രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
പുതിയ സ്പീക്കറെ തെരഞ്ഞെടുക്കാൻ 12 ന് പ്രത്യേക നിയമസഭാ യോഗം ചേരും.എ.എൻ. ഷംസീറിനെ സ്പീക്കറായി തെരഞ്ഞെടുക്കും. ഷംസീറിനെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്ന കാര്യം യു.ഡി.എഫ് തീരുമാനിക്കും.മന്ത്രിയായിരുന്ന എം.വി. ഗോവിന്ദന് രാജിവച്ചതിനെ തുടര്ന്നാണ് എം.ബി. രാജേഷ് മന്ത്രിയായി ചുമതലയേൽക്കുന്നത്. ചൊവാഴ്ച എം.ബി.രാജേഷ് മന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യും. രാഷ്ട്രീയം…
സംസ്ഥാനത്ത് ഓണം വാരാഘോഷം സെപ്തംബര് 6 മുതല്; ദുല്ഖര് സല്മാനും അപര്ണാ ബാലമുരളിയും മുഖ്യാതിഥികള്
രണ്ടുവര്ഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഓണാഘോഷക്കാലം.സംസ്ഥാന സര്ക്കാരിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷം സെപ്തംബര് ആറുമുതല് 12 വരെ നടക്കും. ആഘോഷങ്ങളുടെ ഉദ്ഘാടനം സെപ്തംബര് ആറിന് കനകക്കുന്ന് നിശാഗന്ധിയില് മുഖ്യമന്ത്രി പിണറായി വിജയന് നിര്വഹിക്കുമെന്ന് വിനോദസഞ്ചാര…
ജെൻഡർ ന്യൂട്രൽ യൂണിഫോം വിവാദങ്ങൾക്കിടെ സർക്കാർ നിലപാട് വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വ്യക്തികൾക്ക് അവരാഗ്രഹിക്കുന്ന തരത്തിലുളള വസ്ത്രം ധരിക്കാം എന്ന ആശയത്തിലൂന്നിയാണ് പോസ്റ്റ്. കോഴിക്കോട് നടക്കാവ് ഗവൺമെന്റ് ഗേൾസ് വിഎച്ച്എസ്എസിലെ ഓണാഘോഷത്തിനെത്തിയ പെൺകുട്ടികളുടെ ചിത്രമാണ് മന്ത്രി പങ്കുവെച്ചത്.”ഇതുമാകാം അതുമാകാം…
വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ സംസ്ഥാനത്തെ ആർ ടി ഒ ഓഫീസുകളിൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നതായി കണ്ടെത്തി.സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും 53 ആർ ടി ഒ-ജെആർ ടി ഒ ഓഫിസുകളിലാണ് പരിശോധന നടത്തിയത്. ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടത്തിയത്.…
തെരുവുനായ ശല്യം രൂക്ഷമായിരിക്കെ ഇവയെ പിടികൂടി വന്ധ്യംകരിക്കുന്ന പദ്ധതി അടുത്ത ആഴ്ച തുടങ്ങാൻ സർക്കാർ തീരുമാനിച്ചു. തിരഞ്ഞെടുത്ത 30 കേന്ദ്രങ്ങളിലാണ് ആദ്യം നടപ്പാക്കുക. പട്ടിപിടിത്തക്കാരുടെ പട്ടിക പുതുക്കാനും നടപടി തുടങ്ങി. ഒരു നായയെ പിടികൂടി വന്ധ്യംകരിച്ച് തിരികെ കൊണ്ട് വിടുന്നതിനുള്ള പ്രതിഫലം ഇരുനൂറിൽ നിന്ന്…
ഓണത്തിനു സർക്കാർ പ്രഖ്യാപിച്ച അരി പൂർണ്ണമായും നൽകാതെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.ഓണക്കാലത്ത് സബ്സിഡി നിരക്കിൽ നൽകേണ്ട അരിയാണ് നൽകാതിരിക്കുന്നത്. ബിപിഎൽകാർക്ക് നൽകേണ്ട ഓണക്കിറ്റ് 60% കടകളിലും കിട്ടാനില്ല. വെള്ളക്കാർഡുകാർക്ക് നൽകേണ്ട 10കിലോ അരിയിൽ വെറും രണ്ട് കിലോ മാത്രമാണ്…
വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 22 വർഷം കഠിന തടവും, അരലക്ഷം രൂപ പിഴയും ശിക്ഷ.തൃശൂർ ഏനാമാവ് ചിരുകണ്ടത്ത് ആദർശിനെയാണ് (23) ശിക്ഷിച്ചത്.കുന്നംകുളം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2018 ജൂലൈയിൽ കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിക്ക് പുസ്തകം…
കണ്ണാടിപ്പറമ്പ പാറപ്പുറത്ത് തെരുവ്നായയുടെ കടിയേറ്റ് നാലു പേർ ആശുപത്രിയിൽ. പാറപ്പുറം – വള്ളുവൻകടവ് റോഡിലെ വീവേഴ്സ് സൊസൈറ്റിക്കു സമീപം വെച്ചാണ് നാലു പേർക്ക് കടിയേറ്റത്. 16 വയസ്സുള്ള ഒരു കുട്ടിക്കും 20 വയസ്സുള്ള രണ്ടു പേർക്കും കൂടാതെ 60 വയസ്സുള്ള ഒരാൾക്കുമാണ് കടിയേറ്റത്. കൂടാതെ…
സംസ്ഥാനത്ത് റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന നടപടികളുമായി പൊതുമരാമത്ത് വകുപ്പ്. നിർമാണം പൂർത്തിയാക്കി, 6 മാസത്തിനകം റോഡ് തകർന്നാൽ എഞ്ചിനീയർമാരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് പിഡബ്ല്യുഡിയുടെ നീക്കം.ഇക്കാര്യം വ്യക്തമാക്കി പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കി.ഉദ്യോഗസ്ഥരെയും കരാറുകാരെയും പ്രതികളാക്കി…
വാളയാര് പെണ്കുട്ടികളുടെ അമ്മയും, മധുവിന്റെ അമ്മയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണും. കേസുകളില് കേന്ദ്രസഹായം വേണമെന്നാവശ്യപ്പെട്ടാണ് ഇരുവരും കേരളത്തിലെത്തിയ കേന്ദ്രമന്ത്രിയെ കാണുന്നത്. വാളയാര് കേസ് അന്വേഷണത്തിന് കേരളത്തിന് പുറത്തുള്ള സിബിഐ സംഘം വേണമെന്ന് വാളയാര് പെണ്കുട്ടികളുടെ അമ്മ ആവശ്യപ്പെടും. തങ്ങള്ക്ക് മാത്രമായി…