രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് ഗുഡ്സ് ട്രെയിൻ പാളം തെറ്റി. എഞ്ചിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. അപകടത്തെ തുടർന്ന് തൃശ്ശൂർ – എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ഇത് വഴി ഗതാഗതം സാധ്യമാകില്ലെന്നാണ് വിവരം. റെയിൽവേ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.…
ദുര്‍ഘട പ്രദേശങ്ങളില്‍ യാത്ര ചെയ്യാൻ കഴിയുന്ന ആധുനിക ജീപ്പുകൾ ഇനി പൊലീസ് സേനയിലും. 46 പുതിയ പൊലീസ് ജീപ്പുകള്‍ വിവിധ സ്റ്റേഷനുകള്‍ക്ക് കൈമാറി. എഡിജിപി മനോജ് എബ്രഹാമാണ് വാഹനങ്ങള്‍ ഏറ്റുവാങ്ങി വിതരണം ചെയ്തത്. ഫോഴ്സ് കമ്പനിയുടെ ഗൂര്‍ഖ എന്നറിയപ്പെടുന്ന വാഹനങ്ങളാണ് ലഭ്യമാക്കിയത്.നക്സല്‍ ബാധിത പ്രദേശങ്ങളിലെയും…
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ ഫേസ്ബുക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ‘പിണറായി ഭരിക്കുന്ന കേരളത്തിലെ ആശുപത്രിയില്‍ സി.പി.എം ആവാനുള്ള മരുന്ന് കുത്തിവെക്കുന്നു എന്ന് വ്യാഖ്യാനിക്കരുത്’ എന്നാണ് അവര്‍ ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയിട്ടുള്ളത്.കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ കാത്ത് ലാബില്‍ സൂക്ഷിച്ച…
ഭീഷണിയുണ്ടെന്ന് കുറിപ്പെഴുതിവെച്ച് തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു.എണ്‍പതു ശതമാനം പൊള്ളലേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ്‌ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു .പാനൂര്‍ വൈദ്യര്‍ പീടിക കൂറ്റേരി കനാല്‍ റോഡിലെ മൊട്ടമ്മല്‍ റീന (45) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവേ വെള്ളിയാഴ്ച രാവിലെ മരിച്ചത്.യുവതിയുടേതെന്ന്…
കോട്ടയം: പാകിസ്ഥാന് ഗുണമുള്ള വാർത്തകൾ നൽകിയതുകൊണ്ടാണ് മീഡിയാ വൺ ചാനലിന് വിലക്കേർപ്പെടുത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജമ്മു കാശ്മീർ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ശരിയല്ലെന്നാണ് മീഡിയാ വൺ പറഞ്ഞത്. ഇന്ത്യ കാശ്മീരിൽ ഭീകര പ്രവർത്തനം നടത്തുകയാണെന്ന്. ഇത്തരം വാർത്തകൾ പാകിസ്ഥാന്…
എറണാകുളത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലെ റാലി ഒഴിവാക്കിയതായി സംസ്ഥാന സെക്രട്ടേറിയേറ്റില്‍ തീരുമാനമായി. പൊതു സമ്മേളനത്തില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കും. സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാണ്. എന്നാല്‍ സമ്മേളന തീയതികളില്‍ മാറ്റമുണ്ടാവില്ല. മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെയുള്ള ദിവസങ്ങളില്‍ തന്നെ…
കൊച്ചി: യുവതിയെ ബലാത്സംഗം ചെയ്ത് കേസിൽ വ്ലോഗർ ശ്രീകാന്ത് വെട്ടിയാർക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതി ആണ് ശ്രീകാന്തിന് മുൻകൂർ ജാമ്യം അനുവദിച്ചത്. കൊച്ചിയിലെ ഫ്ലാറ്റിൽവെച്ചും ഹോട്ടലിൽവെച്ചും ശ്രീകാന്ത് വെട്ടിയാർ യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്. എന്നാൽ ബലാത്സംഗ ആരോപണം നിലനിൽക്കില്ലെന്നും യുവതി തന്‍റെ അടുത്ത സുഹൃത്തായിരുന്നെന്നുമായിരുന്നു ഹർജിക്കാരിന്‍റെ…
ദില്ലി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കേരളത്തിന് എതിരായ പ്രസ്താവന ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി സമര്‍പ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല. ഇതില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ എംപിമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരായ യോഗിയുടെ പരാമർശം സഭ…
മുംബൈ: വസ്ത്രത്തിന് മുകളിലൂടെ കയറിപ്പിടിച്ചാൽ ലൈംഗിക പീഡനമല്ലെന്ന വിവാദ വിധി പ്രസ്താവിച്ച ബോംബെ ഹൈക്കോടതി ജഡ്ജ് പുഷ്പ ഗണേധിവാല രാജിവച്ചു. ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജായിരുന്ന ഗണേധിവാലെയെ വിവാദ ഉത്തരവ് ചൂണ്ടിക്കാട്ടി സ്ഥിരപ്പെടുത്തേണ്ടെന്ന് കൊളീജിയം തീരുമാനമെടുത്തിരുന്നു. ഹൈക്കോടതിയിലെ കാലാവധി നാളെ അവസാനിക്കാനിരിക്കെ ഇതോടെ ജഡ്ജി രാജിവെക്കുകയായിരുന്നു.…
സാമൂഹിക മാധ്യമങ്ങള്‍ വഴി അനാഥരും രോഗികളുമാണെന്ന് പ്രചരിപ്പിച്ച് 11 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. തിരുവനന്തപുരം വര്‍ക്കല വെട്ടൂര്‍ ചിറ്റിലക്കാട് ബൈജു (42), ഭാര്യ റാഷിദ (38) എന്നിവരെയാണ് അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. കടുങ്ങല്ലൂര്‍ സ്വദേശിയില്‍ നിന്നും പലതവണയായി 11…