മുതിർന്ന ബിജെപി നേതാവ് ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു

കോഴിക്കോട്: മുതിർന്ന ബിജെപി നേതാവും ദേശീയ കൗൺസിൽ അംഗവുമായ ചേറ്റൂർ ബാലകൃഷ്ണൻ (80) അന്തരിച്ചു. കോഴിക്കോട് ഓമശ്ശേരിയിലെ വീട്ടിൽ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. സംസ്കാരം വൈകിട്ട് അഞ്ച് മണിക്ക് വീട്ടുവളപ്പിൽ നടക്കും. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ, കോഴിക്കോട് ജില്ല അധ്യക്ഷൻ എന്നീ…

അമീബിക് മസ്തിഷ്ക ജ്വരം ; സംസ്ഥാനത്ത് രണ്ട് പേർ കൂടി മരിച്ചു

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം മൂലം രണ്ടു പേർ കൂടി മരിച്ചതായി സ്ഥിരീകരണം. തിരുവനന്തപുരം കൊല്ലം സ്വദേശികളാണ് മരിച്ചത്. ഇതോടെ ഈ മാസം മാത്രം മരിച്ചവരുടെ എണ്ണം 11 ആയി. ഈ വർഷം ഇതോടെ 19 പേർ മരിച്ചു. അന്തരീക്ഷത്തിലും അമീബയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്…

82,000 കടന്ന് സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ

കൊച്ചി:സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കൂടി. ഗ്രാമിന് ഇന്ന് 80 രൂപ വർദ്ധിച്ച് 10260 രൂപയും പവന് 640 രൂപ വര്‍ദ്ധിച്ച് 82,080 രൂപയുമായി. അന്താരാഷ്ട്ര സ്വർണ്ണവില 3681 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.08 ആണ്. 18,14,9 കാരറ്റുകൾക്കും അനുപാതികമായ വില വർധന ഉണ്ടായിട്ടുണ്ട്.…

അമീബിക് മസ്തിഷ്‌കജ്വരം; കിണറുകളുടെ ക്ലോറിനേഷൻ ഒക്ടോബർ പത്തിനകം പൂർത്തിയാക്കണം

അമീബിക് മസ്തിഷ്‌കജ്വരം ഉൾപ്പെടെ ജലജന്യരോഗങ്ങളെ പ്രതിരോധിക്കുന്നതിന്, ക്ലോറിനേഷൻ നടത്താത്ത ജില്ലയിലെ എല്ലാ സ്വകാര്യ, പൊതുകിണറുകളും ഒക്ടോബർ 10നകം ക്ലോറിനേറ്റ് ചെയ്യാൻ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.കെ. രത്‌നകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനം. പൊതുജനങ്ങൾ ഉപയോഗിക്കുന്ന നീന്തൽക്കുളങ്ങളും വാട്ടർതീം പാർക്കുകളും ക്ലോറിൻ അണുനാശിനികൾ…

ഭക്തിയുടെ നിറവിൽ ഇന്ന് ശ്രീകൃഷ്ണ ജയന്തി; ജില്ലയിൽ 300 ശോഭായാത്രകൾ

കണ്ണൂർ: അഷ്ടമിരോഹിണിയോട് അനുബന്ധിച്ച് ഞായറാഴ്ച വൈകീട്ട് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ 300 ശോഭായാത്രകൾ സംഘടിപ്പിക്കും. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ജില്ലയിലെ 2500-ഓളം സ്ഥലങ്ങളിൽ പതാക ഉയർത്തി. കണ്ണൂർ ടൗൺ, ചക്കരക്കൽ, തലശ്ശേരി, ഇരിട്ടി, തില്ലങ്കേരി, പുന്നാട്, പാനൂർ, തൊക്കിലങ്ങാടി, പേരാവൂർ, തളിപ്പറമ്പ്, നടുവിൽ, പയ്യന്നൂർ,…

പുൽപ്പള്ളി തങ്കച്ചൻ കേസ്; ആരോപണ വിധേയനായ പഞ്ചായത്ത് അം​ഗം മരിച്ച നിലയിൽ

പുൽപ്പള്ളി: വയനാട് പുൽപ്പള്ളി തങ്കച്ചൻ കേസിൽ ആരോപണ വിധേയനായ പഞ്ചായത്ത് അം​ഗത്തിനെ മരിച്ച നിലയിൽ കണ്ടെത്തി. മുള്ളൻകൊല്ലി പഞ്ചായത്ത് മെമ്പറും കോൺഗ്രസ് നേതാവുമായ ജോസ് നെല്ലേടത്തിനെയാണ് വീടിന് അടുത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തങ്കച്ചന്റെ വീട്ടിൽ നിന്ന് മദ്യവും സ്ഫോടക വസ്തുക്കളും കണ്ടെത്തിയ…

സ്വർണ വില സർവ്വകാല റെക്കോഡിൽ ; പവന് 80,000 കടന്നു

കണ്ണൂർ :സംസ്ഥാനത്ത് സ്വർണവില സർവ്വകാല റെക്കോർഡിൽ. പവന് 1000 രൂപ കൂടി 80,880 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ രാവിലെ കുറഞ്ഞ് 79480ൽ എത്തിയ സ്വർണവില വൈകുന്നേരം 79,880 ആയി കൂടിയിരുന്നു. ഗ്രാമിന് 125 രൂപ കൂടി 10,110 രൂപയിലാണ് ഇന്ന് വ്യാപാരം…

സര്‍വകലാശാല വിസി നിയമനത്തില്‍ മുഖ്യമന്ത്രിക്ക് പങ്കാളിത്തം നല്‍കരുതെന്ന് ഗവര്‍ണര്‍ സുപ്രിംകോടതിയിൽ

തിരുവനന്തപുരം: കേരളത്തിലെ രണ്ട് സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ സുപ്രിംകോടതിയില്‍. സാങ്കേതിക സര്‍വകലാശാലയിലെയും ഡിജിറ്റല്‍ സര്‍വകലാശാലയിലെയും നിയമനപ്രക്രിയകളില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്നാണ് ഗവര്‍ണര്‍ സമര്‍പ്പിച്ച അപേക്ഷ പറയുന്നത്. വിസി നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി തയ്യാറാക്കുന്ന പട്ടിക…

ഞായറാഴ്ച്ചയും സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും തുറന്ന് പ്രവർത്തിക്കും

കണ്ണൂർ : സംസ്ഥാനത്ത്  ഞായറാഴ്ചയും (31.08.2025) എല്ലാ റേഷൻ കടകളും തുറന്നു പ്രവർത്തിക്കും. അന്നേ ദിവസത്തോടെ ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്പെഷ്യൽ അരിയുടെ വിതരണം പൂർത്തിയാകുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ മാസം ഇതുവരെ 82% ഗുണഭോക്താക്കൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ആഗസ്റ്റ്…

കണ്ണപുരം കീഴറയിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് ചാലാട് സ്വദേശി മുഹമ്മദ് ആഷാം

കണ്ണൂർ: കണ്ണപുരം കീഴറയിൽ ഉഗ്ര സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് കണ്ണൂർ ചാലാട് സ്വദേശി മുഹമ്മദ് ആഷാമെന്ന് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞു. ചാലാട് സ്വദേശി അനൂപ് മാലിക്കാണ് വീട് വാടകയ്ക്കെടുത്ത് അത്യുഗ്രശേഷിയുള്ള ഗുണ്ട് ഉൾപ്പെടെ സൂക്ഷിച്ചത്. കേസിലെ പ്രതി അനൂപ് മാലികിന്റെ സഹോദരനാണ് മുഹമ്മദ് ആഷാം’ഒരാൾ കൂടി…