രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിനിലെ പതാക കോഡിന്റെ ലംഘനം’, പ്രധാനമന്ത്രി ദേശീയപതാകയെ അപമാനിച്ചെന്ന് പരാതി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിനിനെതിരെ പരാതി.ക്യാമ്പയിനിന്റെ ഭാഗമായി സാമൂഹ്യമാധ്യമങ്ങളിൽ ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കുന്നത് ഇന്ത്യന്‍ ഫ്ലാഗ് കോഡിന് എതിരാണെന്നാണ് പരാതി. തൃശൂര്‍ സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ജയകൃഷ്ണനാണ് ഈ വിഷയത്തിൽ കേരള സൈബര്‍ സെല്ലിനും ഡിജിപിക്കും പരാതി…
റോഡിലെ കുഴികൾ താണ്ടി വരുന്നവർക്ക് കുഴിമന്തി നൽകി യൂത്ത് കോൺഗ്രസിന്റെ വേറിട്ട പ്രതിഷേധം. കായംകുളത്താണ് യൂത്ത് കോൺഗ്രസിന്റെ വേറിട്ട സമരരീതി. ദേശീയപാതയിലെ കുഴികൾ താണ്ടി വരുന്ന യാത്രക്കാർക്ക് പ്രവർത്തകർ കുഴിമന്തി വിതരണം ചെയ്തു. നെടുമ്പാശേരിയിൽ ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചതിനെ തുടർന്നാണ്…
പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന് പകരം എസ് എസ് എൽ സി ബുക്ക് ഹാജരാക്കിയാൽ മതിയാകുമെന്ന് മന്ത്രി വി ശിവൻകുട്ടി.സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ നിർദേശം. മഴക്കെടുതി മൂലം വില്ലേജ് ഓഫീസർമാർ അടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടുതൽ ഉള്ളതിനാലും…
കണ്ണൂർ കാസർഗോഡ് മേഖലയിലെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ യൂണിവേഴ്സൽ കോളേജ് ഓഫ് എൻജിനിയറിങ്ങിന്റെ നേതൃത്വത്തിൽ സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു .പയ്യന്നൂർ കോളേജിന് സമീപമുള്ള യൂണിവേഴ്സൽ ബിൽഡിങ്ങിൽ വച്ച് ആഗസ്ത് 10 ബുധനാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണിവരെയാണ്…
ഓടുന്ന ബൈക്കിൽ ലൈവായി കുളിപ്പിക്കുന്ന റീൽസ് ചെയ്ത യുവാക്കൾക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. ബൈക്ക് ഓടിക്കുന്ന യുവാവിനെ പിന്നിലിരുന്ന സുഹൃത്ത് കുളിപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. ബൈക്ക് ഓടിച്ചയാളുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. നിയമലംഘനങ്ങൾ റീൽസ്…
പന്തിരിക്കരയിലെ ഇർഷാദിന്റെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ഇടനിലക്കാരൻ ദുബായിൽ സ്വർണ്ണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയിൽ. കണ്ണൂര്‍ സ്വദേശിയായ ജസീലാണ് സ്വർണ്ണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയിലുളളത്. ഇയാളെ തടങ്കലിലാക്കിയത് ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ നാസറെന്ന സ്വാലിഹിന്‍റെ സംഘമാണെന്നാണ് സൂചന.ഈ സംഘം ഇര്‍ഷാദിന്‍റെ അനുജനേയും നേരത്തെ തട്ടിക്കൊണ്ടു പോയിരുന്നു. കൊല്ലപ്പെട്ട ഇര്‍ഷാദിനെ സ്വര്‍ണ്ണക്കടത്തിന്…
കണ്ണൂർ സിറ്റി സെന്റർ കെട്ടിടത്തിന്റെ മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഇടുക്കി അടിമാലി സ്വദേശി അരുണാണ് ഏഴുനില കെട്ടിടത്തിന്റെ മുകളിൽ കയറി ഭീഷണി മുഴക്കിയത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.ജോലി അന്വേഷിച്ചാണ് അരുൺ കണ്ണൂരിലെത്തിയതെന്നും ജോലി കിട്ടാത്തതിന്റെ വിഷമത്തിലാണ് ഇയാൾ കെട്ടിടത്തിന്റെ മുകളിൽ കയറിയതെന്നും…
ഇന്‍ഡിഗോ വിമാനക്കമ്പനിയെ താനാണ് വിലക്കിയതെന്നും ആ വിലക്കിന്റെ കാലാവധി ഒരിക്കലും തീരില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ന് തീരുന്ന സാഹചര്യത്തിലാണ് ഇപിയുടെ പ്രതികരണം. തിരുവനന്തപുരം കണ്ണമ്മൂലയിലെ ചട്ടമ്പിസ്വാമി ജന്മസ്ഥാന മണ്ഡപം സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു ജയരാജന്‍. മഹാസ്മരണകള്‍ നിലനിര്‍ത്തുന്ന…
ഇരിട്ടി ഉളിയിൽ കുന്നിൻ കീഴിൽ കാറും ബൈക്കും അപകടത്തിൽ പെട്ട് യുവാവ് മരിച്ചു .മട്ടന്നൂർ കീച്ചേരിയിലെ ഷൈനി നിവാസിൽ ഷിബിൻ കുമാർ (32) ആണ് മരിച്ചത് . ബൈക്ക് ഓടിച്ചിരുന്ന പുന്നാട് സ്വദേശി ഷിനോജിനെ പരിക്കുകളോടെ മട്ടന്നൂർ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച രാത്രി 8.45…
ടിക് ടോക്, റീൽസ് താരം വിനീത് ബലാത്സംഗക്കേസിൽ പൊലീസ് പിടിയിൽ. കോളേജ് വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത കേസിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇൻസ്റ്റഗ്രാം റീൽസിലൂടെ പരിചയപ്പെടുന്ന സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്ന ഇയാൾ ഇവരുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകര്‍ത്തിയിരുന്നു. മാത്രമല്ല, ഇവരുമൊത്തുള്ള സ്വകാര്യ ചാറ്റുകൾ…