കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
വിദഗ്ധ ചികിത്സയ്ക്കായി ജർമനിയിലേക്ക് പോയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച കേരളത്തിലേക്ക് മടങ്ങും. തൊണ്ടയിലെ ലേസർ ശസ്ത്രക്രിയയ്ക്ക് ശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. മൂന്നു ദിവസം വിശ്രമിച്ച ശേഷം മടങ്ങിയാല്‍ മതിയെന്ന ഡോക്ടര്‍മാരുടെ ഉപദേശം അനുസരിച്ചാണ് യാത്ര 17 ലേക്ക്…
കണ്ണൂർ സിറ്റി: എക്സ് – പാറ്റേർസ് സ്പോർട്ട്സ് ടീമിൻ്റെ അഭിമുഖ്യത്തിൽ പ്രദേശത്തുള്ളവർക്ക് 35 ദിവസവും ഖത്തർ ഫുട്ബോൾ വേൾഡ് കപ്പ് തൽസമയം കാണാൻ വേണ്ടി ഇരിപ്പടത്തോട് കൂടിയ പടുകൂറ്റൻ പന്തലും ബിഗ് സ്ക്രീനും ഒരുങ്ങുന്നു. സ്ക്രീനിങ്ങ് മൈതാനത്ത് ഡിവിഷൻ കൗൺസിലർ അശ്രഫ് ചിറ്റുള്ളിയുടെ അധ്യക്ഷതയിൽ…
തിരുവനന്തപുരം: ഗവർണർക്കെതിരേ ഇടതുമുന്നണിയുടെ രാജ്ഭവൻ മാർച്ച് ഇന്ന്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്ന മാർച്ചിൽ ഡിഎംകെ നേതാവ് തിരുച്ചി ശിവയും പങ്കെടുക്കും. ഗവർണർമാർക്കെതിരെ ദേശീയ തലത്തിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന യോജിച്ച പ്രക്ഷോഭങ്ങളുടെ തുടക്കമായി രാജ്ഭവൻ മാർച്ച് മാറും. ഗവർണർ…
ദില്ലി: കെ സുധാകരന്‍റെ പ്രസ്താവനയില്‍ കോണ്‍ഗ്രസില്‍ കടുത്ത അതൃപ്തി. സുധാകരനോട് എഐസിസി വിശദീകരണം തേടിയേക്കും. സുധാകരനെതിരെ നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം നേതൃത്വത്തിന് പരാതി നല്‍കിയ സാഹചര്യത്തിലാണിത്. അടിക്കടി സുധാകരന്‍ നടത്തുന്ന പ്രസ്താവനകളില്‍ കടുത്ത അതൃപ്തിയാണ് കോണ്‍ഗ്രസിലുയരുന്നത്. ആര്‍എസ്എസ് ശാഖക്ക് സംരക്ഷണം കൊടുത്തുവെന്ന പ്രസ്താവനയിലെ…
തിരുവനന്തപുരം: കത്ത് വിവാദം ചർച്ചചെയ്യാൻ പ്രത്യേക കൗൺസിൽ യോഗം ചേരും. തിരുവനന്തപുരം നഗരസഭ കൗൺസിൽ ഈ മാസം 19 നാണ് ചേരുക. വിവാദം ദിവസങ്ങളായി നീണ്ടുനിൽക്കുന്ന സമരത്തിന് കാരണമായിരിക്കെയാണ് കൗൺസിൽ യോഗം വിളിക്കുന്നത്. നഗരസഭാ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കത്ത് നൽകിയിരുന്നു. പ്രതിപക്ഷം…
എറണാകുളം ജില്ലയിൽ ബുധനാഴ്ച സ്വകാര്യ ബസ് ജീവനക്കാരുടെ സൂചനാ പണിമുടക്ക്. രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാകും പണിമുടക്ക് നടത്തുക.ഹൈക്കോടതി നിർദേശം മുതലെടുത്ത് സ്വകാര്യ ബസ് ജീവനക്കാരെ പൊലീസും, മോട്ടോർ വാഹന വകുപ്പും വേട്ടയാടുന്നു എന്നാരോപിച്ചാണ് പണിമുടക്ക്. ജില്ലാ ബസ്…
മുംബൈ: കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കാളികളാകാന്‍ രാജ്യത്തേക്ക് തിരികെ എത്തിയത് നിരവധി എന്‍ആര്‍ഐകള്‍. കന്യാകുമാരിയിൽ നിന്ന് ജോഡോ യാത്ര ആരംഭിച്ചപ്പോൾ യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡെന്‍റല്‍ സർജനായ ഡോ. സ്നേഹ റെഡ്ഡിയും യാത്രയിൽ പങ്കുചേര്‍ന്നു.…
മിൽമാ പാലിന്റെ വില കൂട്ടാൻ ശുപാർശ. പാൽ ലിറ്ററിന് 8.57 പൈസ ഉയർത്താനാണ് ശുപാർശ. വിഷയം പഠിക്കാൻ നിശ്ചയിച്ച യോഗത്തിന്റെ റിപ്പോർട്ട് ബോർഡിൽ ചർച്ച ചെയ്ത ശേഷമാണ് തീരുമാനംഭരണസമിതിയിൽ ചർച്ച ചെയ്ത ശേഷമാകും വില വർദ്ദന പ്രാബല്യത്തിൽ വരിക. സർക്കാരുമായി കൂടിയാലോചിച്ചാകും തീരുമാനം നടപ്പിലാക്കുക.…
വയനാട്: വയനാട്ടിൽ പോക്സോ കേസ് അതിജീവിതയെ പോലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ഇരയുടെ പിതാവ്. ഊട്ടിയിൽ തെളിവെടുപ്പിന് കൊണ്ടു പോകുന്നത് പോലീസ് അറിയിച്ചില്ലെന്നും അദ്ദേഹം ന്യൂസ് 18നോട് പ്രതികരിച്ചു.ഊട്ടിയില്‍ വെച്ച് ഗ്രേഡ് എഎസ്ഐ ബാബു മകളുടെ കയ്യിൽ കയറി…
അവര്‍ തല ഉയര്‍ത്തി തന്നെ നില്‍ക്കും, ലോകകപ്പ് കഴിയുംവരെ കട്ടൗട്ടുകള്‍ മാറ്റില്ലെന്ന് കൊടുവള്ളി നഗരസഭ
കോഴിക്കോട്: ഫുട്ബോള്‍ ലോകകപ്പ് കഴിയും വരെ കോഴിക്കോട് പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച ഫുട്ബോള്‍ താങ്ങളുടെ കട്ടൗട്ടുകൾ മാറ്റില്ലെന്ന് കൊടുവള്ളി നഗരസഭ. രാഷ്ട്രീയ വ്യത്യാസമില്ലതെ ജനങ്ങളുടെ പിന്തുണ നഗരസഭക്ക് ഇക്കാര്യത്തിലുണ്ട്. പാരിസ്ഥിതിക പ്രശ്ന പരാതി അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി വരെ അഭിനന്ദിച്ചതും പിന്തുണച്ചതുമാണ് കട്ടൗട്ടെന്നും നഗരസഭ കൗൺസിലർ…