ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പുചട്ടങ്ങള്‍ കര്‍ക്കശമാക്കി സര്‍ക്കാര്‍. നടത്തിപ്പു ചുമതലയുള്ള മേറ്റുമാര്‍ക്ക് അധികച്ചുമതലകള്‍ നല്‍കി.ജോലി തുടങ്ങുന്നതിനു മുന്‍പ് ഗ്രാമപ്പഞ്ചായത്ത് എന്‍ജിനിയറുടെയും ഓവര്‍സിയറുടെയും സാന്നിധ്യത്തില്‍ മസ്റ്റര്‍റോളിലുള്ള തൊഴിലാളികളുടെ യോഗം വിളിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. അഞ്ചു പേര്‍ മുതല്‍ പത്ത് പേര്‍ വരെ അടങ്ങുന്ന തൊഴിലാളികളുടെ ഗ്രൂപ്പുകള്‍…
തളിപ്പറമ്പ് : ആലക്കോട് റോഡിൽ അണ്ടിക്കളം മരമില്ലിനടുത്ത് സ്വകാര്യ ബസിനു പിറകിൽ ആംബുലൻസ് ഇടിച്ചു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം.ആംബുലൻസിന്റെ മുൻഭാഗം തകർന്നു. കരുവഞ്ചാലിൽനിന്ന് രോഗിയെയും കൊണ്ട് കണ്ണൂരിലെ ആസ്പത്രിയിലേക്കു പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. രോഗിയെയും സഹയാത്രക്കാരെയും മറ്റൊരു ആംബുലൻസിലാണ് പിന്നീട്…
പമ്പയാറ്റിൽ പള്ളിയോടം മറിഞ്ഞ് പതിനാറുകാരനെ കാണാതായി. ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശൻ്റെ മകൻ ആദിത്യനെയാണ് കാണാതായത്.ആറൻമുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. വള്ളത്തിൽ കൂടുതല്‍ ആളുകൾ ഉണ്ടായിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. പളളിയോടത്തിലേക്ക് കുട്ടികൾ കയറിയതായും…
മൂന്ന് മാസം മുമ്പ് കളുവു പോയ സൈക്കിള്‍ സ്വയം അന്വേഷിച്ചു കണ്ടെത്തിയ ആഹ്ലാദത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി. തൃശൂർ പാലിശ്ശേരി സ്‌കൂളിലെ വിദ്യാര്‍ത്ഥി സുദേവാണ് സൈക്കിള്‍ അന്വേഷിച്ചു കണ്ടെത്തിയത്. മോഷ്ടാവിനെ കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും സൈക്കിള്‍ തിരിച്ചു കിട്ടിയതില്‍ സന്തോഷിക്കുകയാണ് സുദേവ്. സഹോദരങ്ങളായ സൂര്യദേവും ശ്രദ്ധദേവും…
പാലക്കാട് കോങ്ങാട് കുണ്ടുവംപാടത്ത് വീടിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു.കുന്നത്ത് വീട്ടിൽ മല്ലികയാണ് മരിച്ചത്. കനത്ത മഴയിൽ വീടിന്റെ ചുമർ തകർന്ന് വീഴുകയായിരുന്നു. പരിക്കേറ്റ ഭർത്താവ് വിനോദ് കുമാറിന് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം വീട്ടിലേക്ക് കൊണ്ടുവന്നു. പുതിയ വീട് കെട്ടുന്നതിന്റെ ഭാഗമായി വീട് ഭാഗികമായി…
കോഴിക്കോട് നൊച്ചാട് സിപിഎം പ്രവർത്തകന്‍റെ വീടിന് നേരെ ആക്രമണം.നൊച്ചാട് ലോക്കൽ കമ്മിറ്റി അംഗം മാരാർകണ്ടി സുൽഫിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. പോർച്ചിലുണ്ടായിരുന്ന കാർ കത്തിക്കാനും ഇന്നലെ രാത്രി ശ്രമം നടന്നു. തീയാളുന്നത് കണ്ട് വീട്ടുകാർ തീയണച്ചതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. നൊച്ചാട് കേന്ദ്രീകരിച്ച്…
കൊച്ചി കലൂരില്‍ യുവാവിനെ കുത്തിക്കൊന്നു. തമ്മനം സ്വദേശി സജുനാണ് മരിച്ചത്. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയ്ക്ക് കാരണം. പ്രതി കലൂര്‍ സ്വദേശി കിരണ്‍ ആന്റണി പിടിയിലായി. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.…
വരും ദിനങ്ങളിൽ രാജ്യത്തെ കാത്തിരിക്കുന്നത് അരി വിലയിൽ വലിയ വർധനവ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് സാഹചര്യം വലിയ പ്രതിസന്ധി സൃഷ്ടിക്കും. രാജ്യത്ത് അരി ഉത്പാദനത്തിൽ 12 മില്യൺ ടണ്ണിന്റെ കുറവാണ് ഈ സീസണിൽ ഉള്ളത്. രാജ്യത്തെ നാല് മുഖ്യ അരി ഉൽപാദന സംസ്ഥാനങ്ങളിൽ വിളവ്…
കണ്ണൂർ : കണ്ണൂർ ചാവശേരിയിൽ ബോംബ് സ്ഫോടനം. ചാവശേരി മണ്ണാറ റോഡിലാണ് സ്ഫോടനമുണ്ടായത്. മട്ടന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി പത്തോടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനമുണ്ടായതിന് പിന്നാലെ ഒരാൾ ഓടി പോകുന്നത് കണ്ടതായാണ് നാട്ടുകാർ പറയുന്നത്. സ്ഫോടനത്തെ തുടർന്ന് കണ്ണൂർ സിറ്റി പൊലീസ്…
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഞായറാഴ്ച കേരളത്തില്‍ പ്രവേശിക്കും. രാവിലെ ഏഴിന് പാറശാലയില്‍ നിന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷനേതാവ്…