കളാഴ്‌ച രാവിലെ ഒമ്പതോടെ ബേക്കൽ കോട്ടയ്ക്ക് സമീപം കടലിൽ കാണാതായത്. പിതൃ സഹോദരനൊപ്പം കല്ലുമ്മക്കായ…
സംസ്ഥാനം പൂര്‍ണ്ണമായും അളക്കുന്ന ‘എന്റെ ഭൂമി’ എന്ന പദ്ധതിയ്ക്ക് കേരളപ്പിറവി ദിനത്തില്‍ ആരംഭം കുറിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് അതിവിപുലമായ ഈ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് റീസര്‍വെ…
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പാർടി പൊളിറ്റ് ബ്യൂറോ അംഗമായി കേന്ദ്രക്കമ്മിറ്റി യോഗം ഐകണ്ഠ്യേന തെരഞ്ഞെടുത്തു.ഡൽഹിയിൽ ചേർന്ന സിപിഐ എം കേന്ദ്രകമ്മിറ്റിയോഗമാണ് തീരുമാനമെടുത്തത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കാൻ കോടിയേരി ബാലകൃഷ്‌ണന് രോഗാവസ്ഥമൂലം കഴിയാത്ത സാഹചര്യത്തിൽ ആഗസ്റ്റ്…
ബാങ്ക് അക്കൗണ്ടില്‍ പണം ഉണ്ടോ? ആവശ്യമെങ്കില്‍ തപാല്‍ വകുപ്പ് പണം സുരക്ഷിതമായി വീട്ടില്‍ എത്തിച്ച് തരും! ഇനി ക്യൂ നിന്ന് ബുദ്ധിമുട്ടേണ്ട. പ്രായാധിക്യമോ അനാരോഗ്യമോ കാരണം പണം കൈയ്യില്‍ കിട്ടാതെ ഇരിക്കുകയും ഇല്ല. ആധാര്‍ എനെബിള്‍ഡ് പേയ്‌മെന്റ് സിസ്റ്റമാണ് (എഇപിഎസ്) ഇതിനായി ഉപഭോക്താക്കള്‍ക്ക് ഒരുക്കിയിരിക്കുന്നത്.…
കണ്ണൂർ :മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 38 ആം രക്തസാക്ഷിത്വ ദിനത്തിൽ ഡിസിസി ഓഫീസിൽ പുഷ്‌പാർച്ചന നടത്തി.പുഷ്പാർച്ചനയ്ക്ക് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി.നേതാക്കളായ പ്രൊഫ: എ ഡി മുസ്തഫ,എൻ പി ശ്രീധരൻ,വി വി പുരുഷോത്തമൻ,റഷീദ് കവ്വായി,സുരേഷ് ബാബു എളയാവൂർ,രാജീവൻ കപ്പച്ചേരി, സി…
ആർഎസ്പി നേതാവ് പ്രൊഫ. ടി ജെ ചന്ദ്രചൂഡൻ അന്തരിച്ചു. 83 വയസായിരുന്നു. വാർദ്ധക്യ സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആർഎസ്പി മുൻ ദേശീയ ജനറൽ സെക്രട്ടറിയാണ്. തിരുവനന്തപുരം ജില്ലയിലാണ് അദ്ദേഹത്തിന്റെ ജനനം. ആർഎസ്പി വിദ്യാർത്ഥി സംഘടനയിൽ സജീവമായിരുന്ന ചന്ദ്രചൂഡൻ, കൗമുദിയിൽ…