രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
തൃശൂർ > തൃശൂർ നഗരത്തിൽ വൻ സ്വർണക്കവർച്ച. ജ്വല്ലറി ജീവനക്കാർ കന്യാകുമാരിയിലേക്ക് കൊണ്ടുപോകുകയായിരുന്ന മൂന്നുകിലോ സ്വർണം കവർന്നു. റെയിൽവേ സ്റ്റേഷനിലേക്ക് പോകുംവഴി കാറിൽ എത്തിയ സംഘം സ്വർണം തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് മൊഴി. വെള്ളിയാഴ്‌ച അർധരാത്രിയാണ് സംഭവം. തൃശൂർ ഡിപി പ്ലാസ കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന…
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന യൂണിറ്റിന് 20 പൈസ മുതൽ. പ്രഖ്യാപനം അടുത്ത ആഴ്ച. ഹൈക്കോടതി സ്റ്റേ ഒഴിവായ സാഹചര്യത്തിൽ ആണ് പ്രഖ്യാപനം. പെൻഷൻ ഫണ്ടിലെ തുക നിരക്ക് വർധനയിൽ ഇല്ലാത്തതിനാൽ 17 പൈസയുടെ ബാധ്യത ഒഴിവാക്കും. യൂണിറ്റിന് 47 പൈസയാണ് ബോർഡ് ആവശ്യപ്പെട്ട…
പറശ്ശിനിക്കടവ് | പതിനഞ്ച് വർഷം പിന്നിടുന്ന വിസ്മയ അമ്യൂസ്‌മെന്റ് പാർക്ക് പ്രവർത്തനം പൂർണമായി സൗരോർജത്തിലേക്ക് മാറുന്നു. പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ പ്ലാന്റിൽ നിന്ന് പാർക്കിന്റെ പ്രവർത്തനത്തിന് ആവശ്യമായ മുഴുവൻ വൈദ്യുതിയും ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പരിസ്ഥിതി സൗഹാർദ പാർക്ക് എന്ന ലക്ഷ്യം നേടുന്നതിനാണ്…
ബ്യൂണസ് ഐറിസ് > മെസിതന്നെ വീണ്ടും രക്ഷിച്ചു, ലോകചാമ്പ്യന്മാർക്ക് വിജയത്തുടക്കം. ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കരുത്തരായ ഇക്വഡോറിനെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് അർജന്റീന തോൽപ്പിച്ചത്. 78 ആം മിനിറ്റിൽ ഫ്രീകിക്കിലൂടെ ലയണൽ മെസിയാണ് അർജന്റീനയ്‌ക്കായി ഗോൾ നേടിയത്. ബ്യൂണസ് ഐറിസിലെ റിവർപ്ലേറ്റ് സ്‌റ്റേഡിയത്തിലായിരുന്നു…
ചിറയിൻകീഴ് > മുതലപ്പൊഴിയിൽ തിരയിൽപ്പെട്ടുയർന്ന വള്ളത്തിൽനിന്ന് തെറിച്ചുവീണ് മത്സ്യത്തൊഴിലാളിക്ക് പരിക്ക്. ശാന്തിപുരം സ്വദേശി സാജൻ (23) നാണ് പരിക്കേറ്റത്. സെന്റ് ആന്റണി എന്ന വള്ളമാണ് വ്യാഴം രാവിലെ ഒമ്പതരയോടെ അപകടത്തിൽപ്പെട്ടത്. അഴിമുഖ കവാടത്തിൽ ശക്തമായ തിരയിൽപ്പെട്ടുയർന്ന വള്ളത്തിൽനിന്ന് തെറിച്ച് വീഴുകയായിരുന്നു. സാജനുൾപ്പെടെ ഏഴുപേരാണ് വള്ളത്തിലുണ്ടായിരുന്നത്.…
കണ്ണൂർ | അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെട്ട കണ്ണൂർ റെയിൽവേ സ്റ്റേഷൻ പ്രവൃത്തി വേഗത്തിലാക്കും. പാലക്കാട് അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജറും ഗതിശക്തി ചീഫ് പ്രോജക്ട് മാനേജറുമായ എസ് ജയകൃഷ്ണന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥ സംഘം കണ്ണൂരിലെ റെയിൽവേ സ്റ്റേഷനുകൾ ലോക നിലവാരത്തിലേക്ക് ഉയർത്താനുള്ള…
വാളയാർ> രേഖയില്ലാതെ കടത്തിയ 55 ലക്ഷം രൂപയുമായി മൂന്നുപേർ വാളയാറിൽ പിടിയിലായി. കോയമ്പത്തൂർ സ്വദേശികളായ കെ മണികണ്ഠൻ (33), എൽ അഭിലാഷ് (23), മോഹനകൃഷ്ണ ഗുപ്ത (നവീൻകുമാർ–-46) എന്നിവരെയാണ് പാലക്കാട് എക്‌സൈസ് ഇൻസ്‌പെക്ടർ കെ ആർ അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം വാളയാർ ടോൾ പ്ലാസയിൽനിന്ന്…
നായാട്ടുപാറ | നായാട്ടുപാറയിലെ സാലിസൺസ് എന്ന സ്ഥാപനത്തിൽ നിന്ന് 300 മില്ലി കുടിവെള്ള കുപ്പികൾ ജില്ല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടിച്ചെടുത്തു. സർക്കാർ 500 മില്ലിയിൽ താഴെ കുടിവെള്ള കുപ്പികളുടെ ഉൽപ്പാദനവും വിതരണവും നിരോധിച്ചതാണ്. കഴിഞ്ഞ ഓണക്കാലത്ത് 300 മില്ലി വെള്ളക്കുപ്പികൾ കാറ്ററിങ് ഏജൻസികൾ വിതരണം…
തലശ്ശേരി | തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികത്സക്കെത്തിയ പതിനഞ്ചുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച ആശുപത്രി ജീവനക്കാരൻ പിടിയിൽ. പിണറായി കാപ്പുമ്മൽ സ്വദേശി സി. റമീസാണ് പിടിയിലായത്. വയറുവേദനയെ തുടർന്ന് ചികിത്സക്ക് എത്തിയ കുട്ടിയെയാണ് റമീസ് പീഡിപ്പിക്കാൻ ശ്രമിച്ചത്. രക്ഷപ്പെടാൻ ശ്രമിച്ച റമീസിനെ ജീവനക്കാർ ചേർന്ന് പിടികൂടി…
കണ്ണൂർ | ഔദ്യോഗിക രേഖകളുടെയും കറൻസിയുടെയും വ്യാജന്മാരെ തടയാൻ ഉതകുന്ന കണ്ടുപിടിത്തം നടത്തിയതായി കണ്ണൂർ സർവകലാശാലയിലെ ഫിസിക്സ് വിഭാഗം. നാനോ പെറോസ്‌കേറ്റ് ഫോസ്ഫർ (ലാന്താനം ഡിസ്‌പ്രോസിയം മഗ്നീഷ്യം ടൈറ്റാനിയം ഡയോക്സൈഡ്) അടങ്ങിയ മിശ്രിതം കലർത്തിയ മഷി ഉപയോഗിച്ച് അച്ചടിക്കുന്ന രേഖകൾ പെട്ടെന്നു തിരിച്ചറിയാൻ കഴിയും…