രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെടുന്ന പെൺകുട്ടികൾക്ക് നഗ്നചിത്രങ്ങൾ അയച്ചുനൽകിയ യുവാവിനെ കണ്ണൂർ പെരിങ്ങോത്തുനിന്ന് കുമളി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പയ്യന്നൂർ ആനക്കുഴി വീട്ടിൽ സനൂപിനെയാണ് (28) കുമളി ഇൻസ്പെക്ടർ ജോബിൻ ആൻറണിയും സംഘവും കണ്ണൂരിലെത്തി അറസ്റ്റ് ചെയ്തത്. കുമളി സ്വദേശിനിയായ പെൺകുട്ടിയെ പരിചയപ്പെട്ട ശേഷം…
സിൽവർ ലൈനിനെതിരായി കുടിയിറക്കപ്പെടുന്നവരും സ്ത്രീകൾ ഉൾപ്പെടെയുള്ള ബഹുജനങ്ങളും നടത്തുന്ന സമരത്തെ പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് നേരിടുന്നത് കാടത്തമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടരിയും യു.ഡി.എഫ്. കൺവീനറുമായ അഡ്വ.അബ്ദുൾ കരീം ചേലേരി.കല്ലിടൽ സംബന്ധിച്ച അറിയിപ്പു പോലും നൽകാതെ സ്വന്തം കിടപ്പാടങ്ങളിൽ കല്ലിടുന്നതിനെ ഇരകൾ എതിർക്കുന്നത്…
സംസ്ഥാന സർക്കാരിൽ നിന്നും ഇനി ജനങ്ങൾക്ക് നിശ്ചിത നിരക്കിൽ വൈഫൈ ഡേറ്റാ വാങ്ങാം. സൗജന്യ വൈഫൈ ലഭ്യമാക്കാനുളള കെ ഫൈ പദ്ധതിയുടെ 2,023 വൈഫൈ ഹോട്ട്സ്പോട്ടുകൾ വഴിയാണ് സൗകര്യം ഒരുക്കുന്നത്. തിങ്കളാഴ്ച മുതൽ പദ്ധതിക്ക് തുടക്കമിട്ടു.നിലവിൽ പൊതു ഇടങ്ങളിലെ വൈഫൈ ഹോട്ട്സ്പോട്ടുകൾ വഴി ഒരു…
കണ്ണൂര്‍: കണ്ണൂരില്‍ ഇന്ന് കെ റെയില്‍ സര്‍വ്വേ കല്ലിടല്‍ ഇല്ല. സാങ്കേതിക കാരണങ്ങളാലാണ് സര്‍വ്വേ കല്ലിടല്‍ നിര്‍ത്തിവെച്ചതെന്നും നടപടി ഉടന്‍ പുനഃസ്ഥാപിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. യന്ത്രതകരാറും വാഹനവുമായി ബന്ധപ്പെട്ട പ്രശ്‌നവുമാണ് സാങ്കേതിക തകരാറായി ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ അറിയിച്ചത്. കല്ലിടലിനെതിരെ കണ്ണൂരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ…
കണ്ണൂർ: സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ അർജ്ജുൻ ആയങ്കിയും, ആകാശ് തില്ലങ്കേരിയും ഡിവൈഎഫ്ഐയുമായുളള പോര് മുറുകുന്നു. മുതിർന്ന സിപിഐഎം നേതാവ് പി ജയരാജനെ മാത്രം പുകഴ്ത്തുകയും മറ്റുള്ള നേതാക്കളെ ഇകഴ്ത്തുകയും ചെയ്യുന്നതിലൂടെ ആകാശ് തില്ലങ്കേരിയും അർജ്ജുൻ ആയങ്കിയും പാർട്ടി ബോധ്യമില്ലാത്തവരാണെന്ന് വ്യക്തമാണെന്ന് ഡിവൈഎഫ്ഐ മുൻ ജില്ലാ…
സിപിഐയിലും പ്രായപരിധി കർശനമാക്കി. സംസ്ഥാന നേതൃത്വത്തിൽ 75 വയസ് പ്രായപരിധിയാക്കാൻ സിപിഐ എക്‌സിക്യൂട്ടിവിൽ തീരുമാനമായി. ജില്ലാ സെക്രട്ടറിക്ക് 65 വയസും മണ്ഡലം സെക്രട്ടറിക്ക് 60 വയസുമാണ് പ്രായപരിധി.നേരത്തെ സിപിഐഎമ്മിലും പ്രായപരിധി കർശനമാക്കിയിരുന്നു. എഴുപത്തിയഞ്ച് വയസ് കഴിഞ്ഞവരെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. പിണറായി വിജയൻ…
ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി നല്‍കിയ പരാതിക്ക് പിന്നാലെ മുന്നറിയിപ്പുമായി കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി. വിചാരണ ചെയ്യാനിടയാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോള്‍ പ്രതികരിക്കാന്‍ താന്‍ നിര്‍ബന്ധിതനായേക്കുമെന്നും അതിന് പിന്നാലെയുണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദിത്വം പറയേണ്ടി വരുമെന്നും അര്‍ജുന്‍ ആയങ്കി മുന്നറിയിപ്പ് നല്‍കി.…
പാലക്കാട് മുതലമട കോൺഗ്രസ് ഓഫീസിൽ വയോധികൻ തൂങ്ങിമരിച്ച നിലയിൽ. ഓഫീസിലെ കൊടിമരത്തിലാണ് സ്രാമ്പിച്ചിവിള സ്വദേശി മുരളി (60) തൂങ്ങിമരിച്ചത്. ഇയാൾ കുറച്ചുകാലമായി വീട്ടുകാരുമായി പിണങ്ങിക്കഴിയുകയാണ്. കാമ്പ്രാത്ത് ചള്ളയിലുള്ള കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസിലായിരുന്നു ഇയാൾ കുറച്ചുനാളുകളായി താമസിച്ചുവന്നിരുന്നത്.…
വധക്കേസിലെ പ്രതിയെ ഒളിവിൽ പാർപ്പിച്ച രേഷ്മയെ തലശേരി അമൃത വിദ്യാലയം സസ്പെൻഡ് ചെയ്തതിന് പിന്നാലെ അവർ ജോലി രാജി വെച്ചു. ഏറെ നാളായി ഇവിടെ അദ്ധ്യാപികയായി പ്രവർത്തിച്ചുവരുകയായിരുന്നു രേഷ്മ. സ്കൂളിന്റെ പേരിനെ ബാധിക്കാതിരിക്കാനുള്ള സ്വാഭാവിക നടപടിയാണിതെന്നും കേസിന്റെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കുന്നതെന്നുമാണ് സ്കൂൾ അധികൃതർ…
സിബി മലയിലിന്റെ സംവിധാനത്തിൽ 1998ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ‘സമ്മർ ഇൻ ബത്‌ലഹേമി’ന് രണ്ടാം ഭാഗം വരുന്നു.ചിത്രത്തിന്റെ നിർമാതാവ് സിയാദ് കോക്കറാണ് ഇക്കാര്യം അറിയിച്ചത്. മഞ്ജു വാര്യരും ജയസൂര്യയും ഒന്നിക്കുന്ന ‘മേരി ആവാസ് സുനോ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ വച്ചായിരുന്നു പ്രഖ്യാപനം.മഞ്ജുവും…