രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ലൈംഗിക അതിക്രമ കേസ് .കോഴിക്കോട് സ്വദേശി നല്കിയ പരാതിയിലാണ് നടപടി.എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതി. ഈ മാസം 22നാണ്…
സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ ജെയിംസ് മാത്യൂ സജീവ രാഷ്ട്രീയം വിടുന്നു. വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണ് തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു. തീരുമാനം പ്രഖ്യാപിക്കാന്‍ ഇന്ന് പതിനൊന്ന് മണിക്ക് വാര്‍ത്താ സമ്മേളനം നടത്തും. പത്ത് വര്‍ഷക്കാലം തളിപ്പറമ്പ് എംഎല്‍എയായിരുന്നു ജെയിംസ് മാത്യൂ. എസ്എഫ്ഐയിലൂടെയായിരുന്നു ജെയിംസിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം…
രാജ്യസഭാ എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ എ റഹീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. എ എ റഹീമിന് അറസ്റ്റ് വാറന്റുണ്ടെന്ന വാര്‍ത്ത ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം. വാര്‍ത്ത കണ്ടപ്പോള്‍ കൗതുകമൊന്നും തോന്നിയില്ല. കാരണം അദ്ദേഹം ഒരു…
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്ജുന് ആയങ്കിയും ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും തമ്മിലുള്ള വാക്ക്പോരുകളില്‍ പ്രതികരണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്. ക്വട്ടേഷന്‍ മാഫിയ സംഘങ്ങള്‍ ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് എതിരെ വ്യക്തിഹത്യ നടത്തുന്ന ഇടപെടല്‍ നടത്തിയിട്ടുണ്ടെങ്കില്‍, അത് ഡിവൈഎഫ്ഐയുടെ പോക്ക്…
ആറിനും പന്ത്രണ്ടിനും ഇടയിലുള്ള കുട്ടികൾക്ക് കൊവാക്സിന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകി ഡിസിജിഐ.കുട്ടികൾക്കുള്ള വാക്സിന്റെ അംഗീകാരത്തിനായി ഭാരത് ബയോടെക് നേരത്തെ DCGI യെ സമീപിച്ചിരുന്നു.വിശദമായ പഠന വിവരങ്ങൾക്ക് ശേഷമാണ് DCGI അംഗീകാരം നൽകിയത്.നിലവിൽ 15 നും18 നും ഇടയിലുള്ളവർക്ക് കൊവാക്സിനാണ് നൽകുന്നത്.കൊവാക്സിനു പിന്നാലെ 12…
കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെതിരെ സസ്പെന്ഷന് ശുപാര്‍ശ. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിനാണ് പാര്‍ട്ടി നടപടി. രണ്ട് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യാനാണ് എ കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയുടെ ശുപാര്‍ശ. ഇക്കാര്യം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിക്കും. അതിന്…
പുന്നോൽ ഹരിദാസൻ വധക്കേസിലെ മൂന്നാം പ്രതി സുമേഷിന്റെ വീട്ടുവരാന്തയിൽ നിന്ന് റീത്ത് കണ്ടെത്തി. ഇന്നലെ അർധരാത്രിയോടെ രണ്ട് റീത്തുകളാണ് വീട്ടിൽ കണ്ടെത്തിയത്. ഒന്ന് വീടിന്റെ വരാന്തയിലും മറ്റൊന്ന് വീടിന്റെ പുറകിലുമായാണ് കണ്ടെത്തിയത്. പ്രദേശത്ത് മറ്റൊരു ആക്രമണ സാധ്യതയ്ക്കുള്ള സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നാണ് വിലയിരുത്തൽ.റീത്ത് കണ്ടെത്തിയതിനെ…
പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികള്‍ക്ക് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നല്കി കേരള സര്‍വകലാശാല. ഫെബ്രുവരിയില്‍ നടന്ന നാലാം സെമസ്റ്റര്‍ ബിഎസ്സി ഇലക്ട്രോണിക്സ് വിദ്യാര്‍ഥികള്‍ക്കാണ് ചോദ്യ പേപ്പറിന് പകരം ഉത്തര സൂചിക ലഭിച്ചത്.’സിഗ്നല്‍സ് ആന്‍ഡ് സിസ്റ്റംസ്’ പരീക്ഷ എഴുതിയാവര്ക്കാണ് ഉത്തര സൂചിക ലഭിച്ചത്.പരീക്ഷയില്‍ ഉത്തരങ്ങള്‍ ലഭിച്ചതോടെ പകര്‍ത്തി…
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല പരീക്ഷ കണ്ട്രോളര് പിജെ വിന്‍സെന്റ് അവധിയില്‍ പോകും. പഴയ ചോദ്യപേപ്പര്‍ ഉപയോഗിച്ച് സര്‍വകലാശാലയില്‍ പരീക്ഷ നടത്തിയത് വിവാദമായിരുന്നു. പിന്നാലെ പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. വെള്ളിയാഴ്ച മുതലാണ് അവധിക്ക് അപേക്ഷ നല്‍കിയത്. ചോദ്യ പേപ്പര്‍ ആവര്‍ത്തിച്ച സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് അദ്ദേഹം…
സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെടുന്ന പെൺകുട്ടികൾക്ക് നഗ്നചിത്രങ്ങൾ അയച്ചുനൽകിയ യുവാവിനെ കണ്ണൂർ പെരിങ്ങോത്തുനിന്ന് കുമളി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പയ്യന്നൂർ ആനക്കുഴി വീട്ടിൽ സനൂപിനെയാണ് (28) കുമളി ഇൻസ്പെക്ടർ ജോബിൻ ആൻറണിയും സംഘവും കണ്ണൂരിലെത്തി അറസ്റ്റ് ചെയ്തത്. കുമളി സ്വദേശിനിയായ പെൺകുട്ടിയെ പരിചയപ്പെട്ട ശേഷം…