‘കിഴുത്തള്ളി ക്ഷേത്രത്തിലെ ആർഎസ്‌എസ്‌ അക്രമത്തിൽ പ്രതിഷേധിക്കുക’: എം വി ജയരാജൻ

കണ്ണൂർ:ക്ഷേത്രത്തിൽ കയറി നിഷ്‌ഠുരമായ അക്രമം നടത്തുന്ന വർഗീയവാദികൾ വിശ്വാസി സമൂഹത്തിന്‌ എതിരാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. “ക്ഷേത്രങ്ങൾ ഗുണ്ടായിസത്തിലൂടെ പിടിച്ചെടുക്കാൻ ആർഎസ്‌എസ്‌ നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ്‌ തിങ്കളാഴ്‌ച കിഴുത്തള്ളി ഉമാമഹ്വേര ക്ഷേത്രത്തിൽ നടന്ന ആക്രമണം.ക്ഷേത്രം ഓഫീസിൽ കയറി ജീവനക്കാരനായ…

///

വിദ്യാർഥിനി കുഴഞ്ഞ് വീണ് മരിച്ചു

പാനൂർ എലാങ്കോടിനടുത്ത കണ്ണങ്കോട് വിദ്യാർഥിനി കുഴഞ്ഞ് വീണ് മരിച്ചു. കണ്ണങ്കോട്ടെ പൂതങ്കോട് അബ്ദുറസാഖിന്റെയും അഫ്സയുടെയും മകൾ ഫർമി ഫാത്തിമയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി വീട്ടിൽ നിന്നും കുഴഞ്ഞു വീണ ഫാർമിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെയോടെ മരണപ്പെടുകയായിരുന്നു . മൊകേരി രാജീവ് ഗാന്ധി ഹയർ…

//

മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം; പ്രവര്‍ത്തനം സജീവമാക്കി മുന്നണികള്‍

മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ അവശേഷിക്കേ മുന്നണികള്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ് ആഗസ്റ്റിലോ സെപ്തംബറിലോ നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഇതിന്റെ ഭാഗമായി രണ്ട് വരണാധികാരികളെ നിശ്ചയിച്ചു. തിരുവനന്തപുരത്ത് ഉടന്‍ സര്‍വകക്ഷിയോഗം ചേരും.ഒന്ന് മുതല്‍ 18വരെയുള്ള വാര്‍ഡുകള്‍ക്ക് കണ്ണൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ്…

///

കില തളിപ്പറമ്പ്‌ ക്യാമ്പസ്‌ അന്താരാഷ്ട്ര നേതൃ പഠന കേന്ദ്രമാകുന്നു; ഉദ്ഘാടനം 13 ന്‌

കണ്ണൂർ:കില തളിപ്പറമ്പ് ക്യാംപസ് അന്താരാഷ്ട്ര നേതൃ പഠന കേന്ദ്രമാകുന്നു. ഇന്റർനാഷണൽ സെന്റർ ഫോർ ലീഡർഷിപ്പ് സ്റ്റഡീസ്- കേരള ജൂൺ 13 ന്‌ രാവിലെ 10 ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഈ ക്യാമ്പസിൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ പബ്ലിക്‌ പോളിസി ആൻഡ്‌ ലീഡർഷിപ്പ്‌…

///

കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ട പ്രതി പിടിയില്‍

കണ്ണൂര്‍: മേലേചൊവ്വയിലെ ഡി.ആർ.ഐ ഓഫിസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ മാഹി -കണ്ണൂര്‍ ഹൈവേ പൊലീസിന്‍റെ ഇടപെടലില്‍ കാസർകോട് ചന്ദേരയില്‍ നിന്ന് പിടികൂടി. ഗുജറാത്തില്‍ 500 കോടിയുടെ ലഹരിമരുന്നു കടത്തു കേസില്‍ പിടിയിലായ ഉപ്പള സ്വദേശിയായ മുഹമ്മദ് ആദിലാണ് (32) മുണ്ടയാട്ടെ ഡി.ആർ.ഐ ഓഫിസില്‍…

//

തില്ലങ്കേരിയിൽ 2 കോടി രൂപയുടെ ആംബർഗ്രിസുമായി യുവാവ് അറസ്റ്റിൽ

ഇരിട്ടി ∙ തില്ലങ്കേരിയിൽ വാഹന പരിശോധനയ്ക്കിടെ മുഴക്കുന്ന് പൊലീസ് 2 കോടി രൂപ വിലയുള്ള ആംബർഗ്രിസ് (തിമിംഗല ചർദ്ദി) പിടികൂടി. ഒരാൾ അറസ്റ്റിലായി. കൂടെ ഉണ്ടായിരുന്ന മറ്റു 2 പേർ ഓടി രക്ഷപ്പെട്ടു. തില്ലങ്കേരി അരീച്ചാൽ സ്വദേശി ദിഖിൽ നിവാസിൽ ദിൻരാജി (28) നെയാണ്…

//

നിർധന കുടുംബത്തിന്‍റെ ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയതായി പരാതി

തലശ്ശേരി: നിർധനനായ കുടുംബനാഥന്റെ ബാങ്ക് അക്കൗണ്ടിൽ സർക്കാർ നൽകിയ സഹായത്തിൽനിന്ന് 4000 രൂപ തട്ടിയെടുത്തതായി പരാതി. ധർമടം അണ്ടലൂർ താഴെക്കാവ്, യൂനിവേഴ്സിറ്റി റോഡിലെ പുതിയപറമ്പൻ കുറുവെക്കണ്ടി ഭാസ്കരനാണ് പരാതിക്കാരൻ.തലശ്ശേരിയിലെ കനറാ ബാങ്ക് ശാഖയിലാണ് ഭാസ്കരന്റെ അക്കൗണ്ട്. പെൻഷനും പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ നിന്നുള്ള…

//

മുല്ലക്കൊടി അരിമ്പ്രയിൽ മണ്ണെടുക്കുന്നതിനിടെ പാറയടര്‍ന്നുവീണ് ജെ സി ബി ഓപ്പറേറ്റര്‍ക്ക് ദാരുണാന്ത്യം

മുല്ലക്കൊടി: അര്‍ദ്ധരാത്രിയിൽ മണ്ണെടുക്കുന്നതിനിടെ ജെ.സി.ബിക്ക് മുകളില്‍ പാറയടര്‍ന്നുവീണ് ഓപ്പറേറ്റര്‍ മരിച്ചു.യു.പി സ്വദേശി നൗഷാദ്(29) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.മയ്യില്‍ പഞ്ചായത്തിലെ മുല്ലക്കൊടി-അരിമ്പ്ര പ്രദേശത്ത് വലിയ കുന്നുകള്‍ ഇടിച്ചുനിരത്തി മണ്ണെടുപ്പ് നടത്തുന്നുണ്ട്.ആറുവരിപ്പാതയുടെ നിര്‍മ്മാണത്തിനെന്ന പേരിലാണ് വ്യാപകമായ തോതില്‍ രാപ്പകലില്ലാതെ മണ്ണ്…

/

മസ്തിഷ്കാഘാതം ബാധിച്ച വീട്ടമ്മ ചികിത്സാ സഹായം തേടുന്നു

അഴീക്കോട്:മസ്തിഷ്കാഘാതം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മധ്യവയസ്കയെ സഹായിക്കാൻ നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു.അക്ലിയത്ത് ശിവക്ഷേത്രം പടിഞ്ഞാറെ നടയിൽ സെൻട്രൽ അഴീക്കോട് തൃച്ചംബരത്തു പുതിയ വീട്ടിൽ സുജാത (50) യാണ് മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്.ജീവൻ രക്ഷിക്കാൻ വേണ്ടി കോഴിക്കോട് മിംസ് ആശുപത്രിയിൽ നടത്തിയ…

/

മണൽകൊള്ള നടത്തിയ ഫൈബർ ബോട്ട് പിടിച്ചെടുത്തു; ഒരാൾ അറസ്റ്റിൽ

പാപ്പിനിശ്ശേരി: അഴിക്കൽ പോർട്ടിന് കീഴിലെ മണൽ കടവുകളില്‍ അനധികൃതമായി മണൽ കടത്തുകയായിരുന്ന ഫൈബർ തോണികൾ വളപട്ടണം പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ ഒരാള്‍ അറസ്റ്റിലായി. ഫൈബർ ബോട്ടുടമയായ മർഷൂദ് മുണ്ടോന്‍ ആണ് അറസ്റ്റിലായത്. ഡ്രൈവറും സഹായിയും ഓടിരക്ഷപ്പെട്ടു. വളപട്ടണം പുഴയിലെ ചുങ്കം തുരുത്തിയില്‍ ബുധനാഴ്ച പുലർച്ചെയാണ്…

/