രാജ്യം 79ാമത് സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ ; ഭരണഘടന മൂല്യങ്ങള്‍ നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

ഭരണഘടന മൂല്യങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കുന്ന അധികാരങ്ങളും അവകാശങ്ങളും സംരക്ഷിക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. കണ്ണൂർ കലക്ടറേറ്റ്മൈതാനിയില്‍ ജില്ലാ തല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ദേശീയപതാക ഉയര്‍ത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച ശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ പരമാധികാരവും…

കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ രണ്ടാമത്തെ അഡ്വാന്‍സ്ഡ് എം ആര്‍ ഐ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

കണ്ണൂര്‍ : രോഗനിര്‍ണ്ണയ സംവിധാനങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ രണ്ടാമത്തെ അഡ്വാന്‍സ്ഡ് എം ആര്‍ ഐ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ സ്കാനിങ് പൂർത്തിയാക്കുവാനും ഹൃദയം, കരൾ, സന്ധികൾ, ന്യൂറോ, സ്തനങ്ങൾ എന്നിവയുടേത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ ഏറ്റവും…

ഡിമാൻഡ് കൂടി ; സപ്ലൈക്കോയിൽ 2 ലിറ്റർ വരെ വെളിച്ചെണ്ണ വാങ്ങാം

കണ്ണൂർ : സപ്ലൈകോയില്‍ നിന്നും വാങ്ങാവുന്ന കേര വെളിച്ചെണ്ണയുടെ അളവ് ഉയർത്തിയതായി ഭക്ഷ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. വെളിച്ചെണ്ണയുടെ വില ക്രമാതീതമായി ഉയരുന്നതിനെ നേരിടുന്നതിനുള്ള നടപടികളുടെ ഭാഗമായി, സപ്ലൈകോ വില്‍പ്പനശാലകളില്‍ നിന്നും നിന്നും ഉപഭോക്താക്കള്‍ക്ക് വാങ്ങാവുന്ന കേര വെളിച്ചെണ്ണയുടെ അളവ് രണ്ടു ലിറ്ററായാണ് ഉയര്‍ത്തിയത്.…

അധ്യാപക നിയമനത്തിന് ഇടങ്കോൽ വയ്ക്കുന്നു: കണ്ണൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ മിന്നല്‍ പരിശോധന

കണ്ണൂർ:കണ്ണൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ മിന്നല്‍ പരിശോധന. നിയമനം തടഞ്ഞുവെക്കുന്നുവെന്ന എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ പരാതിയിലാണ് മന്ത്രി നേരിട്ട് പരിശോധനയക്കെത്തിയത്. ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ തേടിയ മന്ത്രി അന്വേഷിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടറോട് ആവശ്യപ്പെട്ടു.…

കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്‌ ആഗസ്റ്റ് 11ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കണ്ണൂർ ജില്ലയിലെ പൊതുജന ആരോഗ്യരംഗത്തെ ശ്രദ്ധേയമായ ചുവടുവെപ്പായി കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്‌ ആഗസ്റ്റ് 11ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അധ്യക്ഷയാവും. നിയമസഭാ സ്പീക്കർ അഡ്വ. എ…

എല്ലാ സ്കൂളുകളിലും ഇനി മുതൽ ‘ഹെൽപ് ബോക്സ്’: പുതിയ പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വീട്ടിൽ ബന്ധുക്കളിൽനിന്ന് ദുരനുഭവങ്ങൾ നേരിടുന്ന സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നൽകാനും പ്രത്യേക കർമ്മപദ്ധതിക്ക് രൂപം നൽകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. സ്കൂളുകളിൽ ഇതിനായി ‘ഹെൽപ് ബോക്സ്’ സ്ഥാപിക്കുമെന്നും ഹെഡ്മാസ്റ്റർ/ഹെഡ്മിസ്ട്രസ് ആയിരിക്കും ഇതിന്റെ ചുമതല വഹിക്കുകയെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.…

സംസ്ഥാന സർക്കാരിന്റെ അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം

സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പുറപ്പെടുവിക്കുന്ന ദുരന്തനിവാരണവുമായും രോഗപ്രതിരോധപ്രവർത്തനവുമായും മദ്യം, പുകയില, മയക്കുമരുന്ന് എന്നിവയ്‌ക്കെതിരെയുള്ള ബോധവൽക്കരണവുമായും ബന്ധപ്പെട്ട ഉത്തരവുകൾ, നടപടിക്രമങ്ങൾ, അറിയിപ്പുകൾ, സന്ദേശങ്ങൾ, പരസ്യങ്ങൾ, സർക്കുലറുകൾ ഉൾപ്പെടെ എല്ലാ രേഖകളും മലയാളത്തിൽത്തന്നെയായിരിക്കണമെന്ന് നിർദ്ദേശിച്ച് ഉദ്യോഗസ്ഥ-ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ്…

ശബരിമലയിൽ സെപ്റ്റംബറിൽ ആഗോള അയ്യപ്പ സംഗമം; 3000 പേരെ പങ്കെടുപ്പിക്കും

തിരുവനന്തപുരം: ശബരിമലയിൽ സെപ്റ്റംബറിൽ ആഗോള അയ്യപ്പ സംഗമം നടത്തുമെന്ന് മന്ത്രി വിഎൻ വാസവൻ അറിയിച്ചു. സെപ്റ്റംബര്‍ 16നും 21നും ഇടയിലായിരിക്കും പരിപാടി നടത്തുകയെന്നും കേരളത്തിനകത്തും പുറത്തുനിന്നുമുള്ള സംഘടനകളെയായിരിക്കും ക്ഷണിക്കുകയെന്നും മന്ത്രി പറഞ്ഞു. ആഗോള അയ്യപ്പ ഭക്തരെ ഒരു വേദിയിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.…

ഒരു കാർഡിന് ഒരു ലിറ്റർ; തിങ്കളാഴ്ച മുതൽ സപ്ലൈക്കോ വഴി വെളിച്ചെണ്ണ 457 രൂപക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന വെളിച്ചെണ്ണ വില നിയന്ത്രണത്തിന് സർക്കാർ നടപടി. അധിക ലാഭം ഒഴിവാക്കാൻ സംരംഭകരുമായി ചർച്ച നടത്തിയ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരഫെഡ് ലാഭം ഒഴിവാക്കി സഹകരിക്കാമെന്ന് അറിയിച്ച മന്ത്രി, കേരഫെഡ് ഹോൾസെയിൽ വില മാത്രമേ ഈടാക്കു എന്നും…

വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാന തിയ്യതി നീട്ടി

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാന തിയ്യതി നീട്ടി. ഓഗസ്റ്റ് 12 വരെ വോട്ടർപട്ടിക പുതുക്കാൻ അവസരമുണ്ടായിരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. നേരത്തെ ഓഗസ്റ്റ് എട്ട് വരെയായിരുന്നു വോട്ടർപട്ടിക പുതുക്കാനുള്ള സമയപരിധി. കൂടുതൽ ആളുകൾക്ക് വോട്ടർപട്ടികയിൽ പേര്…