കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
കൊച്ചിയിൽ ഓടുന്ന കാറിൽ മോഡൽ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. തന്നെ ബാറിൽ കൊണ്ടുപോയത് സുഹൃത്ത് ഡിമ്പൽ എന്നാണ് പീഡനത്തിന് ഇരയായ യുവതി പറയുന്നത്. ബിയറിൽ എന്തൊ പൊടി ചേർത്തതായി സംശയമുണ്ടെന്നും അവശയായ ഡോളി തന്നോട് സുഹൃത്തുക്കളുടെ കാറിൽ കയറാൻ പറഞ്ഞെന്നും അവർ…
കണ്ണൂര്‍: കണ്ണൂർ തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ച പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഈ മാസം മൂന്നിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം കുറ്റപത്രം…
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിന് പെൻഷൻ നൽകുന്നതിനെതിരെ ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ. രണ്ടു വർഷം സർവീസുണ്ടെങ്കിലും ആജീവനാന്ത പെൻഷൻ നൽകുന്ന വിഷയം ഏറ്റെടുക്കുമെന്നും നടക്കുന്നത് കൊള്ളയാണെന്നും ഗവർണര്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കള്‍ ജോലിതേടി…
കണ്ണൂര്‍ : തലച്ചോറിലെ ധമനിയിലുണ്ടാകുന്ന അസാധാരണമായ വീക്കമാണ് അന്യൂറിസം എന്ന് പറയുന്നത്. അതീവ ഗുരുതരമായ രോഗാവസ്ഥയാണിത്. ഈ വീക്കം പൊട്ടിപ്പോയാല്‍ തലച്ചോറിനകത്ത് രക്തസ്രാവമുണ്ടാവുകയും, സ്‌ട്രോക്ക് സംഭവിക്കുകയും മരണം ഉള്‍പ്പെടെയുള്ള പ്രത്യാഘതങ്ങളിലേക്ക് നയിക്കാനിടയാവുകയും ചെയും. തല തുറന്നുള്ള ശസ്ത്രക്രിയയിലൂടെയാണ് സാധാരണ ഗതിയില്‍ ഈ അന്യൂറിസം നീക്കം…
കൊച്ചി: തൃപ്പൂണിത്തുറയിൽ പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ചതായി പരാതി. കലോത്സവത്തിൽ പങ്കെടുക്കാൻ പോയി മടങ്ങി വരവേ അധ്യാപകൻ മോശമായി പെരുമാറി എന്നാണ് പരാതി. സംഭവത്തിൽ ഹിൽ പാലസ് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പട്ടിമറ്റം സ്വദേശിയായ അധ്യാപകൻ കിരൺ ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത്.…
കണ്ണൂർ: യുവതിയുടെ ചെറുകുടലിൽ തറച്ച ഹിജാബ് സേഫ്റ്റി പിൻ ശസ്ത്രക്രിയയില്ലാതെ എൻഡോസ്കോപ്പിയിലൂടെ നീക്കം ചെയ്തു ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാർ. ഇക്കഴിഞ്ഞ ദിവസമാണ് കണ്ണൂർ ചാല സ്വദേശിനിയായ യുവതി കടുത്ത വയറു വേദനയുമായി അത്യാഹിത വിഭാഗത്തിൽ എത്തിയത്. വസ്ത്രം ശരിയാക്കുന്നതിനിടെ യുവതി കടിച്ചുപിടിച്ച സേഫ്റ്റി…
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് അദ്ദേഹത്തിന്റ കുടുംബവുമൊത്ത് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത് വളരെ വിരളമാണ്. തന്‍റെ കുടുംബജീവിതം സ്വകാര്യമായി സൂക്ഷിക്കുകയാണ് കിമ്മിന്‍റെ പതിവ്. ഇപ്പോഴിതാ മകള്‍ക്കൊപ്പം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് അദ്ദേഹം. വെള്ളിയാഴ്ച ഉത്തരകൊറിയ വികസിപ്പിച്ച പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്‍റെ വിക്ഷേപണത്തിനാണ് കിം മകള്‍ക്കൊപ്പം എത്തിയത്.…
വയനാട്ടില്‍ അയല്‍വാസിയുടെ വെട്ടേറ്റ നാല് വയസുകാരന്‍ മരിച്ചു. മേപ്പാടി നെടുമ്പാല പാറയ്ക്കല്‍ ജയപ്രകാശിന്റെ മകന്‍ ആദിദേവാണ് മരിച്ചത്. കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് കുഞ്ഞിന് അയല്‍വാസിയായ ജിതേഷിന്റെ വെട്ടേറ്റത്. വ്യക്തി വിരോധം മൂലമാണ് ജയപ്രകാശിന്റെ കുടുംബത്തെ അയല്‍വാസി ആക്രമിച്ചത്.…
പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ എട്ടു വയസുകാരൻ മരിച്ചു. മണികണ്ഠൻ എന്ന കുട്ടിയാണ് മരിച്ചത്. അപകടത്തില്‍ 18 പേർക്ക് പരിക്കേറ്റിരുന്നു. ആന്ധ്രപ്രദേശിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ളാഹ വിളക്കുവഞ്ചിയിലാണു അപകടം. പരുക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും…
കൊച്ചി പനമ്പള്ളി നഗറിലെ കാനയില്‍ കുട്ടി വീണ സംഭവം ദുഃഖകരമെന്ന് കൊച്ചി നഗരസഭ മേയര്‍ എം അനില്‍ കുമാര്‍. കുട്ടി വീണത് കാനയില്‍ അല്ല തോട്ടിലാണെന്ന് മേയര്‍ വിശദീകരിച്ചു. കുട്ടിയുടെ ചികിത്സാ ചെലവ് നഗരസഭ വഹിക്കാന്‍ കഴിയുമോ എന്ന് അന്വേഷിക്കുകയാണ്. ഇതിന് സാധിച്ചില്ലെങ്കില്‍ കുട്ടിയുടെ…