രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കേരള ഐടി മിഷനിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി. ഒരാഴ്ചയായി കോഴിക്കോട് ഫ്രണ്ട്സ് പ്രവർത്തിക്കുന്നില്ല. വൈദ്യുത ബില്ല് അടയ്ക്കാത്തതിനാൽ കെഎസ്ഇബി ഫ്യൂസ് ഊരിയതാണ് സ്ഥാപനത്തിന്റെ പ്രവർത്തനം നിലയ്ക്കാണ് കാരണം. പ്രദേശത്തെ സാധാരക്കാർക്ക് വാട്ടർ ബില്ല്, വൈദ്യുതി ബില്ല് തുടങ്ങി വിവിധ സേവനങ്ങൾക്ക് വേണ്ടി ആശ്രയിക്കുന്ന കേന്ദ്രമാണിത്.…
പാലക്കാട് ഓൺലൈൻ റമ്മി കളിച്ച് പണം നഷ്ടമായ മനോവിഷമത്തിൽ യുവാവ് ആത്മഹത്യ ചെയ്തതായി ബന്ധുക്കൾ. കൊല്ലങ്കോട് പനങ്ങാട്ടിരി സ്വദേശി ഗിരീഷാണ് വീട്ടിൽ തൂങ്ങി മരിച്ചത്.റമ്മി കളിച്ച് മൂന്നര ലക്ഷം രൂപയും സ്വർണാഭരണങ്ങളും ഉൾപ്പെടെ നഷ്ടപ്പെട്ടിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.…
സംസ്ഥാനത്തെ സ്കൂളുകൾക്ക് 36,666 ലാപ്‌ടോപ്പുകൾ നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കൈറ്റ് വഴിയാണ് ലാപ്‌ടോപ്പുകൾ നൽകുകയെന്ന് മന്ത്രി പറഞ്ഞു. സ്വതന്ത്ര സോഫ്റ്റ് വെയർ ഉപോയോഗിച്ചതിനാൽ 3600 കോടി ലഭിക്കാനായി. സംസ്ഥാനത്തെ സര്‍ക്കാര്‍ എയിഡഡ് സ്കൂളുകളില്‍ 2023 ജനുവരി-മാര്‍ച്ച് മാസങ്ങളിലായി 36366 ലാപ്‍ടോപ്പുകള്‍ കൈറ്റ്…
അടുത്ത അധ്യയന വർഷത്തെ എൻജിനീയറിങ്, ഫാർമസി കോഴ്സ് പ്രവേശനത്തിനുള്ള കേരള എൻട്രൻസ് എക്സാം മേയ് 17ന് നടക്കും. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിയുടെ അധ്യക്ഷതയിൽ ചേർന്ന എൻട്രൻസ് പ്രോസ്പെക്ടസ് പരിഷ്കരണ സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. നിർദേശം സർക്കാർ അംഗീകരിച്ച…
മംഗളൂരുവിലെ നഴ്സിങ് കോളേജിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചതിൽ കൂടുതലും മലയാളി വിദ്യാർഥികൾ. നഴ്സിങ് കോളേജിലെ 150ഓളം വിദ്യാർഥികളെയാണ് കഴിഞ്ഞ ദിവസം വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. പലരുടെയും ആരോഗ്യസ്ഥിതി മോശമാണെന്നും വിദ്യാർഥികൾ പറഞ്ഞു. കോളേജിൽ കഴിഞ്ഞ കുറച്ച് ദിവസമായി മോശം ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നും…
തുർക്കിയിലും അയൽരാജ്യമായ സിറിയയിലും ആദ്യമുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 4300 കടന്നു.14,000ലധികം പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരിൽ പലരുടേയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മരണസംഖ്യ എട്ടുമടങ്ങ് ഉയരുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇപ്പോഴും നിരവധി പേർ കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നത്. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയായിരുന്നു. …
വടകരക്ക് സമീപം ഏറാമലയിൽ പൊലീസുകാരന് കുത്തേറ്റു.ഇന്നലെ അർദ്ധ രാത്രിയാണ് സംഭവം. എ ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ അഖിലേഷിനാണ് കുത്തേറ്റത്. ഏറാമല മണ്ടോള്ളതിൽ ക്ഷേത്രോത്സവത്തിന് ഇടയിലാണ് അഖിലേഷിന് നേരെ ആക്രമണം ഉണ്ടായത്. ഉത്സവ പറമ്പിൽ ചീട്ടുകളി നടന്നിരുന്നു. ഈ സംഘത്തെ പിടികൂടാൻ അഖിലേഷ്…
ചികിൽസയിലുള്ള ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ആരോഗ്യമന്ത്രി വീണ ജോർജ് സന്ദർശിച്ചിരുന്നു.മെഡിക്കൽ ബോർഡ് രൂപീകരിച്ച് ചികിൽസ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.ന്യൂമോണിയ ബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഉടൻ ബംഗളൂരുവിലേക്ക് കൊണ്ടുപോകില്ല. ന്യുമോണിയ ബാധ മാറിയശേഷമാകും ഉമ്മൻചാണ്ടിയെ ബെംഗളൂരുവിലേക്ക് വിദഗ്ധ…
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു കന്നഡ ചിത്രമായ കാന്താര. 395 കോടിയുടെ ബോക്സ് ഓഫീസ് വിജയം എന്നത് മാത്രമല്ല, ആസ്വാദകരില്‍ വലിയ സ്വാധീനം സൃഷ്ടിച്ച ചിത്രവുമായിരുന്നു ഇത്. വന്‍ വിജയം നേടിയ ചിത്രത്തിന്‍റെ അടുത്ത ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി ചിത്രത്തിന്‍റെ…
ബീഹാറിൽ രണ്ട് കിലോമീറ്റർ നീളമുള്ള റെയിൽവേ ട്രാക്ക് മോഷണം പോയി. സമസ്തിപൂർ ജില്ലയിലാണ് സംഭവം. മോഷണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ആർ.പി.എഫ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. ഇവരുടെ അറിവോടെയാണ് മോഷണം നടന്നതെന്നാണ് റെയിൽവേ അധികൃതരുടെ നിഗമനം.റെയിൽവേ ട്രാക്കുകൾ കാണാതായതിന് ഉത്തരവാദികൾ…