രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കൊച്ചി: വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് പ്രതി ദിലീപിനെ ഡിഐജി സഞ്ജയ് കുമാര്‍ ഫോണില്‍ വിളിച്ചതിന്റെ തെളിവുകള്‍ പുറത്ത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പരാതിക്ക് പിന്നാലെയായിരുന്നു ഫോണ്‍ വിളി. ജനുവരി എട്ടിന് രാത്രി 10.04നായിരുന്നു ഡിഐജി ദിലീപിനെ വിളിച്ചത്. ഇരുവരും നാല് മിനിറ്റ് 12 സെക്കന്റ് സംസാരിച്ചു.…
കേരള സര്‍വകലാശാല ലെക്‌സിക്കന്‍ മേധാവി സ്ഥാനം ഡോ. പൂര്‍ണിമ മോഹന്‍ രാജി വച്ചു. സ്വയം ഒഴിയാനുള്ള അപേക്ഷയ്ക്ക് സിന്‍ഡിക്കേറ്റ് അംഗീകാരം നല്‍കിയതോടെയാണ് പൂര്‍ണിമ മോഹന്‍ രാജി വച്ചത്. പൂര്‍ണിമ മോഹന്റെ നിയമനത്തിനെതിരായ പരാതി ഗവര്‍ണറുടെ പരിഗണനയിലായിരുന്നു. ലെക്‌സിക്കന്‍ മേധാവി സ്ഥാനം വഹിക്കാനുള്ള അടിസ്ഥാനയോഗ്യത പൂര്‍ണിമയ്ക്ക്…
പയ്യന്നൂർ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗീക അതിക്രമം കാണിച്ചയാളെ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തു. രാമന്തളി കുന്നിക്കരക്കാവ് സ്വദേശി പി.വി.ബാലചന്ദ്രനെ (43) യാണ് പയ്യന്നൂർ പോലീസ് അറസ്റ്റു ചെയ്തത്.സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് പെൺകുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.തുടർന്ന് സ്കൂൾ അധികൃതർ പയ്യന്നൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.2014-ലാണ് പെൺകുട്ടിയെ…
കണ്ണൂരിലെ മയക്കുമരുന്ന് കേസിലെ മുഖ്യകണ്ണി നിസാം അറസ്റ്റിൽ . തെക്കിബസാർ സ്വദേശി നിസാം അബ്‌ദുൾ ഗഫൂർ ആണ് പിടിയിലായത്. ദിവസങ്ങൾക്കു മുൻപ് കോടികൾ വിലമതിക്കുന്ന ലഹരി വസ്തുക്കളുമായി ദമ്പതികൾ കണ്ണൂർ സിറ്റി പോലീസ് പിടിയിലായിരുന്നു.ജില്ലയിൽ ലഹരിമാഫിയക്കെതിരെ കർശന നടപടിയാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത് മംഗലാപുരത്തു നിന്നാണ്…
കൊല്ലം: ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിത്വം ലക്ഷ്യമിടുന്ന മുതിർന്ന നേതാക്കൾക്കെതിരെ യൂത്ത് കോൺഗ്രസ്. മത്സരിക്കാൻ പരസ്യമായി താത്പര്യം പ്രകടിപ്പിച്ച മുതിർന്ന നേതാവ് കെ.വി.തോമസ് അടക്കമുള്ളവർക്കെതിരെ അതിരൂക്ഷ വിമർശനം നടത്തിയും സീറ്റിലേക്ക് യുവാക്കളെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിപ്രമേയം…
ആലപ്പുഴ രൺജീത്, ഷാൻ വധക്കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. രൺജിത് വധത്തിൽ 1100 പേജുള്ള കുറ്റപത്രം. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തവരും ഗൂഡാലോചനയിൽ മുഖ്യ പങ്കാളികളും അടക്കം 15 പ്രതികളെക്കുറിച്ചാണ് ആദ്യഘട്ടം കുറ്റപത്രത്തിലുള്ളത്.ബിജെപി നേതാവ് രൺജിത് വധത്തിൽ ആകെ 35 പ്രതികളും 200 ഓളം സാക്ഷികളുമാണുള്ളത്. SDPI നേതാവ്…
തിരുവനന്തപുരം: കോഴിയിറച്ചി വില പറന്നുയരുന്നതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ കേരള ചിക്കന്‍ പദ്ധതിയെ പരാമര്‍ശിച്ച് സഭയില്‍ റോജി എം ജോണ്‍ എംഎല്‍എ. അവശ്യസാധനങ്ങളുടെ വിലക്കറ്റം സഭയില്‍ അടിയന്തര പ്രമേയമായി ഉന്നയിച്ച് കൊണ്ടായിരുന്നു റോജി എം ജോണ്‍ ഇക്കാര്യം ഉന്നയിച്ചത്. കോഴിയിറച്ചി വില ഇന്ന് 155 മുതല്‍…
ദില്ലി: ഹിജാബ് ഹര്‍ജി ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി . അടിയന്തര വാദം കേൾക്കേണ്ട സാഹചര്യമില്ലെന്ന് കോടതി അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മത വേഷങ്ങൾ വിലക്കിയ കർണാടക സർക്കാര്‍ ഉത്തരവ് ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്നലെ ശെരിവെച്ചിരുന്നു. ഹിജാബ് എന്നത് ഇസ്ലാമിലെ നിർബന്ധിത മതാചാരമല്ലെന്നാണ്…
തൃശ്ശൂര്‍: ഇരിങ്ങാലക്കുടയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത സഹപാഠിക്ക് കുത്തേറ്റു. പ്രതികളെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ഇരിങ്ങാലക്കുട ജ്യോതീസ് കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ശല്യം ചെയ്യുകയായിരുന്നു. കാറളം സ്വദേശിയായ സാഹിര്‍,…
തിരുവനന്തപുരം ലോ കോളേജിലെ സംഘര്‍ഷത്തില്‍ കെ എസ് യു വനിതാ നേതാവിനെ നിലത്തുകൂടി വലിച്ചിഴച്ചതിന് പിന്നാലെ എസ്എഫ്ഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് യുവനേതാവ് ഷാഫി പറമ്പില്‍. നവോത്ഥാനവും സ്ത്രീപക്ഷ കേരളവും എസ്എഫ്ഐക്കാര്‍ വകയെന്നാണ് വിമര്‍ശനം. കെ എസ് യു വനിതാ നേതാവിനെ വലിച്ചിഴച്ച് ആള്‍ക്കൂട്ട മര്‍ദ്ദനമാണ്…