മ്യൂസിയത്തെ ലൈംഗികാതിക്രമം, പ്രതി സന്തോഷിനെ പിരിച്ചുവിട്ടു

തിരുവനന്തപുരം: മ്യൂസിയത്തില്‍ ലൈംഗികാതിക്രമം നടത്തിയ സന്തോഷിനെ ജലവിഭവ മന്ത്രിയുടെ പി എസിന്‍റെ ഡ്രൈവർ തസ്തികയിൽ നിന്ന് പിരിച്ചുവിട്ടു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍റെ ഓഫീസാണ് ഇതുസംബന്ധിച്ച് അറിയിച്ചത്. കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതും മ്യൂസിയത്തില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന് മുതിര്‍ന്നതും സന്തോഷായിരുന്നു.  ഇയാളെ…

//

ഹൈ പവർ മ്യൂസിക് സിസ്റ്റം, ലൈറ്റിങ്ങ്; നിയമം ലംഘിച്ച് ടൂര്‍, ബസ് പിന്തുടര്‍ന്ന് പിടികൂടി എംവിഡി

തിരുവനന്തപുരം: നിയമം ലംഘിച്ച് വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസ് എംവിഡി പിന്തുടർന്ന് പിടികൂടി. കഴക്കൂട്ടം സെന്‍റ് തോമസ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥികൾ പോയ  ബസാണ് പിടികൂടിയത്. ചേർത്തലയിൽ നിന്നുള്ള വണ്‍ എസ് ബസാണ് കൊട്ടിയത്ത് വച്ച് പിടിയിലായത്. ബസിന്‍റെ ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി.…

//

ഷാരോണ്‍ വധം,’കൊലപാതകവും ആസൂത്രണവും തമിഴ്നാട്ടില്‍’, അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറണമെന്ന് നിയമോപദേശം

തിരുവനന്തപുരം: ഷാരോൺ കൊലക്കേസില്‍ തുടരന്വേഷണം തമിഴ്നാട് പൊലിസിന് കൈമാറണമെന്ന് നിയമോപദേശം. കൊലപാതകത്തിന്‍റെ ആസൂത്രണം നടപ്പിലാക്കിയതും തൊണ്ടിമുതലുകൾ കണ്ടെത്തിയതും തമിഴ്നാട് അതിർത്തിയിലാണ്. ഭാവിയിൽ പ്രതി പൊലിസ് അന്വേഷണത്തിന്‍റെ അധികാരപരിധി ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ കേസ് തമിഴ്നാടിന് കൈമാറുകയാണ് അഭികാമ്യമെന്നാണ് റൂറൽ എസ്‍പിക്ക് ലഭിച്ച നിയമോപദേശം. കേസ് അന്വേഷണം…

//

മഴ തുണച്ചു; 5 റൺസിന് ഇന്ത്യയ്ക്ക് വിജയം

മഴ തുണച്ച കളിയിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 5 റൺസ് വിജയം. ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തിൽ 185 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന് ഭാഗ്യക്കേടും കൂടെക്കൂടി. വിജയത്തോടെ ഇന്ത്യ സെമിയും ഉറപ്പിച്ചു.…

///

മുൻ ഐജി സിബി മാത്യൂസിനെതിരെ സൂര്യനെല്ലിയിലെ ഇരയുടെ കുടുംബത്തിന്റെ പരാതി വനിതാ കമ്മീഷൻ സ്വീകരിച്ചു

2017 ജൂലൈയിൽ കേരള വനിതാ കമ്മീഷന് തങ്ങൾ നൽകിയ പരാതി അ‍ഞ്ചു വർഷങ്ങൾക്കിപ്പുറം പരി​ഗണിച്ചതിന്റെ സന്തോഷത്തിലാണ് സൂര്യനെല്ലി കേസിലെ അതിജീവിതയുടെ രക്ഷിതാക്കൾ. മുൻ അന്വേഷണ ഉദ്യോ​ഗസ്ഥനും ഐജിയുമായിരുന്ന സിബി മാത്യൂസ് ‘നിര്‍ഭയം’ എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകത്തിൽ പെൺകുട്ടിയെക്കുറിച്ച് അപകീർത്തികരമായ പരാമര്‍ശം നടത്തി എന്നായിരുന്നു…

//

മലപ്പുറത്ത് 13 കാരനെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 15 വർഷം തടവും 50,000 രൂപ പിഴയും

മലപ്പുറത്ത് പതിമൂന്ന് വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 14 വർഷം തടവും 50,000 രൂപ പിഴയും. കൊണ്ടോട്ടി കരുവാങ്കല്ല് സ്വദേശി മൊയ്തീൻകുട്ടിയാണ് ശിക്ഷ അനുഭവിക്കേണ്ടത്. പെരിന്തൽമണ്ണ ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. പീഡനത്തിന് ഇരയായ കുട്ടിക്ക് ലീഗൽ സർവീസ് അതോറ്റിയിൽ…

//

കുറ്റം ചെയ്തില്ല; പൊലീസ് കുടുക്കിയത്; പ്രതി സന്തോഷ്

കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ചു കയറുകയും മ്യൂസിയം വളപ്പിൽ യുവതിയെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതി സന്തോഷുമായി പൊലീസ് തെളിവെടുപ്പ് നടത്തി. താൻ കുറ്റം ചെയ്തിട്ടില്ലെന്നും തന്റെ തലയിൽ പൊലീസ് കെട്ടിവച്ചതാണ് കേസ് എന്നാണ് പ്രതിയുടെ വാദം. തന്നെ പൊലീസ് കുടുക്കിയതാണ്. മ്യൂസിയം കേസിൽ പങ്കില്ലെന്നും…

//

സര്‍ക്കാര്‍ വഴങ്ങി, പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല

പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം മരവിപ്പിച്ച് സര്‍ക്കാര്‍. പെന്‍ഷന്‍ പ്രായം 60 ലേക്ക് ഉയര്‍ത്തുന്ന തീരുമാനമാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇതിന്മേലുള്ള തുടര്‍നടപടികള്‍ തത്കാലത്തേക്ക് വേണ്ടെന്നാണ് മന്ത്രി സഭായോഗതീരുമാനം.പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഡിവൈഎഫ്ഐ അടക്കം ഇടത് യുവജന…

//

സൈമൺ ബ്രിട്ടോയുടെ വീട് ആളില്ലാത്ത നേരത്ത് കുത്തിത്തുറന്ന് പൊലീസ്; പരാതിയുമായി ഭാര്യ സീന

കൊച്ചി: കൊച്ചി സിറ്റി പൊലീസിനെതിരെ പരാതിയുമായി അന്തരിച്ച സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന. താനില്ലാത്ത സമയത്ത് വീട് പൊലീസ് കുത്തിത്തുറന്നുവെന്നാണ് പരാതി. കമ്മീഷണർക്കാണ് പരാതി നൽകിയത്. ഞാറയ്ക്കൽ പൊലീസിൽ നിന്നെന്ന് പറഞ്ഞ് ഒരു സംഘം പൊലീസ് വീട് കുത്തിത്തുറന്നുവെന്നാണ് സമീപവാസി കൂടെ നൽകിയ വിവരത്തിന്റെ…

//

ഇരട്ട നരബലി കേസ്; മൂന്നാം പ്രതി ലൈലക്ക് ജാമ്യമില്ല, ഹർജി തള്ളി

കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിലെ മൂന്നാം പ്രതി ലൈല ഭഗവൽ സിംഗിന് ജാമ്യമില്ല. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ലൈലയുടെ ജാമ്യ ഹർജി തള്ളിയത്. കൊലപാതകത്തിൽ തനിക്ക് നേരിട്ടോ അല്ലാതയോ പങ്കില്ലെന്നും പൊലീസ് കെട്ടിച്ചമച്ചതാണ് കഥകളെന്നുമായിരുന്നു ലൈലയുടെ വാദം. പദ്മ കേസിൽ 12 ദിവസം…

//