രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സ്ഥാപനങ്ങള്‍ മൂന്ന് മാസത്തിനകം ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ലഭ്യമാക്കിയിരിക്കണം. കടകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം.എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഫോട്ടോ സഹിതം അപ്‌ലോഡ് ചെയ്യാന്‍ പ്രത്യേക സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന വ്യാപകമായി പരിശോധന…
വിദ്യാലയങ്ങൾ തുറക്കുന്നതിന് ആഴ്ചകൾക്കു മുൻപേ പ്രീ-പ്രൈമറി കുട്ടികളുടെ പരിശീലന പുസ്തക വിതരണം പൂർത്തിയാകും.സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളോട് ചേർന്നുള്ള പ്രീ-സ്‌കൂൾ കുട്ടികളുടെ മാനസിക- ശാരീരിക വളർച്ച ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിന് കൂടുതൽ കർമ്മ പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മണക്കാട് ഗവ.…
ബിനോയ് വിശ്വം എം പി അറസ്റ്റിൽ. തെലങ്കാന വാറങ്കലിലെ ഭൂസമരത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ബിനോയ് വിശ്വം എംപി ഉൾപ്പെടെയുള്ളവരെ വാറങ്കൽ സുബദാരി പൊലീസ് അറസ്റ്റ് ചെയ്തത്.സിപിഐ പ്രഖ്യാപിച്ച ഭൂസമരത്തിന്റെ ഭാഗമായി ആയിരക്കണക്കിനാളുകൾ വാറങ്കൽ താലൂക്ക് ഓഫിസ് ഉപരോധിക്കുകയാണ്. ഭൂരഹിതർക്കും ഭവനരഹിതർക്കും ഭൂമിയും വീടും നല്കുമെന്ന ചന്ദ്രശേഖര…
ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന് ഏറ്റവും കൂടുതല്‍ ലീഡ് നേടിക്കൊടുക്കുന്ന ബൂത്ത് കമ്മിറ്റിക്ക് പാരിതോഷം വാഗ്ദാനം ചെയ്ത് പോസ്റ്റര്‍ ഇറക്കിയതിനെതിരെ പരാതി. വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സ്ഥാനാര്‍ത്ഥി ബോസ്‌കോ കളമശ്ശേരിയാണ് പൊലീസ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ മുമ്പാകെ പരാതി നല്‍കിയത്. കോണ്‍ഗ്രസ്…
ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പാർട്ടിക്ക് കനത്ത തിരിച്ചടിയായി യുവ നേതാവിന്റെ രാജി. ഗുജറാത്ത് ജനതക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് രാജി പ്രഖ്യാപിച്ച ശേഷം ഹാർദിക് പ്രതികരിച്ചു. “കോൺഗ്രസ് പാർട്ടിയിൽ…
കണ്ണൂര്‍ അഞ്ചു വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനിലെ കക്കാട് (വാര്‍ഡ് 10), പയ്യന്നൂര്‍ നഗരസഭയിലെ മുതിയലം (ഏഴ്), കുറുമാത്തൂര്‍ പഞ്ചായത്തിലെ പുല്ലാഞ്ഞിയോട് (ഏഴ്), മുഴപ്പിലങ്ങാട് പഞ്ചായത്തിലെ തെക്കേ കുന്നുംപുറം (ആറ്), മാങ്ങാട്ടിടം പഞ്ചായത്തിലെ നീര്‍വേലി (അഞ്ച്) എന്നീ വാര്‍ഡുകളിലേക്കാണ്…
32 വർഷം ജയിലിൽ കഴിഞ്ഞ രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ഒടുവിൽ മോചനം. പേരറിവാളന്റെയും അമ്മയുടെയും ഹർജികളിലാണ് ജസ്റ്റിസ് എൽ നാഗേശ്വര റാവു വിധി പ്രസ്താവിച്ചത്. എത്രയും വേഗം പേരറിവാളനെ മോചിപ്പിക്കണമെന്നാണ് ഉത്തരവ്. ഇക്കാര്യത്തിൽ നേരത്തെ സുപ്രീംകോടതി കേന്ദ്ര സർക്കാരിനെ വിമർശിച്ചിരുന്നു. ജയിലിൽ…
പയ്യന്നൂർ :ഉപതെരഞ്ഞെടുപ്പിൽ പയ്യന്നൂർ നഗരസഭ ഒമ്പതാം വാർഡ് മുതിയലത്ത് എൽഡിഎഫ് വൻ ഭൂരിപക്ഷത്തോടെ സീറ്റ് നിലനിർത്തി. സിപിഐ എമ്മിലെ പി ലത 828 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം 644 ആയിരുന്നു.ആകെ വോട്ട് 1164. പോൾ ചെയ്‌തത് 1118. എൽഡിഎഫ് –…
മുഖ്യമന്ത്രി പിണറായി വിജയനെ താന്‍ നായയെന്ന് വിളിച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ചങ്ങല പൊട്ടിയ പട്ടിയെ പോലെ ഓടുകയാണെന്നത് മലബാറിലെ ഒരു ഉപമയാണത്. മുഖ്യമന്ത്രിയെ അപമാനിക്കുന്ന രീതിയില്‍ ഒരു വാക്കും പറഞ്ഞിട്ടില്ല.പട്ടിയെന്ന് വിളിച്ചെന്ന് തോന്നുന്നുവെങ്കില്‍ അത് പിന്‍വലിക്കുന്നു. പക്ഷെ ക്ഷമ പറയില്ലെന്നും സുധാകരന്‍…
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഉമാ തോമസിന് ഏറ്റവും കൂടുതല്‍ ലീഡ് നേടി കൊടുക്കുന്ന ബൂത്ത് കമ്മിറ്റിയ്ക്ക് പണം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടന ഇന്‍കാസ്. ഇന്‍കാസ് യൂത്ത് വിംഗ് യുഎഇ കമ്മിറ്റിയാണ് 25,001 രൂപ ബൂത്ത് കമ്മിറ്റികള്‍ക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നത്.…