ലഖിംപൂര്‍ ഖേരി കര്‍ഷക കൊലപാതകം; ആശിഷ് മിശ്രയ്ക്ക് ജാമ്യം

ലഖിംപൂര്‍ഖേരി കര്‍ഷക കൊലപാതകക്കേസില്‍ ആശിഷ് മിശ്രയ്ക്ക് ജാമ്യം. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കേന്ദ്രമന്ത്രി അജയ്മിശ്രയുടെ മകനാണ് ആശിഷ് മിശ്ര.2021 ഒക്ടോബർ മൂന്നിനായിരുന്നു 4 കർഷകരും ഒരു പ്രാദേശിക മാധ്യമപ്രവർത്തകനും 3 ബിജെപി പ്രവർത്തകരും കൊല്ലപ്പെട്ട ലഖിംപുർ ഖേരി സംഭവമുണ്ടായത്. യുപി…

//

അട്ടപ്പാടി മധുകൊലക്കേസ്: കുറ്റപത്രവും ഡിജിറ്റൽ തെളിവുകളും പ്രതികൾക്ക് കൈമാറി

പാലക്കാട്: അട്ടപ്പാടിയിലെ മധുകൊലക്കേസിലെ ഡിജിറ്റൽ തെളിവുകളും കുറ്റപത്രത്തിന്റെ പകർപ്പും പ്രതികൾക്ക് കൈമാറി.കോടതിയിൽ എത്തിയാണ് പ്രതികൾ തെളിവുകൾ ശേഖരിച്ചത്. ഡിജിറ്റൽ തെളിവുകൾ പ്രതികൾക്ക് നൽകാത്തതിനാൽ കേസ് നീണ്ടുപോവുകയാണെന്ന വിമർശനം ഉയർന്നിരുന്നു. കേസ് ഈ മാസം 26 ന് മണ്ണാർക്കാട് എസ്.സി / എസ്.ടി കോടതി പരിഗണിക്കും. 2018…

/

കേരളത്തെക്കുറിച്ച് വിവാദ പരാമർശം: യോഗി ആദിത്യനാഥിന് പിണറായിയുടെ മറുപടി

തിരുവനന്തപുരം: കേരളത്തെ ആക്ഷേപിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രിയോഗി ആദിത്യനാഥിന് മുഖ്യമന്ത്രിയുടെ മറുപടി. യുപി കേരളം പോലെയായാൽ അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയരും. മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും ഉണ്ടാകും.മതത്തിന്‍റെയും ജാതിയുടെയും പേരിൽ ആരും കൊല്ലപ്പെടില്ലെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതാണെന്നും പിണറായി…

///

ക്രൈംബ്രാഞ്ച് കുറ്റപത്രത്തിനെതിരെ സ്വപ്ന സുരേഷ്; ശിവശങ്കറിനെതിരെ പുതിയ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരായ വ്യാജപീഡന പരാതി നല്‍കിയ കേസില്‍ പ്രതി ചേര്‍ത്ത് കുറ്റപത്രം തയ്യാറാക്കിയതിന് പിന്നാലെ ക്രൈംബ്രാഞ്ചിനെതിരെ സ്വപ്ന സുരേഷ് . കുറ്റപത്രം സത്യം പറഞ്ഞതിന്‍റെ പ്രതികാരമെന്ന് സ്വപ്ന സുരേഷ് പ്രതികരിച്ചു. ശിവശങ്കറിന്‍റെ  പുസ്തകത്തിനെതിരെ പ്രതികരണത്തിന് പിന്നാലെയുള്ള പ്രതികരണമായിരിക്കാം ഇത്. ശിവശങ്കറിൻ്റെ അധികാരം…

//

മികവോടെ കേരളം; 53 സ്‌കൂൾ കെട്ടിടങ്ങൾകൂടി ഹൈടെക്കായി

തിരുവനന്തപുരം: നവകേരളം കർമപദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായി നിർമ്മിച്ച 53 ഹൈടെക്‌ സ്‌കൂൾ കെട്ടിടങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനംചെയ്‌തു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായി. കിഫ്‌ബി പദ്ധതിയിൽപെടുത്തി 90 കോടി രൂപ ചെലവിലാണ് 53 സ്‌കൂൾ കെട്ടിടങ്ങൾ നിർമിച്ചത്. രാവിലെ…

//

മുഖ്യമന്ത്രിയുടെ ചടങ്ങിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചയാളെ പൊലീസ് നീക്കം ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചടങ്ങിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചയാളെ പൊലീസ് നീക്കം ചെയ്തു.പൂവച്ചൽ സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. മിനിമോൻ എന്നയാളാണ് പിടിയിലായത്.ഇയാൾ മാനസിക വെല്ലുവിളിക്ക് ചികിത്സ തേടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. ചടങ്ങ് തടസമില്ലാതെ തുടരുകയാണ്. കേരളത്തിന്റെ മുഖച്ഛായ മാറ്റാനും നവകേരളം…

/

ലോകായുക്ത ഓര്‍ഡിനൻസിന് സ്റ്റേ ഇല്ല; ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സിന് സ്‌റ്റേയില്ല. സര്‍ക്കാര്‍ നടപടിക്ക് എതിരായ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.വിഷയത്തില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. രാഷ്ട്രപതിയുടെ അനുമതിയില്ലാതെ ഇത്തരം ഭേദഗതി കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണ് എന്നാണ് ഹരജിയില്‍ പൊതുപ്രവര്‍ത്തകനായ ആര്‍.എസ് ശശികുമാര്‍ ചൂണ്ടിക്കാട്ടിയത്.എന്നാല്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി…

//

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയായ യുവതി മരിച്ച നിലയിൽ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ  അന്തേവാസിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിനിയായ ജിയ ലോട്ടിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ സെല്ലിനുള്ളിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി സഹതടവുകാർ തമ്മിൽ തർക്കം ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. സംഭവത്തിൽ ആഭ്യന്തര അന്വേഷണം തുടങ്ങിയെന്ന് സൂപ്രണ്ട് കെ…

//

മികവിന്‍റെ കേന്ദ്രങ്ങളായി 53 സ്കൂളുകള്‍ കൂടി; ഉദ്ഘാടനം ഇന്ന്

നിർമാണം പൂർത്തിയാക്കിയ 53 സ്‌കൂളുകൾ കൂടി ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു. വിദ്യാകിരണം മിഷന്‍റെ ഭാഗമായി നിര്‍മിച്ച സ്കൂളുകളാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇതിൽ കിഫ്ബി ധനസഹായത്തോടെ പൂർത്തിയായ പദ്ധതികൾക്ക് പുറമേ പ്ലാൻ ഫണ്ട്,എം.എൽ.എ ഫണ്ട്, നബാർഡ് എന്നിവ വഴി പൂർത്തിയാക്കിയവയും ഉൾപ്പെടുന്നു. കൈറ്റ്,വാപ്‌കോസ്,ഇൻകെൽ,കില എന്നിവയാണ്…

//

‘തിങ്കളാഴ്ച നിശ്ചയം’ സംവിധായകന്‍റെ പുതിയ ചിത്രത്തിൽ പരാതി പരിഹാര സമിതി, മലയാള സിനിമയിലാദ്യം

തിരുവനന്തപുരം: സംവിധായകൻ സെന്ന ഹെഗ്ഡെയുടെ പുതിയ ചിത്രത്തിൽ ആഭ്യന്തരപരാതിപരിഹാരസമിതി രൂപീകരിക്കാൻ തീരുമാനം. മലയാളസിനിമയുടെ ചരിത്രത്തിലാദ്യമായാണ് ഒരു സിനിമാ സെറ്റിൽ ആഭ്യന്തരപരാതി പരിഹാരസമിതി അഥവാ ഇന്‍റേണൽ കംപ്ലെയ്ന്‍റ്സ് കമ്മിറ്റി രൂപീകരിക്കുന്നത്. മലയാള സിനിമാ സെറ്റുകളിൽ ആഭ്യന്തരപരാതിപരിഹാരകമ്മിറ്റികൾ രൂപീകരിക്കുക, സെറ്റുകളിൽ ലൈംഗികപീഡനം തടയാനുള്ള നിയമം നടപ്പാക്കുക എന്നിവ ജസ്റ്റിസ്…

//