രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
ജി എസ് ടി നിരക്കുകളിൽ വരുത്തിയ പുതിയ മാറ്റത്തെ തുടർന്ന് വ്യാപാരികൾ സമരത്തിലേക്ക്. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് ജിഎസ്ടി പരിഷ്കരണത്തിനെതിരെ സമരത്തിലേക്ക് കടക്കുന്നത്. ജൂലൈ 27 ാം തിയതി സംസ്ഥാനത്തെ ജില്ലാ കളക്ട്രേറ്റിന് മുന്നിൽ ധർണ നടത്തും. ജി എസ് ടി യിൽ…
പിണറായി: മമ്പറം പുതിയപാലം പ്രകാശപൂരിതമായി. 60 എൽഇഡി സ്ട്രീറ്റ് ലൈറ്റുകളാണ് പാലത്തിൽ നിറഞ്ഞുകത്തുന്നത്.രാത്രികാല യാത്ര ആകർഷകമാക്കുന്നതിന്റെ ഭാഗമായാണ് പാലത്തിൽ ലൈറ്റുകൾ സ്ഥാപിച്ചത്. പ്രത്യേക ഡിസൈനിൽ നിർമിച്ച പാലത്തിൽ എൽഇഡി ലൈറ്റുകൾകൂടി പ്രകാശിക്കാൻ തുടങ്ങിയതോടെ ആകർഷകമായി. മമ്പറം ടൗൺമുതൽ കോട്ടം ഭാഗത്ത് പാലം അവസാനിക്കുന്നതുവരെയും ലൈറ്റുകൾ…
കൊളച്ചേരി :കൊളച്ചേരി മുക്ക് പാടിച്ചാൽ നോബിൾ ക്രഷറിക്ക് മുമ്പിൽ നിയന്ത്രണം വിട്ട ബൊലേറോ ജിപ്പ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരൻ മരിച്ചു . കമ്പിൽ പന്ന്യങ്കണ്ടി സ്വദേശി റാസിഖ് പി പി ആണ് ഇന്ന് രാവിലെയോടെ മരിച്ചത്.ജൂലൈ 16 ശനിയാഴ്ച ഉച്ചയോടെയാണ് അപകടം…
ഓണ്‍ലൈന്‍ റമ്മി പരസ്യങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്ന് സിനിമാ താരങ്ങളെ പിന്തിരിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. റിമി ടോമി, വിജയ് യേശുദാസ്, ലാല്‍ എന്നിവരാണ് റമ്മി പരസ്യങ്ങളില്‍ അഭിനയിക്കുന്ന മാന്യന്‍മാര്‍. ഇത്തരം സാമൂഹ്യദ്രോഹ, സാമൂഹ്യവിരുദ്ധ…
കണ്ണൂര്‍: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്‌ക്കെതിരെ പരാമര്‍ശം നടത്തിയ മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി കെ കൃഷ്ണദാസിനെതിരെ കോടതി അലക്ഷ്യ നടപടിയില്ല. കൃഷ്ണദാസിനെതിരെ അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യുന്നതിനുള്ള അനുമതി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ നിഷേധിച്ചു. ചീഫ്…
സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ ആയേക്കും. എതിർപ്പുമായി റേഷൻ ഡീലേഴ്സ് അസോസിയേഷൻ രംഗത്തെത്തിയ സാഹചര്യത്തിലാണിത്. “കൊവിഡ് കാലത്തെ കിറ്റ് വിതരണത്തിന്റെ കമ്മീഷൻ തുക ഇതുവരെ നൽകിയിട്ടില്ല.കമ്മിഷൻ തുക ഉടൻ നൽകാൻ ഹൈകോടതി ഉത്തരവ് നൽകി 5 മാസം ആയിട്ടും സർക്കാരിന് അനക്കമില്ല.60 കോടിയാണ്…
വിമാനത്തിലെ പ്രതിഷേധം യൂത്ത് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയെന്ന് വ്യക്തമാക്കി മുൻ എം.എൽ.എ കെ.എസ്. ശബരിനാഥ്. വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കെ.എസ്. ശബരിനാഥൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി കാര്യങ്ങൾ വിശദീകരിക്കുകയാണ്. പ്രതിഷേധത്തിന് ശേഷം ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. സമാധാന പരമായിട്ടാണ് പ്രതിഷേധം നടത്തിയത്.…
പരിയാരം : കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രവർത്തിക്കുന്ന പ്രസൂതിതന്ത്ര സ്ത്രീരോഗ വിഭാഗം 20 മുതൽ ഗർഭിണികൾക്കുള്ള സ്പെഷ്യൽ ഒ.പി. – ‘ജീവദ ക്ലിനിക്ക്’ (ആന്റി നാറ്റൽ സ്പെഷ്യൽ ഒ.പി.) തുടങ്ങും. എല്ലാ ബുധനാഴ്ചയും രാവിലെ എട്ടുമുതൽ ഒന്നുവരെയായിരിക്കും പ്രവർത്തനസമയം.ഗർഭധാരണപൂർവ…
എന്‍എസ്എസ് മുന്‍ പ്രസിഡന്റ് പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ അന്തരിച്ചു. 90 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തേത്തുടര്‍ന്ന് പത്തനംതിട്ട ഇലന്തൂരിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സംസ്‌കാരം ബുധനാഴ്ച പത്തനംതിട്ടയില്‍ നടക്കും. നാലുതവണ എന്‍എസ്എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗം, പത്തനംതിട്ട താലൂക്ക് യൂണിയന്‍…
മങ്കി പോക്സ് : കണ്ണൂരിൽ യുവാവിന്റെ സമ്പർക്കത്തിലുള്ളവർ നിരീക്ഷണത്തിൽ,ലക്ഷണങ്ങൾ കണ്ടാൽ കിടത്തി ചികിൽസ
കണ്ണൂർ: മങ്കി പോക്സ് സ്ഥിരീകരിച്ച യുവാവിന്റെ സമ്പർക്കത്തിലുള്ളവർ നിരീക്ഷണത്തിൽ. കുടുംബാഗങ്ങളും ടാക്സി ഡ്രൈവറുമാണ് കർശന നിരീക്ഷണത്തിലുള്ളത്. മംഗലാപുരത്തു നിന്നും ബന്ധുവായ ടാക്സി ഡ്രൈവർക്കൊപ്പമായിരുന്നു യുവാവ് കണ്ണൂരിലെത്തിയത്.വിമാനത്തിൽ കൂടെ യാത്ര ചെയ്ത കാസർഗോഡ് സ്വദേശികൾക്ക് യുവാവുമായി സമ്പർക്കമില്ലെന്ന് കണ്ടെത്തി.ജൂലൈ 13ന് ദുബായില്‍ നിന്നെത്തിയ യുവാവിനാണ് രോഗം…