രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
തിരുവനന്തപുരം | സിനിമാ സീരിയൽ താരം അപർണ നായരെ മരിച്ച നിലയിൽ കണ്ടെത്തി. കരമന തളിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. മേഘ തീർത്ഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങി നിരവധി…
സൂര്യന് ചുറ്റും മഴവില്ല് നിറത്തോടെ അത്ഭുത വലയം. അപൂർവമായി സംഭവിക്കുന്ന 22 ഡിഗ്രി സർക്കുലർ ഹാലോ എന്ന പ്രതിഭാസമാണ് കാഴ്‌ചക്കാർക്ക് അത്ഭുത വലയം സമ്മാനിച്ചത്. വ്യാഴം പകൽ 11.30ന് വയനാട്ടിലെ ഉയർന്ന പ്രദേശങ്ങളിൽ ഈ പ്രതിഭാസം ദൃശ്യമായി. അരമണിക്കൂറിൽ അധികം ഈ കാഴ്‌ച നിലനിന്നു.…
തെരൂർ | ഡീസലുമായി പോവുക ആയിരുന്ന ടാങ്കർ ലോറിക്ക് തീ പിടിച്ചു. മട്ടന്നൂർ – കണ്ണൂർ റോഡിൽ തെരൂർ പെട്രോൾ പമ്പിന് സമീപം ആയിരുന്നു സംഭവം. മട്ടന്നൂർ ഫയർ ഫോഴ്സ് എത്തി ഉടൻ തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഇത് വഴിയുള്ള വാഹന…
കണ്ണാടിപ്പറമ്പ | പുല്ലൂപ്പിക്കടവ് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അത്താഴക്കുന്ന് സ്വദേശി പൗക്കോത്ത് സനൂഫ് (24) മൃതദേഹം ഇന്ന് വൈകുന്നേരം മൂന്നരയോടെ പുല്ലൂപ്പിക്കടവ് പാലത്തിന് സമീപത്ത് നിന്നും കണ്ടെത്തി. ഇന്നലെ വൈകുന്നേരം മുതൽ രാത്രി വരെ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന്…
കോഴിക്കോട്> ദേശാഭിമാനി കോഴിക്കോട് യൂണിറ്റിലെ ചീഫ് ഇകെബി ഓപറേറ്റർ ഒലിപ്രം കാഞ്ഞിരപ്പൊറ്റ തേറാണി കണ്ണച്ചം തൊടി കെ ബൈജുനാഥ് (52) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്‌ച. ഞായർ വൈകിട്ട് നാലരയോടെ ഒലിപ്രത്ത് ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ്…
ഓണം പ്രമാണിച്ച് സംസ്ഥാനം ആഘോഷങ്ങളിലേക്കും അവധിയിലേക്കും കടക്കുകയാണ്. ബാങ്ക് അവധികൾ 27, 28, 29, 31 ദിവസങ്ങളിലാണ്. ബീവറേജസ് ഷോപ്പുകള്‍ 29, 31, സെപ്റ്റംബര്‍ 1 തിയതികളിൽ അവധിയാണ്. സ്‌കൂള്‍ അവധി ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 3 വരെയും, റേഷൻ കടകള്‍ ഓഗസ്റ്റ്…
ഓണക്കിറ്റ് വിതരണത്തിനായി നാളെ റേഷൻ കടകൾ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ പ്രവർത്തിക്കും. എല്ലാ റേഷൻ കടകളിലും ആവശ്യമായ കിറ്റ് എത്തിച്ചുവെന്ന് സപ്ലൈകോ അറിയിച്ചു. നാളെ ഇടവേളകൾ ഇല്ലാതെ റേഷൻ കട പ്രവർത്തിക്കുമെന്നും സപ്ലൈകോ. സംസ്ഥാനത്ത് ഇന്നും നാളെയുമായി…
ഗുരുവായൂര്‍> കൊല്ലം-ചെങ്കോട്ട പാതയിലൂടെയുള്ള മധുര-ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസിന്റെ ആദ്യയാത്ര ഇന്ന് തുടങ്ങും.മധുരയില്‍ നിന്ന് പകല്‍ 11.20 ന് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് ആറിന് പുനലൂരും 6.30 ന് കൊട്ടാരക്കരയിലും 7.30 ന് കൊല്ലത്തും എത്തും. കൊല്ലത്തു നിന്നും കോട്ടയം, എറണാകുളം, തൃശൂര്‍ വഴി പിറ്റേന്ന്…
കൊച്ചി>പുതുതായി അനുവദിച്ച എറണാകുളം-വേളാങ്കണ്ണി ദ്വൈവാര ട്രെയിന്‍ അടുത്തമാസം 25 ന് ( സെപ്റ്റംബര്‍ 25) സര്‍വീസ് ആരംഭിക്കും. വേളാങ്കണ്ണിയില്‍നിന്ന് ചൊവ്വ, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 6.40-ന് പുറപ്പെടുന്ന തീവണ്ടി അടുത്ത ദിവസം രാവിലെ 11.40-ന് എറണാകുളത്തെത്തും.തിങ്കള്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒന്നിന് എറണാകുളത്തു നിന്നും…
കൊല്‍ക്കത്ത> കൊല്‍ക്കത്തയില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ട് പേര്‍ മരിച്ചു. നോര്‍ത്ത് 24പര്‍ഗാന ജില്ലയിലെ ജഗന്നാഥ് പൂരിലെ പടക്കനിര്‍മാണ ശാലയിലാണ് സ്‌ഫോടനം ഉണ്ടായത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അപകടത്തില്‍ ഫാക്ടറി പൂര്‍ണമായി കത്തിനശിച്ചു.ഫയര്‍ഫോഴ്സും പൊലീസും…