രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ദിലീപ് അടക്കം ആറ് പേര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.കേസില്‍ പ്രതികളായ ദിലീപിന്റെ സഹോദരന്‍ അനൂപ്,സഹോദരി…
സെക്രട്ടറിയേറ്റിലും കോവിഡ് പടരുന്നു. ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധിച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തി.സെക്രട്ടറിയേറ്റിലെ ലൈബ്രറി അടക്കുകയും ഇരുന്ന് വായിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസിലും കോവിഡ് രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്.ഏഴിലധികം പേർക്കാണ് മന്ത്രിമാരുടെ ഓഫീസിൽ കോവിഡ് ബാധിച്ചത്. ദിവസങ്ങളായി…
അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ ‘വിഐപി’ ശരത് ജി നായർ തന്നെയെന്ന് സ്ഥിരീകരണം. പ്രതി ദിലീപിന്റെ സുഹൃത്താണ് ആലുവ സൂര്യ റെസ്റ്റോറന്റ്‌സ് ഉടമയായ ശരത് ജി നായർ.ആലുവ സ്വദേശി ശരത് ജി നായരെ കേസിൽ പ്രതി ചേർക്കാൻ തീരുമാനിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. ശര്ത്തിന്റെ…
കൽപ്പറ്റ : വയനാട് അമ്പലവയലിൽ ഭാര്യക്കും മകൾക്കും നേരെ ആസിഡൊഴിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി സനലിന്റെ മൃതദേഹം തലശ്ശേരി കൊടുവള്ളി റെയിൽവേ ട്രാക്കിനടുത്ത് നിന്നാണ് കണ്ടെത്തിയത്. ആസിഡ് ആക്രമണത്തിന് ശേഷം സനൽ ബൈക്കിൽ രക്ഷപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ…
കൊച്ചി: സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ കേന്ദ്രക്കമ്മിറ്റി അംഗം എം സി ജോസഫൈൻ പട്ടണം റഷീദിനു നൽകി പ്രകാശിപ്പിച്ചു. മണപ്പാട്ടിപറമ്പിലെ സ്വാഗതസംഘം ഓഫീസിൽ ചേർന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ് മണി അധ്യക്ഷനായി.തേവയ്ക്കൽ സ്വദേശിയായ അജയൻ തീക്കോയിയാണ് ലോഗോ…
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് പത്തുദിവസത്തിനിടെ തമിഴ്‌നാട് പൊലീസ് പിരിച്ചെടുത്തത് 3.45 കോടി രൂപ. ജനുവരി ഏഴുമുതൽ കോവിഡ് മാനദണ്ഡങ്ങൾ, രാത്രി കർഫ്യു, ഞായറാഴ്ചയിലെ പൂർണ ലോക്ഡൗൺ എന്നിവ ലംഘിച്ചതിനാണ് പിഴ ഈടാക്കിയത്. മാസ്‌ക് ധരിക്കാത്തതിന് 1.64 ലക്ഷത്തിലധികം ആളുകൾക്കും സാമൂഹിക അകലം പാലിക്കാത്തതിന് 2,000…
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ പാരസെറ്റമോൾ അടക്കം മരുന്നുകൾക്ക് ക്ഷാമം. ടെണ്ടർ നൽകിയിരുന്ന കേരള ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് സെപ്റ്റംബർ മുതൽ വിതരണം നിർത്തിയതാണ് തിരിച്ചടിയായത്.നോർമൽ സലൈൻ ,കയ്യുറ അടക്കം സാധനങ്ങളും സ്റ്റോക്ക് വളരെ കുറവാണ്. പുതിയ ടെണ്ടർ നടപടികൾ തുടങ്ങിയെങ്കിലും പല സ്കീമുകളിലായി കോർപറേഷൻ…
കണ്ണൂര്‍ പെരിങ്ങത്തൂരില്‍ യുവാവ് സൂപ്പര്‍ മാര്‍ക്കറ്റും വാഹനവും അടിച്ചു തകര്‍ത്തു. പെരിങ്ങത്തൂര്‍ സ്വദേശി ജമാലാണ് ആക്രമം നടത്തിയത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. ടൗണിലെ സഫാരി സൂപ്പര്‍ മാര്‍ക്കറ്റാണ് അടിച്ചു തകര്‍ത്തത്. നാട്ടുകാർ ഇയാളെ ബലമായി കീഴടക്കി പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ക്ക് മാനസിക ആസ്വാസ്ഥ്യം…
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കോഴിക്കോട് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. പൊതുയോഗങ്ങൾ പാടില്ലെന്നും ബസുകളിൽ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. പൊതു ഇടങ്ങളിൽ ആൾക്കൂട്ടം അനുവദിക്കില്ല. ബീച്ചിൽ നിയന്ത്രണം നടപ്പിലാക്കുമെന്നും ആവശ്യമെങ്കിൽ സമയം ക്രമീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.…
സ്കൂളുകളില്‍ കോവിഡ് വാക്സിനേഷന് ക്രമീകരണം നടത്താൻ നിർദേശം നല്‍കിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. 51 ശതമാനം കുട്ടികൾ ഇതിനകം വാക്സിനെടുത്തു. 967 സ്കൂളുകളില്‍ വാക്സിനേഷന് സൌകര്യം ഏര്‍പ്പെടുത്തും. വാക്സിനേഷന്‍ നടക്കുന്ന സ്കൂളുകളില്‍ നാളെ രാവിലെ പി.ടി.എ മീറ്റിങ് ചേരും. 500 കുട്ടികളില്‍ കൂടുതലുള്ള സ്കൂളുകളിലാണ്…