മലപ്പുറത്ത് വൈദ്യുതി ബിൽ അടയ്ക്കാത്ത സർക്കാർ ഓഫീസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി

വൈദ്യുതി ബിൽ അടക്കാക്കത്തിന് സർക്കാർ ഓഫീസുകളുടെ ഫ്യൂസ്സ് ഊരി കെഎസ്ഇബി. മലപ്പുറത്ത് വൈദ്യുതി ബിൽ അടയ്ക്കാത്ത സർക്കാർ ഓഫീസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി.പട്ടിക ജാതി ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ഹയർ സെക്കണ്ടറി റീജിയണൽ ഡയറക്ടറെറ്റ് എന്നിവിടങ്ങളിലെ ഫ്യൂസ് ആണ് കെഎസ്ഇബി രണ്ടു ദിവസം…

//

ലാ ലിഗയിൽ ആധിപത്യം തുടർന്ന് ബാഴ്സലോണ

ലാ ലിഗയിൽ ആധിപത്യം തുടർന്ന് ബാഴ്സലോണ. ഇന്നലെ സെവിയ്യക്കെതിരായ മത്സരത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളിനു വിജയിച്ച ബാഴ്സലോണ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ജോർഡി ആൽബ, ഗാവി, റഫീഞ്ഞ എന്നിവരാണ് ബാഴ്സക്കായി ഗോൾ പട്ടികയിൽ ഇടം നേടിയത്. ഓൾ ഔട്ട് ഡിഫൻസ് തന്ത്രവുമായി…

///

ഗുണ്ടകളെ പൂട്ടിലാക്കാൻ പൊലിസിന്റെ ഓപ്പറേഷൻ ആഗ് ഇന്നും

ഓപ്പറേഷൻ ആഗ് ഇന്നും തുടരും. പട്ടിക തയ്യാറാക്കി ഗുണ്ടകളെ പിന്തുടരാൻ നിർദേശം നൽകി ഡിജിപി. പിടിയിലായ ഗുണ്ടകളുടെ നിരീക്ഷണ ചുമതല ഉദ്യോഗസ്ഥർക്ക് വിഭജിച്ച് നൽകും. സാമ്പത്തിക ഇടപാടുകളിൽ പരിശോധന. സഹായികളെയും നിരീക്ഷിക്കും.മുന്നൂറിലേറെ പിടികിട്ടാപ്പുള്ളികളും അറസ്റ്റിലായവരുടെ പട്ടികയിലുണ്ട്. കരുതൽ തടങ്കൽ രേഖപ്പെടുത്തി വിട്ടയച്ചവരെ പ്രത്യേകമായി നിരീക്ഷിക്കും.…

///

കൊട്ടിയൂരിൽ രണ്ട് പുലികളുടെ സാന്നിധ്യം തെളിഞ്ഞതായി വന വകുപ്പ്

കണ്ണൂർ കൊട്ടിയൂർ പാലുകാച്ചിയിൽ വനവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ ഒന്നല്ല രണ്ട് പുലികളുടെ സാന്നിധ്യം തെളിഞ്ഞു. ക്യാമറയിൽ രണ്ട് പുലികളുടെ ദൃശ്യങ്ങളും പതിഞ്ഞു. എന്നാൽ ഒരു പുലി മാത്രമേ പ്രദേശത്തുള്ളു എന്ന നിഗമനത്തിലാണ് വന വകുപ്പ് . ഇക്കോ ടൂറിസം മേഖലയായ പാലുകാച്ചിയിൽ കാടിനുള്ളിൽ വന…

///

ഫെബ്രുവരി 6 മുതൽ 8 വരെ നിരവധി ട്രെയിനുകൾ റദ്ദാക്കി

മധുര റെയിൽവേ ഡിവിഷൻ യാർഡുകളുടെ അറ്റകുറ്റ പണിയെ തുടർന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. തമിഴ്നാട്ടിൽ സർവീസ് നടത്തുന്ന ഏഴ് ട്രെയിനുകള്‍ പൂർണമായും 15 ട്രെയിനുകൾ‌ ഭാഗികമായും റദ്ദാക്കി. തിരുച്ചെന്തൂർ-പാലക്കാട് എക്സ്പ്രസ് ആറ്, ഏഴ്, എട്ട് തീയതികളിലും പാലക്കാട്-തിരുച്ചെന്തൂർ എക്സ്പ്രസ് പൂർണമായും…

///

ഇസ്ലാം മതത്തെ അപമാനിക്കുന്ന കണ്ടെന്റ്, വിക്കീ പീഡിയക്ക് നിരോധനവുമായി പാകിസ്ഥാൻ

ഇസ്ലാം മതത്തെ അപമാനിക്കുന്ന കണ്ടെന്റ്, വിക്കീ പീഡിയക്ക് നിരോധനവുമായി പാകിസ്ഥാൻ.വിക്കിപീഡിയ നിരോധിച്ച് പാകിസ്ഥാൻ. മതനിന്ദാപരമായ ഉള്ളടക്കം നീക്കിയില്ല എന്നാരോപിച്ച് വിക്കിപീഡിയയ്ക്ക് രാജ്യത്ത് നിരോധനമേർപ്പെടുത്തി പാക്കിസ്ഥാൻ ഗവണ്മെന്റ്. ഇസ്ലാം മതത്തെ അപമാനിക്കുന്ന കണ്ടന്റ്  പിൻവലിക്കണം എന്നാവശ്യപ്പെട്ടു നൽകിയ 48 മണിക്കൂർ സമയം അവസാനിച്ചതോടെയാണ് പൂർണനിരോധനത്തിലേക്ക് പാകിസ്ഥാൻ…

//

വിസിറ്റിങ് വിസ കാലാവധി കഴിഞ്ഞും തുടരുന്നവര്‍ക്കെതിരെ കടുത്ത നടപടിയുമായി യുഎഇ

വിസിറ്റിങ് വിസ കാലാവധി കഴിഞ്ഞിട്ടും യുഎഇയില്‍ തങ്ങുന്നവര്‍ക്കെതിരെ ഇനി മുതല്‍ കടുത്ത നടപടിയുണ്ടാകും. ഇത്തരക്കാര്‍ക്കെതിരെ യുഎഇ ട്രാവല്‍ ഏജന്‍സികള്‍ക്കും ടൂര്‍ ഓപറേറ്റര്‍മാര്‍ക്കും കേസ് ഫയല്‍ ചെയ്യാമെന്നാണ് പുതിയ നിര്‍ദേശം. വിസിറ്റിങ് വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയാല്‍ ബ്ലാക് ലിസ്റ്റ് ചെയ്യപ്പെടാനും മുഴുവന്‍ ജിസിസി…

///

‘ഇ.അഹമ്മദ് ലോകരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിയ നേതാവ്’; പ്രൊഫ: ഖാദർ മൊയ്തീൻ

കണ്ണൂർ:ദേശീയതലത്തിൽ മുസ്ലിം ലീഗിൻറെ ഔന്നിത്യം ഉയർത്തിപ്പിടിക്കുകയും ലോകരാഷ്ട്ര വേദികളിൽ രാജ്യത്തിന്റെയും ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെയും സാന്നിധ്യം അടയാളപ്പെടുത്തുകയും ചെയ്ത നേതാവായിരുന്നു ഇ.അഹമ്മദ് സാഹിബ് എന്ന് മുസ്ലിം ലീഗ് ദേശീയപ്രസിഡണ്ട് പ്രൊഫസർ ഖാദർ മൊയ്തീൻ സാഹിബ് പറഞ്ഞു. സന്ദർശനാർത്ഥം കണ്ണൂരിൽ എത്തിയ അദ്ദേഹം ഇ. അഹമ്മദ്…

///

കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് മോഷണം പോയി

വീട്ടുമുറ്റത്തെ പോർച്ചിൽ നിർത്തിയിട്ട ബൈക്ക് മോഷണം പോയി. കൊട്ടിയൂർ വെങ്ങലോടിയിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കെ.എൽ.58.എസ്.7116 നമ്പർ ബൈക്കാണ് മോഷണം പോയത്.രാവിലെ വീട്ടുകാർ ബൈക്ക് കാണാത്തതിനെ തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഉടമകേളകം പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.…

//

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ വച്ച് കുഴഞ്ഞ് വീണ വാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങൾ വാണി ജയറാം ആലപിച്ചിട്ടുണ്ട്. മികച്ച ഗായികക്കുള്ള…

///