ശബരിമലയിൽ തിരക്ക് നിയന്ത്രണവിധേയം; കേന്ദ്രസേന ഉടനെത്തും

ശബരിമലയിൽ തിരക്ക് നിയന്ത്രണവിധേയമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. നവംബർ 17 ന് ഒരു ലക്ഷത്തിന് മുകളിൽ തീർത്ഥാടകർ വന്നുവെന്നും ഡിജിപി വ്യക്തമാക്കി. വെർച്ചുൽ ക്യൂ ബുക്ക് ചെയ്ത ദിവസം തന്നെ വരണമെന്നും ഡിജിപി നിർദേശിച്ചു. സ്പോട്ട് ബുക്കിംഗ് നിയന്ത്രിച്ചിട്ടുണ്ട്. ശബരിമലയിൽ ആവശ്യത്തിന് പൊലീസ് ഉണ്ട്.…

9 വയസുകാരി ദൃഷാന കോമയിലായ വാഹനാപകടം; കേസ് തീർപ്പാക്കി

വടകരയില്‍ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്പത് വയസുകാരി ദൃഷാനയ്ക്കും കുടുംബത്തിനും ആശ്വാസം. കുട്ടിക്ക് 1.15 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു. വടകര എംഎസിടി കോടതിയാണ് കേസ് തീർപ്പാക്കിയത്. ഇൻഷുറൻസ് കമ്പനിയാണ് തുക നൽകേണ്ടത്. ഹൈക്കോടതിയുടെയും ലീഗൽ സർവീസ് അതോറിറ്റിയുടെയും…

ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു; ഡിസംബർ 15 മുതൽ 23 വരെ

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു. 1 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഡിസംബർ 15 മുതൽ 23 വരെയാണ് പരീക്ഷ നടക്കുക. ഡിസംബർ 23 ന് സ്കൂളുകളിൽ ക്രിസ്മസ് അവധി തുടങ്ങും. ജനുവരി 5 ന് ക്ലാസുകൾ പുനരാരംഭിക്കും.അക്കാദമിക്…

എസ്ഐആർ ഡിസംബർ നാലിനകം എന്യൂമറേഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

എസ്ഐആറിനെതിരായ പ്രതിക്ഷേധം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്കിലെടുക്കില്ല. സമയക്രമം മാറ്റില്ല. ഡിസംബർ നാലിനകം എന്യൂമറേഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണം. ചില ബിഎൽഒ മാർ ജോലി പൂർത്തിയാക്കിയെന്ന് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി. ഫോം അപ് ലോഡ് ചെയ്യുന്നതിലെ സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ വൈഫൈ സൗകര്യമുള്ള ഇടങ്ങൾ…

തദ്ദേശ തിരഞ്ഞെടുപ്പ് വരെ എസ്‌ഐആർ നിർത്തിവയ്ക്കണം; സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരെ (എസ്‌ഐആർ) സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ എസ്‌ഐആർ തടയണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി. ചീഫ് സെക്രട്ടറിയാണ് ഹർജി നൽകിയത്.വിഷയത്തിൽ ഇടപെടില്ലെന്ന് ഹൈക്കോടതി തീരുമാനിച്ചതിന് പിന്നാലെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.…

കണ്ണൂർ–ചാല ദേശീയപാതയിലെ അടിപ്പാതയിൽ നിന്ന് കാർ താഴേക്ക് വീണ സംഭവം; ഡ്രൈവർക്കെതിരെ കേസ്

നിർമ്മാണം തുടരുന്ന കണ്ണൂർ–ചാല ഭാഗത്തെ ദേശീയപാതയിലെ അടിപ്പാതയിൽ നിന്നും താഴേക്ക് വീണ കാറിനെ ഫയർഫോഴ്‌സ് ക്രെയിൻ ഉപയോഗിച്ച് പുറത്തെടുത്തു. ദേശീയപാത 66-ൽ, തലശ്ശേരി ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കാറിനാണ് അപകടം സംഭവിച്ചത്. ചാല അമ്പലത്തിനടുത്തുള്ള അടിപ്പാതയുടെ മുകളിൽ നിന്നാണ് കാർ കുത്തനെ താഴേക്ക് പതിച്ചത്.…

കേരളത്തിലെ എസ്ഐആർ നടപടികൾ അടിയന്തിരമായി നിർത്തി വയ്ക്കണം; സുപ്രീംകോടതിയെ സമീപിച്ച് മുസ്ലീം ലീഗ്

കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ അടിയന്തരമായി നിർത്തിവയ്ക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ. പി.കെ. കുഞ്ഞാലിക്കുട്ടി ആണ് ലീഗിനു വേണ്ടി സുപ്രീം കോടതിയെ സമീപിച്ചത്. എസ്ഐആര്‍ നടപടികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്ക് സമ്മര്‍ദം താങ്ങാന്‍ ആകുന്നില്ല. കണ്ണൂരിലെ പയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ആത്മഹത്യ ചെയ്ത…

സൗദിയിൽ ഉംറ തീർത്ഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ച് ഇന്ത്യാക്കാരായ 42 പേർക്ക് ദാരുണാന്ത്യം.

റിയാദ്:സൗദിയിൽ ഉംറ തീർത്ഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ച് ഇന്ത്യാക്കാരായ 42 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽപ്പെട്ടത് ഹൈദരാബാദ് സ്വദേശികളാണെന്നാണ് വിവരം. തിങ്കളാഴ്ച പുലർച്ചെ മക്കയിൽ നിന്ന് മദീനയിലേക്ക് പോകുകയായിരുന്ന ബസ് മുഫ്രിഹത്തിന് സമീപം ഡീസൽ ലോറിയുമായി കൂട്ടിയിടിച്ചതിന് പിന്നാലെയാണ് തീപിടിത്തമുണ്ടായത്.മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടും.…

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാർ സത്യപ്രതിജ്ഞ ചെയ്തു

തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ പുതിയ പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ സത്യപ്രതിജ്ഞ ചെയ്തു. മുൻമന്ത്രി കെ രാജുവും സത്യപ്രതിജ്ഞ ചെയ്ത് ബോര്‍ഡ് അംഗമായി ഇന്ന് ചുമതലയേറ്റു. ദേവസ്വം ബോർഡ് ആസ്ഥാനത്ത് വെച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. രണ്ട് വർഷത്തേക്കാണ് കെ ജയകുമാറിന്‍റെ കാലാവധി.…

ശബരിമല സ്വര്‍ണക്കൊള്ളയിൽ കേസെടുക്കാൻ ഇഡി

ശബരിമല സ്വർണക്കൊളളയിൽ സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഹൈക്കോടതിയെ സമീപിച്ചു. എഫ് ഐ ആർ, അനുബന്ധ മൊഴികൾ എന്നിവയുടെ പകർപ്പാണ് തേടിയിരിക്കുന്നത്. കേസെടുക്കുന്നതിന് മുന്നോടിയായാണ് എഫ്ഐആറുകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇ‍ഡി കോടതിയെ സമീപിച്ചത്. ഈ ആവശ്യമുന്നയിച്ച് റാന്നി കോടതിയിൽ…