ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
മൂലമറ്റം > സഹസിക യാത്രയുടെ അനുഭൂതിയിൽ കുറച്ചുദൂരം പച്ചപ്പ് നിറഞ്ഞ പുൽമേടുകളും വെള്ളച്ചാട്ടവും ആസ്വദിക്കാം. കപ്പക്കാനം തുരങ്കം അന്വേഷിക്കുന്നവരോട് ഒറ്റവാചകത്തിൽ പറയാനുള്ളത് ഇതാണ്. വിനോദസഞ്ചാരികളുടെയും സാഹസിക സഞ്ചാരികളുടെയും പ്രിയപ്പെട്ട കേന്ദ്രമായി മാറുകയാണ് ഇടുക്കി അണക്കെട്ടിലേക്ക് വെള്ളമെത്തിക്കാൻ നിർമിച്ച കപ്പക്കാനം തുരങ്കം. വാഗമണിന് സമീപം ഇരുകൂട്ടിയാർ…
മട്ടന്നൂർ | വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 67 ലക്ഷത്തിൽ അധികം രൂപയുടെ സ്വർണം പോലീസ് പിടിച്ചു. തിങ്കളാഴ്ച വൈകിട്ട് ഷാർജയിൽ നിന്ന് കണ്ണൂരിൽ എത്തിയ കാസർകോട് ഉദുമ സ്വദേശി അബ്ദുൾ റഹ്‌മാനിൽ (29) നിന്നാണ് 1130.8 ഗ്രാം സ്വർണം പിടിച്ചത്. കസ്റ്റംസ് പരിശോധനക്ക് ശേഷം…
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബുധനാഴ്‌ച സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ അടച്ചിടും. സ്‌റ്റേറ്റ് ഐ ടി എംപ്ലോയീസ് യൂണിയന്റെയും ഫോറം ഓഫ് അക്ഷയ സെന്റർ എന്റൺപ്രണേഴ്‌സിന്റെയും നേതൃത്വത്തിലാണ് സമരം. അക്ഷയ കേന്ദ്രങ്ങളിൽ അനാവശ്യ പരിശോധനയും നിയന്ത്രണവും അവസാനിപ്പിക്കുക, സേവന നിരക്ക് പരിഷ്‌കരിക്കുക, അംഗീകൃത സംരംഭക സംഘടനാ…
തിരുവനന്തപുരം > പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ ഭാഷാ, ഗണിത പഠനശേഷി വർധിപ്പിക്കാൻ സമഗ്ര ശിക്ഷാ കേരളം അക്കാദമിക് ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി. എസ്‌സ്‌കെ സ്‌റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ, നിപുൺ ഭാരത് മിഷൺ സ്‌റ്റേറ്റ് നോഡൽ ഓഫീസർ, കോ- ഓഡിനേറ്റർ, എസ്‌സിഇആർടി അംഗം, ഡയറ്റ്…
കൊച്ചി> 2023– 2024 അധ്യയനവർഷം സ്‌കൂൾ വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് പ്രവൃത്തിദിനം 210 ആക്കി കുറച്ചതിൽ 10 ദിവസത്തിനകം വിശദീകരണം നൽകാൻ സംസ്ഥാനസർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. സ്‌കൂൾ വിദ്യാഭ്യാസ കലണ്ടർ ചോദ്യം ചെയ്‌ത് മൂവാറ്റുപുഴ വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ സി…
തിരുവനന്തപുരം> മകളെ ശല്യം ചെയ്‌തതു തടഞ്ഞ പിതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കാട്ടക്കട സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി കോടന്നൂർ സ്വദേശി എസ്കെ സദനത്തിൽ കിച്ചു (30)വിനെയാണ് പൊലീസ് പിടികൂടിയത്. പ്രതിയെ കാട്ടാക്കട കോടതി റിമാൻഡ് ചെയ്‌തു. ഞായറാഴ്ച…
പരിയാരം | കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ നിന്നും വയോധിക വീണ് മരിച്ചു. ശ്രീകണ്ഠാപുരം നിടിയേങ്ങ സ്വദേശി ഓമന (75) ആണ് മരിച്ചത്. സഹോദരൻ നാരായണൻ്റെ കൂട്ടിരിപ്പിനായി എത്തിയത് ആയിരുന്നു. കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നാണ് ഓമന താഴേക്ക് വീണത്. തിങ്കളാഴ്ച…
പൊറോട്ടയുടെ കൂടെ സൗജന്യമായി കറി നല്‍കിയില്ലെന്ന് ആരോപിച്ച് കോട്ടയം ചങ്ങനാശ്ശേരിയില്‍ ഹോട്ടല്‍ ജീവനക്കാരന് നേരെ ആക്രമണം. ഹോട്ടല്‍ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയുടെ തല അടിച്ചു പൊട്ടിച്ചു. ഞായറാഴ്ച രാത്രി ഒമ്പതര മണിയോടെ ബിസ്മി ഫാസ്റ്റ് ഫുഡിലെ തൊഴിലാളിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പൊറോട്ട…
കൊച്ചി | ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ന്യൂമോണിയയും കരൾ രോഗബാധയും മൂലം സിദ്ധിഖ് ചികിത്സയിൽ കഴിയുക ആയിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞ് വരുന്നതിന് ഇടെയാണ് തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ…
കണ്ണൂർ | കൊയിലി ആശുപത്രിയിൽ പ്രസവ ചികിത്സക്ക് എത്തിയ സ്ത്രീയുടെ സ്വർണ്ണം കവർന്ന കേസിൽ പ്രതി പിടിയിൽ. പാപ്പിനിശ്ശേരി ഇല്ലിപ്പുറം സ്വദേശി ഷൗക്കത്തലിയെ ആണ് ടൗൺ എസ് ഐ സി എച്ച് നസീബ് തിങ്കളാഴ്ച്ച രാവിലെ പിടികൂടിയത്. കഴിഞ്ഞ നാലാം തീയതിയാണ് ഒന്നേകാൽ പവൻ…