സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 2 കുട്ടികൾക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് കുട്ടികൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിയായ മൂന്നരവയസുകാരനും കാസർകോട് സ്വദേശിയായ ആറ് വയസുകാരനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.…

സംസ്ഥാനത്ത് സ്വർണവിലയിലെ കുതിപ്പ് തുടരുന്നു

സംസ്ഥാനത്ത് സ്വർണവിലയിലെ കുതിപ്പ് തുടരുന്നു. സർവ്വകാല റെക്കോ‍ർഡിലാണ് ഇന്നും സ്വർണവില. ഇന്ന് പവന് 400 രൂപ വർദ്ധിച്ച് സ്വർണവില വീണ്ടും 91,000 കടന്നു. വ്യാഴാഴ്ച സ്വർണവില 91,000 എന്ന റെക്കോർഡ് വില മറികടന്നിരുന്നു. എന്നാൽ ഇന്നലെ വില കുറയുകയും ഉച്ചയ്ക്ക് ശേഷം കൂടുകയും ചെയ്തു.…

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. വയനാട് പാക്കേജിന് കൂടുതൽ കേന്ദ്ര ധനസഹായം, എയിംസ് തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയാണ് കൂടിക്കാഴ്ച. ഇന്നലെ മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമൻ, കേന്ദ്ര…

കെ എസ് ആർ ടി സി ബസുകളിൽ ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര

ക്യാൻസർ രോഗികൾക്ക് കെ എസ് ആ‌ർ ടി സി ബസുകളിൽ സമ്പൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. നിയമസഭയിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ കെ എസ് ആ‌ർ ടി സി…

സ്കൂൾ ഒളിമ്പിക്സിൽ ഇനി മുതൽ 117.5 പവൻ തൂക്കം വരുന്ന സ്വർണക്കപ്പ്

സംസ്ഥാന സ്കൂള്‍ ഒളിമ്പിക്സിലെ വിജയികള്‍ക്ക് ഇനി സ്വർണ കപ്പ്. സംസ്ഥാന സ്കൂള്‍ കലോൽസവത്തിൻെറ മാതൃകയിൽ കായിക പ്രതിഭകള്‍ക്കും സ്വർണ കപ്പ് നൽകാൻ സർക്കാർ തീരുമാനിച്ചു. ഏറ്റവും കൂടുതൽ പോയിൻറ് നേടി മുന്നിലെത്തുന്ന ജില്ലക്ക് 117. 5 പവനുള്ള കപ്പ് നൽകും. ശാസ്ത്രമേളക്ക് ഒരു കിലോ…

എട്ടുമാസത്തിനിടെ കേരളത്തിൽ നായുടെ കടിയേറ്റത് രണ്ടര ലക്ഷം പേർക്ക്

സം​സ്ഥാ​ന​ത്ത്​ ഈ ​വ​ർ​ഷം ആ​ഗ​സ്റ്റ് വ​രെ നാ​യു​ടെ ക​ടി​യേ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​ത് 2,52,561 പേ​ർ. തദ്ദേശ സ്വ​യം​ഭ​ര​ണ​ വകു​പ്പി​ന്റെ ക​ണ​ക്കാ​ണി​ത്. 40,413 എ​ണ്ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ​നി​ന്നാ​ണ്. മറ്റ് ജില്ലകളിലെ കണക്ക്: കൊ​ല്ലം 31,015, പ​ത്ത​നം​തി​ട്ട 14,494, ആ​ല​പ്പു​ഴ 23,969, കോ​ട്ട​യം 17,956,…

സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം മാറ്റാൻ തീരുമാനം; റേഷൻ കടകൾ ഇനി തുറക്കുക രാവിലെ 9ന്

സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം മാറ്റാൻ തീരുമാനമായി. നിലവിലെ ആകെ പ്രവർത്തന സമയത്തിൽ ഒരു മണിക്കൂർ കുറവു വരും. ഇനി മുതൽ രാവിലെ 8 ന് പകരം 9ന് ആണ് കടകൾ തുറക്കുക. സാധാരണ പോലെ ഉച്ചയ്ക്ക് 12ന് അടയ്ക്കും. തുടർന്ന് നിലവിലെ…

കോഴിക്കോട് അമ്മത്തൊട്ടിലില്‍ രണ്ടാമത്തെ അതിഥിയെത്തി

കോഴിക്കോട് അമ്മത്തൊട്ടിലില്‍ വെള്ളിയാഴ്ച രണ്ടാമത്തെ കുഞ്ഞെത്തി. ഇന്നലെ വൈകീട്ടാണ് 20 ദിവസത്തോളം പ്രായമുള്ള ആണ്‍കുഞ്ഞിനെ ലഭിച്ചത്. കുഞ്ഞിന് ഹോര്‍ത്തൂസ് എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി അറിയിച്ചു.കഴിഞ്ഞ ദിവസം ബീച്ച് ആശുപത്രിയില്‍ സ്ഥാപിച്ച അമ്മത്തൊട്ടിലില്‍ ആണ്‍കുട്ടിയെ ലഭിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ ആദ്യത്തെയും സംസ്ഥാനത്തെ ഏഴാമത്തെയും…

2 വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്; നിർദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്ന് നൽകരുതെന്നാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയത്തിന്റെ നിർദേശം. വിവിധ സംസ്ഥാനങ്ങളിൽ ചുമ മരുന്ന് കഴിച്ച കുട്ടികൾ മരിച്ചെന്ന പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം മാർ​ഗനിർദേശം പുറത്തിറക്കിയത്. ഇത്തരം മരുന്നുകളുടെ ഉപയോഗം കൃത്യമായ ക്ലിനിക്കൽ പരിശോധനയ്ക്കും…

പൂജ ബമ്പറിൻ്റെ 1.85 കോടിയുടെ സമ്മാനങ്ങള്‍ വെട്ടിക്കുറച്ചു; ഏജൻസികളും വിൽപനക്കാരും ആശങ്കയിൽ

ജിഎസ്ടി അധിക നികുതി ചുമത്തിയതിൻ്റെ ഭാഗമായി പൂജ ബമ്പര്‍ സമ്മാനത്തുകകള്‍ കുറച്ചു. 1.85 കോടിയുടെ സമ്മാനങ്ങളാണ് കുറച്ചത്. ടിക്കറ്റ് വില 300 രൂപയായി തുടരും. മൂന്നാം സമ്മാനം പകുതിയായി കുറച്ചു. 10 ലക്ഷം രൂപ അഞ്ച് ലക്ഷം രൂപയായാണ് കുറച്ചത്. 5000 രൂപയുടെ സമ്മാനങ്ങളും…