രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
നിർധനരായ 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഹൃദ്രോഗ നിർണയത്തിനും തുടർ ശസ്ത്രക്രിയക്കുമായി ഒക്ടോബർ 15 ന് ശനിയാഴ്ച കണ്ണൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.കേനന്നൂർ റോട്ടറി ക്ലബ്ബ്, ആസ്റ്റർ മിംസ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാമ്പിൽ, വിദഗ്ധ പരിശോധനയെ തുടർന്നു…
മന്ത്രവാദ ചികിത്സാ കേന്ദ്രത്തിൽ യുവജന സംഘടനകളുടെ പ്രതിഷേധം.പത്തനംതിട്ട മലയാലപ്പുഴയിലെ ‘വാസന്തിയമ്മമഠം’ എന്ന പേരിൽ അറിയപ്പെടുന്ന മന്ത്രവാദ ചികിത്സാ കേന്ദ്രത്തിന് പ്രതിഷേധക്കാർ കേടുപാടുകൾ വരുത്തി. ഇവിടേക്ക് പ്രതിഷേധവുമായി എത്തിയ ഡിവൈഎഫ്‌ഐ, യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ പൂജാ കേന്ദ്രം അടിച്ചുതകർക്കുകയായിരുന്നു. പിന്നാലെ പൂജാ കേന്ദ്രം നടത്തിപ്പുകാരായ…
കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധന വിഷയത്തില്‍ സുപ്രിംകോടതിയില്‍ ഭിന്നവിധി. ഹിജാബ് നിരോധനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ഹര്‍ജികള്‍ തള്ളി. കര്‍ണാടക ഹൈക്കോടതി വിധി അദ്ദേഹം ശരിവച്ചു. എന്നാല്‍ ഇതിനോട് ജസ്റ്റിസ് സുധാംശു ധൂലിയ വിയോജിച്ചു. അദ്ദേഹം ഭിന്നവിധിയെഴുതുകയായിരുന്നു. ഈ പശ്ചാത്തലത്തില്‍…
കണ്ണൂർ: ശ്രീകണ്ഠാപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ റാഗിംഗിൻ്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം.പ്ലസ് വൺ വിദ്യാർത്ഥിയായ മുഹമ്മദ് സഹലിന് ചെവിക്ക് പരിക്കേറ്റു. കേൾവി ശക്തി കുറഞ്ഞു. ഒരു കൂട്ടം പ്ലസ് ടു വിദ്യാർത്ഥികളാണ് സഹലിനെ വളഞ്ഞിട്ട് മർദ്ദിച്ചത്. സഹലിന്റെ മാതാപിതാക്കൾ…
ബാങ്ക് ജപ്തി നോട്ടീസ് കൈയില്‍ കിട്ടി എന്തു ചെയ്യുമെന്നറിയാതെയിരുന്ന മൈനാഗപ്പള്ളി ഷാനവാസ് മന്‍സിലില്‍ പൂക്കുഞ്ഞിനെ തേടിയെത്തിയത് ഭാഗ്യ ദേവതയുടെ 70 ലക്ഷം. ഒരു മണിക്ക് കേരള അക്ഷയ ലോട്ടറി ടിക്കെറ്റെടുത്തു മടങ്ങിയ പൂക്കുഞ്ഞിന് ഇതിനു പിന്നാലെ രണ്ടു മണിക്ക് ജപ്തി നോട്ടീസ് ലഭിച്ചു. എന്തു…
കാഞ്ഞങ്ങാട്ട് ശസ്ത്രക്രിയക്കിടെ യുവതി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം.ഡോക്‌ടർമാരുടെ വീഴ്ചയാണ് ചെറുവത്തൂർ സ്വദേശിനി നയന മരിക്കാൻ കാരണമെന്നാണ് ആരോപണം.സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഗര്‍ഭ പാത്രത്തിലെ പാട നീക്കല്‍ ശസ്ത്രക്രിയയ്ക്കായി ചൊവ്വാഴ്ച രാവിലെയാണ് നയനയെ കാഞ്ഞങ്ങാട്ടെ ശശിരേഖ മൾട്ടി സ്പെഷ്യാലിറ്റി…
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ, ശശി തരൂരിന് വോട്ട് ചെയ്യാനാഹ്വാനം ചെയ്ത് കെപിസിസി ആസ്ഥാനത്ത് ഫ്ലക്സ് ബോർഡ്. ‘നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂ, തരൂരിന് വോട്ട് ചെയ്യൂ’ എന്നാണ് തരൂരിന്റെ ചിത്രം വെച്ചുള്ള ഫ്ലക്സ് ബോർഡിലെ വാചകങ്ങൾ. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കൾ,…
നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. തൊടുപുഴ കൊല്ലപ്പളളി മാത്യൂസ് കെ ബാബുവിന്റെ ഭാര്യ അനുഷ ജോര്‍ജ് (24) ആണ് മരിച്ചത്.ചൊവ്വാഴ്ച്ച രാത്രി ഒമ്പത് മണിയോടെയാണ് അനുഷയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവസമയത്ത് ഭര്‍തൃമാതാവും ഭര്‍തൃസഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.…
കർണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിയന്ത്രിച്ച സർക്കാർ തിരുമാനത്തിനെതിരായ ഹർജികളിൽ വിധി ഇന്ന്. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് 10 ദിവസത്തെ വാദം കേട്ട ശേഷം സെപ്റ്റംബർ 22 ന് ഹർജികളിൽ വിധി പറയാൻ മാറ്റിയിരുന്നു . മുസ്ലീം പെൺകുട്ടികൾ…
കണ്ണൂര്‍ മാതമംഗലത്ത് ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച ചുമട്ട് തൊഴിലാളി അറസ്റ്റില്‍. കാഞ്ഞിരതൊടിയില്‍ വി സി കരുണാകരനെയാണ് പെരിങ്ങോം പൊലീസ് പിടികൂടിയത്.ചൈല്‍ഡ് ലൈന്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് കുട്ടി പീഡനം വിവരം വെളിപ്പെടുത്തിയത്. ചൈല്‍ഡ് ലൈനിന്റെ ഇടപെടലില്‍ കുട്ടികള്‍ പീഡനത്തിന് ഇരയായ വിവരം പുറത്ത് വരുന്നത്…