ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുന്നതടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. നാളെ പ്രതിഷേധ ദിനം ആചരിക്കുമെന്നും അടുത്ത മാസം 11ന് കൂട്ട അവധിയെടുക്കുമെന്നും കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. ‘പതിനൊന്നാം ശമ്പള പരിഷ്‌കരണത്തില്‍ അടിസ്ഥാന ശമ്പളത്തിലടക്കം കുറവു വരുത്തിക്കൊണ്ട് ആരോഗ്യവകുപ്പ്…
പയ്യന്നൂര്‍ കുഞ്ഞിമംഗലം തലായി മുക്കില്‍ വസ്ത്രവ്യാപാരം നടത്തുന്ന യുവതിയുടെ സ്ഥാപനത്തില്‍ കയറിയ മോഷ്ടാവ് മുഖത്ത് സ്പ്രേ അടിച്ച് മാലയും വളയും പണവും കവര്‍ന്നു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. തലായി മുക്ക് – ഏഴിലോട് റോഡില്‍ സഞ്ജന ഗാര്‍മെന്റ്സ് നടത്തുന്ന മുട്ടം വെങ്ങരയിലെ എം.വി.…
ലോക ഫിസിയോ തെറാപ്പി ദിനത്തോടനുബന്ധിച്ച് കേരള അസോസ്സിയേഷൻ ഫോർ ഫിസിയോ തെറാപ്പിസ്റ്റ്സ് കോ ഓർഡിനേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയും ആസ്റ്റർ മിംസ് കണ്ണൂരും സംയുക്തമായി പയ്യാമ്പലം ബീച്ചിൽ വച്ച് മോക്ക്ഡ്രിൽ സംഘടിപ്പിച്ചു.കായിക വിനോദങ്ങൾക്കിടയിൽ സംഭവിക്കുന്ന പരിക്കുകളെ ഫിസിയോ തെറാപ്പി വിദഗ്ദർ ഉടനടി ശാസ്ത്രീയമായി എങ്ങനെ…
സൗദിയിൽ നിന്ന് അവധിക്കു നാട്ടിലേക്ക് പോയ പ്രവാസി സാമൂഹിക പ്രവർത്തകൻ ഹൃദയാഘാതം മൂലം നിര്യാതനായി. കണ്ണൂര്‍ കണ്ടത്തില്‍ സൈദാറകത്ത് മുഹമ്മദ് ഹനീഫ (63) ആണ് മരിച്ചത്. കഴിഞ്ഞ 40 വര്‍ഷമായി സൗദി അറേബ്യയിലെ ദമ്മാമില്‍ പ്രവാസിയായ ഇദ്ദേഹം അഞ്ച് മാസം മുന്‍പാണ് നാട്ടിലേക്ക് പോയത്.…
കേരള നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എ എൻ ഷംസീറിനെ അഭിനന്ദിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഷംസീര്‍ നടന്നുകയറിയത് ചരിത്രത്തിന്‍റെ പടവുകളിലേക്കെന്ന് വി ഡി സതീശന്‍ പറഞ്ഞു.പ്രതിപക്ഷ അവകാശം സംരക്ഷിക്കാന്‍ സ്പീക്കര്‍ മുന്‍പന്തിയില്‍ നില്‍ക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. മുന്‍ സ്‍പീക്കര്‍ എം ബി…
കോഴിക്കോട് വിദ്യാർഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.അത്തോളിയിൽ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഖദീജ റെഹ്ഷയെയാണ് (17) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അത്തോളി ഗവ. ഹയര്‍സെക്കന്‍ററി സ്‌ക്കൂള്‍ വിദ്യാർഥിനിയാണ് ഖദീജ. പുലര്‍ച്ചെ രണ്ടരയോടെ വീട്ടുകാരാണ് കുട്ടി കിടപ്പുമുറിയില്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസിനെ…
ഖത്തറില്‍ നാല് വയസുകാരിയായ മലയാളി ബാലികയ്ക്ക് സ്‍കൂള്‍ ബസിനുള്ളില്‍ ദാരുണാന്ത്യം. കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോയുടെ മകള്‍ മിന്‍സ മറിയം ജേക്കബ് ആണ് മരിച്ചത്. സ്‍കൂളിലേക്ക് പുറപ്പെട്ട കുട്ടി ബസിനുള്ളില്‍ വെച്ച് ഉറങ്ങിപ്പോയത് അറിയാതെ ഡ്രൈവര്‍ ഡോര്‍ ലോക്ക് ചെയ്‍തതു പോയത് കുട്ടിയുടെ…
കണ്ണൂരിൽ നിന്ന് പുതുച്ചേരിയിലേക്ക് പോയ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസ് ലോറിയുടെ പിറകിലിടിച്ച് അപകടം. ശനിയാഴ്ച വൈകിട്ട് കണ്ണൂരിൽനിന്ന് പോയ ബസാണ് ഞായറാഴ്ച രാവിലെ അപകടത്തിൽപ്പെട്ടത്.വിരുതാചലത്തിന് 30 കിലോമീറ്റർ അകലെ അടരിയിലാണ് അപകടമുണ്ടായത്. ബസിന്റെ മുൻവശത്ത് ഇടതുഭാഗമാണ് ഇടിച്ചത്. ഈ ഭാഗം തകർന്നു. യാത്രക്കാർക്ക് ആർക്കും…
തളിപ്പറമ്പ് : പന്നിയൂർ കാരക്കൊടി ആരോഗ്യകേന്ദ്രത്തിന് എതിർവശത്ത് താമസിക്കുന്ന കൊക്കരകത്ത് റംലയുടെ നാല് ആടുകളെ തെരുവുനായകൾ കടിച്ചുകൊന്നു. മറ്റൊരെണ്ണത്തിന് കടിയേറ്റു.ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. അഞ്ച് ആടുകളെ വീട്ടുവളപ്പിൽ കെട്ടിയിട്ടതായിരുന്നു. വീട്ടുകാർ സമീപത്ത് ഓണാഘോഷ പരിപാടി കാണാൻ പോയപ്പോഴാണ് സംഭവം. നാല് നായ്ക്കൾ ചേർന്നാണ് കടിച്ചത്.…
കണ്ണൂരിൽ ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ പന്ത്രണ്ട് വയസുകാരിക്ക് പരുക്കേറ്റു. വെകുന്നേരം 5 മണിക്ക് മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. മംഗലാപുരത്ത് നിന്ന് കോട്ടയത്തേക്ക് അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പം യാത്ര ചെയ്യുകയായിരുന്ന കീർത്തന എന്ന പെൺകുട്ടിക്കാണ് തലയ്ക്ക് പരിക്കേറ്റത്. എടക്കാട് സ്റ്റേഷനും കണ്ണൂരിനും ഇടയിൽ…