സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഴയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്…

/

ഭാരത് ജോഡോ യാത്ര ഇന്ന് കേരളത്തില്‍

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കേരളത്തില്‍ പ്രവേശിക്കും. പദയാത്രയെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും കെപിസിസിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി. വാദ്യമേളം, കേരളീയ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ പാറശാലയില്‍ നിന്നും രാഹുല്‍ ഗാന്ധിയേയും പദയാത്രികരേയും സ്വീകരിക്കും. കേരളത്തില്‍ നിന്നുള്ള പദയാത്രികരും യാത്രയ്‌ക്കൊപ്പം അണിചേരും.…

//

‘വയറ്റില്‍ ഒളിപ്പിച്ച് കടത്തിയത് 992 ഗ്രാം സ്വര്‍ണം’; കരിപ്പൂർ വിമാനത്താവളത്തില്‍ ഒരാൾ പിടിയിൽ

ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തിയ 992 ഗ്രാം സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലീസ് പിടികൂടി.ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ മലപ്പുറം കുഴിമണ്ണ സ്വദേശി മുസ്തഫ (41) യില്‍നിന്നാണ് കരിപ്പൂര്‍ പോലീസ് സ്വര്‍ണം പിടികൂടിയത്. ശനിയാഴ്ച രാവിലെ 11.15 മണിക്ക് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍…

/

കെപിസിസി ഭാരവാഹി പട്ടികയ്ക്ക് എഐസിസി അംഗീകാരം; യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം

കെപിസിസി അംഗങ്ങളുടെ പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കി.യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നതാണ് പുതിയ പട്ടിക. പട്ടിക ഉടന്‍ തന്നെ പ്രഖ്യാപിക്കും. 280 അംഗങ്ങളാണുള്ളത്. ഓരോ നിയോജക മണ്ഡലത്തില്‍ നിന്നും രണ്ട് അംഗങ്ങളാണുണ്ടാവുക. ഈ പട്ടികയില്‍ നിന്നാണ് കെപിസിസി അദ്ധ്യക്ഷനെയും ഭാരവാഹികള്‍ തെരഞ്ഞെടുക്കുക.നേരത്തെ ഭാരവാഹികളെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും…

/

‘ഓപ്പറേഷൻ ക്ലീൻ കാസർഗോഡ്’, ലഹരിക്കെതിരെ കൂടെയുണ്ട്; ബോധവൽക്കരണ സദസ്സ് നടത്തി

ജനമൈത്രീ പോലീസ് നീലേശ്വരത്തിന്റെയും നീലേശ്വരം മുൻസിപ്പൽ സുന്നി മഹല്ല് ഫെഡറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ കോട്ടപ്പുറം നൂറുൽ ഇസ്ലാം മദ്രസ്സാ ഹാളിൽ ഓപ്പറേഷൻ ക്ലീൻ കാസർഗോഡ് ലഹരിക്കെതിരെ കൂടെയുണ്ട് ബോധവൽക്കരണ സദസ്സ് നടത്തി.കാഞ്ഞങ്ങാട് ഡി വൈ എസ്‌ പി പി ബാലകൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ കാസർഗോഡ് ജില്ലാ…

/

തെരുവുനായ ശല്യത്തിനെതിരെ ഒറ്റയാൾ പോരാട്ടം; സി സലീമിനെ ബിജെപി ചിറക്കൽ മണ്ഡലം ആദരിച്ചു

ചിറക്കൽ : കേരളത്തിലെ തെരുവോരങ്ങളിൽ വർധിച്ചു വരുന്ന തെരുവ് നായശല്യത്തിനെതിരെ, തെരുവോരങ്ങളിൽ ഭയചകിതരായി നടക്കേണ്ട ദുരവസ്ഥക്കെതിരെ ഉടൻ പരിഹാരം കാണണമെന്ന ആവശ്യവുമായി വേറിട്ട സമരവുമായി ഒറ്റയാൾ പോരാട്ടം നടത്തുന്ന കെ. സി. സലീമിനെ (വളപട്ടണം ) ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബി ജെ പി ചിറക്കൽ…

/

അച്ചൻകോവിലാറിൽ പള്ളിയോടം മറിഞ്ഞുണ്ടായ അപകടം; 2 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

അച്ചൻകോവിലാറിൽ പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകൻ ആദിത്യന്‍റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്.ചെറുകോൽ സ്വദേശി വിനീഷിന്റെ (37) മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയത്. നാല് പേരാണ് അപകടത്തിൽപെട്ടതെന്നാണ് വിവരം. രണ്ട് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.…

/

കാണാതായ ടാക്സി ഡ്രൈവറുടെ മൃതദേഹം മാട്ടൂൽ കടപ്പുറത്ത് കണ്ടെത്തി

പുതിയതെരു ഓണപ്പറമ്പിൽ നിന്നും കാണാതായ ടാക്സി ഡ്രൈവറുടെ മൃതദേഹം മാട്ടൂൽ കടപ്പുറത്ത് കണ്ടെത്തി.കുമാരൻ – പ്രേമ ദമ്പതികളുടെ മകനായ  ചിറക്കൽ ഓണപ്പറമ്പിലെ കുമ്മക്കാരോത്ത് വീട്ടിൽ പ്രദീപൻ്റെ (54) മൃതദേഹമാണ് കടപ്പുറത്ത് ഇന്ന് പുലർച്ചെ 5.45 ഓടെ മത്സ്യതൊഴിലാളികൾ കണ്ടത്.തുടർന്ന് പഴയങ്ങാടി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇക്കഴിഞ്ഞ…

/

മുഴപ്പിലങ്ങാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

മുഴപ്പിലങ്ങാട് മേൽപ്പാലത്തിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.മുഴപ്പിലങ്ങാട് മഠത്തിന് സമീപം നിദ മഹലിൽ മമ്മുവിന്റെയും കുഞ്ഞാമിനയുടെയും മകൻ യൂസഫ്(48) ആണ് മരിച്ചത്.കല്ലുമ്മക്കായ തൊഴിലാളിയായ യുസഫ് കൊടുവള്ളിയിലേക്ക് ബൈക്കിൽ പോവുമ്പോൾ കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ഭാര്യ: ഫൗസിയ. മക്കൾ: നിഹാൽ,…

//

എകെജി സെന്റര്‍ ആക്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞെന്ന് ക്രൈംബ്രാഞ്ച്

എകെജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞെന്ന് അന്വേഷണസംഘം. പ്രതി എന്ന് സംശയിക്കുന്ന യുവാവ് നിരീക്ഷണത്തിലാണ്. ഇനി കണ്ടെത്തേണ്ടത് ബോംബ് നിര്‍മ്മിച്ച സ്ഥലം മാത്രമാണെന്നുമാണ് റിപ്പോര്‍ട്ട്.ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ കൂടാതെ ഇയാള്‍ക്ക് സഹായങ്ങള്‍ ചെയ്ത് നല്‍കിയവരും നിരീക്ഷണത്തിലാണെന്നാണ് വിവരം. പ്രതി…

//