മദ്യലഹരിയിൽ പൊലീസുകാരൻ, കാർ ആംബുലൻസിൽ ഇടിച്ചുകയറി; പക്ഷേ കേസ് എടുത്തത് ആംബുലൻസ് ഡ്രൈവർക്കെതിരെ

ആലപ്പുഴ: ദേശീയപാതയിൽ വാഹനാപകടത്തിന് കാരണക്കാരനായ സഹപ്രവർത്തകനെ രക്ഷിക്കാൻ ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്‍റെ കള്ളക്കളി.പൊലീസുകാരൻ ഓടിച്ച കാർ കൊവിഡ് രോഗിയുമായി പോയ ആംബുലൻസിലേക്ക് ഇടിച്ചു കയറിയ സംഭവത്തിൽ പൊലീസ് ആംബുലൻസ് ഡ്രൈവർക്കെതിരെ കേസെടുത്തു. അപകടത്തിന് ദൃക്സാക്ഷികളും കാറോടിച്ചിരുന്ന പൊലീസുകാരൻ മദ്യപിച്ചിരുന്നു എന്ന് തെളിയിക്കുന്ന മെഡിക്കൽ രേഖകളും ഉള്ളപ്പോഴാണ്…

/

മുഖ്യമന്ത്രി നാളെ കേരളത്തിലെത്തില്ല, മടക്കം ഒരാഴ്ചത്തെ ദുബായ് സന്ദർശനത്തിന് ശേഷം

തിരുവനന്തപുരം: അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സാ ആവശ്യത്തിനായി പോയ മുഖ്യമന്ത്രി പിണറായി വിജയന്റെ  യാത്രാ പരിപാടിയിൽ മാറ്റം. നേരത്തെ അറിയിച്ചത് പോലെ അദ്ദേഹം നാളെ കേരളത്തിൽ തിരിച്ചെത്തില്ല. അമേരിക്കയിൽ നിന്നും അദ്ദേഹം ദുബായിലേക്ക് പോകും. ദുബായിലെത്തുന്ന മുഖ്യമന്ത്രി ഒരാഴ്ച യുഎഇയില വിവിധ എമിറേറ്റുകള്‍  സന്ദർശിക്കും.…

//

ബാലമന്ദിരത്തിൽ മാനസിക പീഡനം; തിരികെ പോകേണ്ടെന്ന് പെൺകുട്ടികൾ

ബാലമന്ദിരത്തിൽ മാനസിക പീഡനമെന്ന വെളിപ്പെടുത്തതലുമായി കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ രക്ഷപെടാന്‍ ശ്രമിച്ച പെൺകുട്ടികൾ. തിരികെ അങ്ങോട്ടേക്ക് പോകാൻ താത്പര്യമില്ലെന്നും പഠിക്കാൻ ആഗ്രഹമുണ്ടെന്നും പെൺകുട്ടികൾ പൊലീസിനു മൊഴിനൽകി. പെണ്‍കുട്ടികളെ ഇന്ന് കോഴിക്കോട് ജുഡീഷ്യന്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.ബാലമന്ദിരത്തിലെ ജീവനക്കാർ പരാതികൾ കണ്ടില്ലെന്ന്…

/

ശബരിമലയിൽ ഭക്തർക്കിടയിൽ തർക്കമുണ്ടാക്കി; രണ്ട് ശാന്തിക്കാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ശാന്തിക്കാരെ സസ്പെൻഡ് ചെയ്തു. മാളികപ്പുറം ഉപദേവത ക്ഷേത്രത്തിൽ ജോലി ചെയ്തിരുന്ന രാജേഷ്, രാഹുൽ ചന്ദ്രൻ എന്നിവരെയാണ് ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തത്.ഭക്തജനങ്ങൾക്കിടെ തർക്കം ഉണ്ടാക്കിയതിനാണ് നടപടി.…

/

മൂക്കിലൂടെ ബൂസ്റ്റര്‍ ഡോസ്; പരീക്ഷണത്തിന് അനുമതി, 900 ആളുകളില്‍ ആദ്യഘട്ടം

ദില്ലി: മൂക്കിലൂടെ ബൂസ്റ്റർ ഡോസ്  നൽക്കുന്നതിന്‍റെ ക്ലിനിക്കൽ പരീക്ഷണത്തിന് ഡിസിജിഐ അനുമതി. ഭാരത് ബയോടെകിന്‍റെ ഇൻട്രാനേസൽ വാക്സീന് ഡ്രഗ് റെഗുലേറ്ററി ബോർഡ് പരീക്ഷനാനുമതി നൽകി. 900 ആളുകളിൽ ആദ്യഘട്ട പരീക്ഷണം നടത്തും.അതേസമയം കൊവാക്സീനും കൊവീഷീൽഡിനും ഉപാധികളോടെ ഡിസിജിഐ വാണിജ്യ അനുമതി നല്‍കി. കൊവാക്സിനും കൊവിഷീൽഡിനും…

//

യെദ്യൂരപ്പയുടെ കൊച്ചുമകൾ ബംഗളൂരുവിലെ അപ്പാർട്‌മെന്റിൽ ആത്മഹത്യ ചെയ്തു

ബംഗളൂരു: കർണാടക മുൻ മഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ കൊച്ചുമകൾ സൗന്ദര്യ (30) നഗരത്തിലെ വീട്ടിൽ ആത്മഹത്യ ചെയ്തു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. രണ്ടു വർഷം മുമ്പായിരുന്നു ഡോക്ടറായ സൗന്ദര്യയുടെ വിവാഹം. ബംഗളൂരുവിലെ എംഎസ് രാമയ്യ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. യെദ്യൂരപ്പയുടെ മൂത്ത മകൾ…

///

‘മഞ്ജു വാര്യരുമായുള്ള സംഭാഷണം ആ ഫോണിലുണ്ട്, തരാനാകില്ല’, ദിലീപ് ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ നടൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിൽ സംസ്ഥാനസർക്കാർ നൽകിയ ഉപഹർജി ഹൈക്കോടതി പരിഗണിക്കുകയാണ്.ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, ദിലീപ് ഉപയോഗിച്ച ഫോണുകൾ നൽകാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് സർക്കാർ ഉപഹർജി നൽകിയിരിക്കുന്നത്. ദിലീപിന്‍റെ വസതിയിൽ നിന്ന് പിടിച്ചെടുത്ത ഫോണുകൾ…

//

ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

ഇടുക്കി: മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രനെ ഒരു വർഷത്തേക്ക് പുറത്താക്കി സിപിഎം. പ്രാഥമിക അംഗത്വത്തിൽ നിന്ന് എസ് രാജേന്ദ്രനെ അടുത്ത ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാനുള്ള ശുപാർശ സംസ്ഥാനസെക്രട്ടേറിയറ്റ് അംഗീകരിച്ചു. ദേവികുളത്തെ ഇടത് മുന്നണി സ്ഥാനാർത്ഥി എ രാജയെ പരാജയപ്പെടുത്താൻ എസ് രാജേന്ദ്രൻ ശ്രമിച്ചുവെന്നും,…

//

കൊവിഡിന്റെ തീവ്രവ്യാപനം ഫെബ്രുവരി അവസാനത്തോടെ അവസാനിക്കും : ഐഎംഎ

കൊവിഡ് മൂന്നാം തരം​ഗം ഫെബ്രുവരി അവസാനത്തോടെ അവസാനിക്കുമെന്ന് ഐഎംഎ നിയുക്ത സംസ്ഥാന പ്രസിഡന്റ് ഡോ.സുൽഫി നൂഹ് പറഞ്ഞു. ഒരാഴ്ച കൂടി കൊവിഡ് രൂക്ഷമായി തുടരുകയും പിന്നീട് ശമിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.കേരളത്തിൽ ഇപ്പോൾ കൂടുതൽ കാണപ്പെടുന്നത് ഒമിക്രോണാണ്. ഒമിക്രോണിന് പകരം ഡെൽറ്റാ വേരിയന്റാണ് ഇത്തരത്തിൽ…

//

കണ്ണൂരില്‍ യുവസംരംഭകന്റെ ആത്മഹത്യ; ബ്ലേഡ് മാഫിയയുടെ പീഡനം നേരിട്ടെന്ന് കുടുംബം

കണ്ണൂരില്‍ യുവസംരംഭകന്‍ ആത്മഹത്യ ചെയ്തത് ബ്ലേഡ് മാഫിയയുടെ പീഡനത്തെ തുടര്‍ന്നെന്ന് പരാതി. കണ്ണൂരില്‍ ചാലാട്ട് സ്വദേശി സന്തോഷ് കുമാറിന്റെ മരണത്തിലാണ് ബന്ധുക്കള്‍ ആരോപണവുമായി രംഗത്തെത്തിയത്.പലിശ സംഘത്തിന്റെ ഭീഷണിയും മാനസിക സമ്മര്‍ദവും സന്തോഷ് കുമാര്‍ നേരിട്ടിരുന്നെന്ന് ഭാര്യ പ്രിന്‍സി പറഞ്ഞു. പണം തിരിച്ചുനല്‍കിയിട്ടും കേസില്‍ കുടുക്കാന്‍…

//