ബസ് ജീവനക്കാരെ മർദ്ദിച്ചു; കോഴിക്കോട് വടകരയിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

അവിട്ടം നാളിൽ ജനങ്ങളെ വലച്ച് കോഴിക്കോട് വടകരയിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. വടകര-തലശ്ശേരി റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസ് ജീവനക്കാരെ ഒരു സംഘം മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് സർവ്വീസ് നിർത്തിവെച്ചത്. ജീവനക്കാരെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.അക്രമികളെ തിരിച്ചറിഞ്ഞിട്ടും പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ് ആണ്…

/

രണ്ടര കിലോ കഞ്ചാവുമായി സിപിഐ നേതാവ് പിടിയില്‍

അടൂരില്‍ രണ്ടര കിലോ കഞ്ചാവുമായി സിപിഐ നേതാവ് പിടിയില്‍. സിപിഐ കൊടുമണ്‍ ലോക്കല്‍ അസിസ്റ്റന്റ് സെക്രട്ടറിയും എഐവൈഎഫ് ജില്ലാ കമ്മിറ്റിയംഗവുമായ ജിതിന്‍ മോഹനാണ് എക്‌സൈസ് പരിശോധനയില്‍ പിടിയിലായത്. കൂടെയുണ്ടായിരുന്ന കൊടുമണ്‍ സ്വദേശി അനന്തു ഓടി രക്ഷപ്പെട്ടു. അടൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു എന്‍…

/

കഞ്ചാവ് മാഫിയ വീടുകയറി ആക്രമിച്ചു; എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയം​ഗം ഉൾപ്പെടെ നാല് പേർക്ക് പരുക്ക്

കഞ്ചാവ് മാഫിയ വീട് കയറി ആക്രമിച്ചെന്ന് പരാതി. ആക്രമത്തിൽ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയം​ഗം ഉൾപ്പെടെ നാല് പേർക്ക് പരുക്കേറ്റു.പാലക്കാട് ചാലിശ്ശേരി കുന്നത്തേരി സ്വദേശി ശരത്തിന്റെ വീട്ടിൽ കയറി ആയിരുന്നു ലഹരി മാഫിയയുടെ ആക്രമണം. ശരത്തിനും സുഹൃത്തുക്കളായ നിമേഷ്, ജിഷ്ണു, ലമ്മീസ് എന്നിവർക്കും പരുക്കേറ്റു. 20…

/

“പ്രസംഗം വളച്ചൊടിച്ചു; പി.ടിയുടെ മകനെതിരെന്ന് പ്രചരിപ്പിച്ചു”; പൊട്ടിത്തെറിച്ച് വി ഡി സതീശൻ

നിയമസഭയിലെ തന്റെ പ്രസംഗത്തെ പി.ടി.തോമസിനും കുടുംബത്തിനും എതിരാക്കിയ സമൂഹമാധ്യമ പ്രചാരണത്തിനെതിരെ പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ബാത്ത്റൂമില്‍ അശ്ലീലമെഴുതുന്ന അതേ മാനസികാവസ്ഥയാണ് അതെന്ന് സതീശന്‍ പറ‍ഞ്ഞു. മന്ത്രിയാകുന്നതും മുഖ്യമന്ത്രിയാകുന്നതുമൊന്നും താന്‍ സ്വപ്നം കാണുന്നില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. രാഷ്ട്രീയമൊന്നും പറയാതെ ഒരു പൊതുകാര്യമാണ് അന്ന് സംസാരിച്ചത്.ഇങ്ങനെയും…

//

സംസ്ഥാനത്ത് ഉത്രാടത്തിന് റെക്കോർഡ് മദ്യ വിൽപ്പന

ഉത്രാടത്തിന് റെക്കോർഡ് മദ്യ വിൽപ്പന. ഏറ്റവും കൂടുതൽ മദ്യം വിറ്റത് കൊല്ലത്ത്. ഉത്രാട ദിവസം മാത്രം 117 കോടിയുടെ മദ്യ വിൽപ്പന നടത്തിയെന്ന് കണക്ക്.കഴിഞ്ഞ വർഷം ഉത്രാടത്തിന് 85 കോടി രൂപയുടെ മദ്യമായിരുന്നു വിറ്റിരുന്നത്. ഓണക്കാല മുഴുവൻ വിൽപ്പനയിലും റെക്കോർഡെന്നാണ് വിവരം. ഏറ്റവും കൂടുതൽ…

/

‘പേവിഷബാധ പ്രതിരോധ വാക്‌സിന്‍ പിന്‍വലിച്ചതില്‍ തെറ്റിദ്ധാരണ’; വിശദീകരണവുമായി ആരോഗ്യമന്ത്രി

പേവിഷബാധ പ്രതിരോധ വാക്‌സിന്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകള്‍ ഉയരുന്നതിനെ തുടര്‍ന്ന് കൂടുതല്‍ വിശദീകരണവുമായി മന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട് വിശദീകരണം മന്ത്രി നല്‍കിയത്.നായകളുടെ കടിയേറ്റ് മരിച്ച 21 പേരില്‍, 5 പേര്‍ വാക്‌സിന്‍ എടുത്തിരുന്നു. തുടര്‍ന്ന് ഗുണനിലവാര പരിശോധനക്ക് പ്രസ്തുത…

//

ഇരിട്ടി ചാവശ്ശേരിയിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിന് മുന്നിൽ സ്‌ഫോടനം

കണ്ണൂർ ഇരിട്ടി ചാവശ്ശേരിയിൽ വീണ്ടും സ്‌ഫോടനം. ചാവശ്ശേരി മണ്ണോറയിലാണ് സ്‌ഫോടനം നടന്നത്. ആർഎസ്എസ് പ്രവർത്തകനായ സുധീഷിന്റെ വീടിന് മുന്നിലാണ് സ്‌ഫോടനമുണ്ടായത്. ഇന്നലെ അർധരാത്രിയാണ് സംഭവം . രണ്ടാഴ്ച മുൻപ് സ്‌ഫോടനമുണ്ടാവുകയും തുടർന്ന് ആർഎസ്എസ്-എസ്ഡിപിഐ പ്രവർത്തകർ ഏറ്റുമുട്ടുകയും ചെയ്ത പ്രദേശമാണ് ഇത്. ഈ കേസിൽ പ്രതി…

///

കണ്ണപുരത്ത് കാട്ടുപന്നിയുടെ കുത്തേറ്റ് സ്ത്രീക്ക് പരിക്ക്

കണ്ണപുരം:തിരുവോണത്തിന് പൂക്കളമൊരുക്കാന്‍ പൂവ് പറിക്കുന്നതിനിടയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് സ്ത്രീക്ക് പരിക്ക്.കണ്ണപുരം ചെമ്മരവയലിലെ തോട്ടോന്‍ വീട്ടില്‍ ടി.ടി.ഗീതക്കാണ്(50) കാട്ടുപന്നിയുടെ കുത്തേറ്റത്.തുടയില്‍ മാരകമായി മുറിവേറ്റ ഇവരെ ചെറുകുന്ന് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ.രതി പരിക്കേറ്റ ഗീതയെ സന്ദര്‍ശിച്ചു.സമീപ…

/

അർഹതപെട്ടവർക്ക് റേഷൻ കാർഡ് ബി പി എൽ ആക്കി മാറ്റാൻ അവസരം

എൻ.പി.എൻ.എസ്/ എൻ.പി.എസ് കാർഡുകൾ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക്) മാറ്റുന്നതിനുള്ള അപേക്ഷകൾ ഓൺലൈനിൽ മാത്രമായി സ്വീകരിക്കും.പൊതുജനങ്ങൾക്ക് അക്ഷയ സെൻററുകൾ വഴി അപേക്ഷിക്കാം. ബി പി എൽ അപേക്ഷ നൽകാൻ അക്ഷയ കേന്ദ്രങ്ങളിൽ പോകുന്ന അപേക്ഷകർ താഴെ പറയുന്ന സർട്ടിഫിക്കറ്റ് കൂടി കൈയിൽ കരുതേണ്ടതാണ്…

/

കോഴിക്കോട് വാഹനാപകടം;ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് കൂടരഞ്ഞിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തില്‍ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. കരിങ്കുറ്റി സ്വദേശി കൈതക്കുന്നേൽ സന്തോഷിന്‍റെ മകൻ സന്ദീപ് ആണ് മരിച്ചത്. സന്ദീപിന്‍റെ കൂടെ ബൈക്കിലുണ്ടായിരുന്ന കരോട്ടുപാറ സ്വദേശി അജിത്തിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

/