അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി ചെയ്തിരുന്ന…
തലയോലപ്പറമ്പ് > വെള്ളൂരിൽ ട്രെയിനിൽ നിന്നും പുഴയിൽ വീണ് യാത്രക്കാരനെ കാണാതായി. പിറവം റോഡ് റെയിൽവേ പാലത്തിലാണ് സംഭവം. മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പരശുറാം എക്സ്പ്രസിന്റെ ചവിട്ടുപടിയിലിരുന്ന് യാത്ര ചെയ്യുകയായിരുന്നയാളെയാണ് മൂവാറ്റുപുഴയാറിലേക്ക് തെറിച്ചുവീണ് കാണാതായത്. വെള്ളൂർ റെയിൽവേ മേൽപ്പാലത്തിലൂടെ പരശുറാം എക്സ്പ്രസ് കടന്നുപോകവേ…
റേഷൻ കാർഡ് ഉടമകൾക്ക് നൽകുന്ന 1 കിലോ പാക്കറ്റ് ആട്ടയുടെ (ഗോതമ്പുപൊടി) വില വർധിപ്പിച്ചു. മഞ്ഞ കാർഡ് ഉടമകൾക്ക് കിലോ ആറ് രൂപയിൽ നിന്ന് ഏഴ് രൂപയായും, പിങ്ക് കാർഡ് ഉടമകൾക്ക് എട്ട് രൂപയിൽ നിന്ന് ഒൻപത് രൂപയായുമാണ് വില കൂട്ടിയത്. മഞ്ഞ കാർഡ്…
പത്തനംതിട്ട > വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണികൾക്കായി കെഎസ്‌ഇബി ജീവനക്കാർക്ക് ഇനി പോസ്റ്റിൽ പ്രയാസപ്പെട്ട് കയറേണ്ട. പോസ്റ്റിൽ കയറാതെ ലൈനിലെ അറ്റകുറ്റപ്പണികൾ ഇനി ചെയ്യാം. പുത്തൻ സാങ്കേതിക വിദ്യയിൽ നിർമിച്ച സംവിധാനം ഉപയോഗിച്ച് തുടങ്ങി. വാഹനത്തിൽ ഘടിപ്പിച്ച എയർ ലിഫ്‌റ്റ് സംവിധാനമാണ് വൈദ്യുത മേഖലയിൽ പരീക്ഷണാടിസ്ഥാനത്തിൽ…
ജനകീയ ഹോട്ടലിലെ ഊണിന് വില ഉയർത്തി. 20 രൂപക്ക് നൽകി യിരുന്ന ഊണിന് ഇനി മുതൽ 30 രൂപ നൽകണം. പുതിയ വില അനുസരിച്ച് പാഴ്സൽ ഊണിന് 35 രൂപയാണ്. തദ്ദേശ സ്വയംഭരണ വകുപ്പാണ് ഊണിന് വില കൂട്ടുന്നത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കുടുംബശ്രീ…
തിരുവനന്തപുരം > ക്ഷേമപെൻഷൻ തിങ്കളാഴ്‌ച മുതൽ വിതരണം ചെയ്യും. രണ്ട് മാസത്തെ പെൻഷനായ 3200 രൂപയാണ് ഒന്നിച്ച് വിതരണം ചെയ്യുന്നത്. ഓണത്തിന് മുമ്പ് 60 ലക്ഷത്തോളം പേർക്ക് പെൻഷൻ ലഭിക്കും. സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾവിതരണം ചെയ്യാനായി 1,762 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. സാമൂഹ്യ…
കോഴിക്കോട് > പ്രശസ്‌ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല (63) അന്തരിച്ചു. കോഴിക്കോട് വെള്ളിപറമ്പിലെ വസതിയിലായിരുന്നു അന്ത്യം. മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തിൽ വിളയിലിൽ ഉള്ളാട്ടുതൊടി കേളൻ – ചെറുപെണ്ണ് ദമ്പതികളുടെ മകളായാണു ജനനം. വിളയിൽ വത്സല എന്നറിയപ്പെട്ടിരുന്ന ഇവർ പിന്നീട് ഇസ്‍ലാം മതം…
കോട്ടയം > കോട്ടയം നഗരത്തിൽ അർധരാത്രിയിൽ നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കഴുത്തിന് വെട്ടേറ്റ സ്ത്രീയെ വെസ്റ്റ് പൊലീസ് ജനറൽ ആശുപത്രിയിൽ എത്തിച്ചു. ബസേലിയോസ് കോളേജ് ജംഗ്ഷനിലാണ് സംഭവം. കട്ടപ്പന സ്വദേശി ബാബു (ചുണ്ടെലി ബാബു) പൊലീസിന്റെ പിടിയിലായി. രാത്രി 12.30ന് ആണു സംഭവം.…
കണ്ണൂർ: കണ്ണൂർ പോലീസ് മൈതാനിയിൽ ഓണത്തോടനുബന്ധിച്ച് ഡിജെ അമ്യൂസ്മെന്റ് പാലക്കാട് ആരംഭിച്ച ഓണം ഫെയറും ടൈറ്റാനിക് എക്സിബിഷനും കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വക്കേറ്റ് ടി. ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ, കോപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുരേഷ് ബാബു…
ആലപ്പുഴ > അണിഞ്ഞൊരുങ്ങി നഗരവീഥികൾ… രാത്രികളെ ആഘോഷമാക്കി കലാസന്ധ്യ… പുന്നമടയുടെ ഓളപ്പരപ്പിൽ ആവേശംകോരിയെറിഞ്ഞ് ചുണ്ടൻമാരുടെ പരിശീലനം… കാതോർത്താൽ കേൾക്കാം ആലപ്പുഴയുടെ ഹൃദയമിടിപ്പിനിപ്പോൾ വഞ്ചിപ്പാട്ടിന്റെ താളമാണ്. 2017നുശേഷം ടൂറിസം കലണ്ടർ പ്രകാരം വീണ്ടുമെത്തുന്ന നെഹ്‌റുട്രോഫി ജലോത്സവത്തെ വരവേൽക്കാൻ ആലപ്പുഴ ഒരുങ്ങിക്കഴിഞ്ഞു. അടുത്ത പ്രഭാതം മിഴിതുറക്കുക ജലയാനങ്ങളുടെ…
തിരുവനന്തപുരം> സംസ്ഥാനത്ത് 17 തദ്ദേശ വാർഡിലേക്ക് വ്യാഴാഴ്‌ച നടന്ന ഉപതെരഞ്ഞെടുപ്പിൽ ഏഴിടത്ത് എൽഡിഎഫും ഒമ്പതിടത്ത് യുഡിഎഫും വിജയിച്ചു. ഒരിടത്ത് ബിജെപിക്കാണ് വിജയം. എൽഡിഎഫ് യുഡിഎഫിൽ നിന്ന് മൂന്ന് സീറ്റ് പിടിച്ചു. കഴിഞ്ഞതവണ എൽഡിഎഫ് വിജയിച്ച എറണാകുളം ജില്ലയിലെ രണ്ടുവാർഡിൽ ഇത്തവണ യുഡിഎഫ് വിജയിച്ചു. എറണാകുളം…