ഒറ്റത്തവണ പ്ലാസ്റ്റിക് മുക്ത കണ്ണൂര്‍: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഡിസ്‌പോസിബിള്‍ ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചു

കണ്ണൂർ: ഒറ്റത്തവണ പ്ലാസ്റ്റിക്ക് മുക്ത കണ്ണൂരിന്റെ ഭാഗമായി സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കോളേജുകള്‍, സ്‌കൂളുകള്‍, ബാങ്കുകള്‍, തുടങ്ങിയ സ്ഥാപനങ്ങളില്‍ ഒറ്റത്തവണ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഇക്കാര്യം വ്യക്തമാക്കുന്ന ബോര്‍ഡ് സ്ഥാപനങ്ങളില്‍ വെക്കണം. പേപ്പര്‍ കപ്പുകള്‍ ഉള്‍പ്പെടെയുള്ള ഡിസ്‌പോസിബിള്‍ ഉല്‍പ്പന്നങ്ങള്‍…

//

അധ്യാപകരും അനധ്യാപകരുമായി 1707 പേർ വാക്സീനെടുത്തില്ല, കണക്കുകൾ പുറത്ത് വിട്ട് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്സീൻ  സ്വീകരിക്കാത്ത അധ്യാപകരുടെ  കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. അധ്യാപകരും അനധ്യാപകരുമായി 1707 പേരാണ് ഇതുവരെയും വാക്സീൻ സ്വീകരിക്കാത്തത്. ഇവരിൽ 1066 പേർ എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ അധ്യാപകരാണ്. ഈ വിഭാഗത്തിലെ 189…

//

തലശ്ശേരിയിൽ ആശങ്ക ഉയർത്തുന്ന സാഹചര്യം തുടരുകയാണെന്ന് കമ്മീഷണർ; രണ്ട് ദിവസം കൂടി നിരോധനാജ്ഞ

കണ്ണൂർ: തലശ്ശേരിയിൽ  ആശങ്ക ഉയർത്തുന്ന സാഹചര്യം തുടരുകയാണെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ. നിരോധനാജ്ഞ  ലംഘിച്ച ബിജെപിക്കാർക്കെതിരെ   കർശന നടപടി ഉണ്ടാകും. നഗരത്തിൽ എല്ലായിടത്തും കൂടുതൽ പൊലീസിനെ വിന്യസിച്ചു.  രാഷ്ട്രീയ പാർട്ടികളുടെ സമാധാന യോഗം വിളിക്കുമെന്നും കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. സംഘർഷ സാധ്യത…

//

തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ

തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നു മുതൽ ആറാം തീയതി വരെയാവും നിരോധനാജ്ഞ. കഴിഞ്ഞ ദിവസം തലശ്ശേരിയിൽ ബിജെപി നടത്തിയ കൊലവിളി പ്രകടനം വിവാദമായിരുന്നു. ഇതിനു പിന്നാലെ ഇന്നും ഒരു റാലി നടത്താൻ ബിജെപി തീരുമാനിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.തലശ്ശേരിയിൽ…

//

കോഴിക്കോട് ഒമിക്രോൺ ജാഗ്രത, യുകെയിൽ നിന്ന് വന്നയാളുടെ സ്രവ സാംപിളുകൾ പരിശോധനയ്ക്കായി അയച്ചു

കോഴിക്കോട്: കൊവിഡ് 19-ന്‍റെ അതീവവ്യാപനശേഷിയുള്ള വകഭേദമായ ഒമിക്രോൺ  കേരളത്തിലുമെത്തിയോ എന്ന് പരിശോധന. യുകെ യിൽ നിന്ന് കോഴിക്കോട്ടെത്തിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇദ്ദേഹത്തിന്‍റെ സ്രവ സാംപിളുകൾ പരിശോധനയ്ക്കായി അയച്ചു. ജീനോമിക് സീക്വൻസിംഗ്  പരിശോധന നടത്തി ഒമിക്രോൺ വകഭേദമാണോ രോഗകാരണമെന്നാണ് പരിശോധിക്കുന്നത്. ഇദ്ദേഹത്തിന് പ്രൈമറി, സെക്കന്‍ററി…

///

വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയെടുത്തു; കണ്ണൂരില്‍ സബ് രജിസ്ട്രാർ അറസ്റ്റിൽ

കണ്ണൂർ കുറുമാത്തൂർ വില്ലേജിലെ ഭൂമി തട്ടിപ്പ് കേസിൽ സബ് രജിസ്ട്രാർ അറസ്റ്റിൽ. പുഴാതി ചിറക്കലിലെ പി.വി വിനോദ് കുമാറാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. 2018ൽ തളിപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് ഭൂമി തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.…

//

അറക്കൽ സുൽത്താനായി ആദിരാജ ഹമീദ് ഹുസൈൻ കോയമ്മ സ്ഥാനമേറ്റു

അറക്കൽ രാജ കുടുംബത്തിന്‍റെ നാല്‍പ്പതാമത് സുൽത്താനായി ആദിരാജ ഹമീദ് ഹുസൈൻ കോയമ്മ സ്ഥാനമേറ്റെടുത്തു. ആദിരാജ മറിയുമ്മ എന്ന ബീകുഞ്ഞി ബീവിയുടെ നിര്യാണത്തെ തുടർന്നാണ് പരമ്പരാഗത രീതി അനുസരിച്ച് കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗം സുൽത്താൻ പദവി ഏറ്റെടുത്തത്. അന്തരിച്ച ബീവിയുടെ മകൻ അബ്ദുൽ ഷുക്കൂർ…

//

നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് വനിതാ വിഭാഗത്തിന്റെ ‘ചേംബർ എക്സ്പോ ‘ ഡിസംബർ 4,5 തീയതികളിൽ നടക്കും

നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2021 ഡിസംബർ 4 , 5 തീയതികളിൽ ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ വെച്ച് ‘ചേംബർ എക്സ്പോ ‘ എന്ന പേരിൽ പ്രദർശനവും , വില്പനയും സംഘടിപ്പിക്കും.വിവിധ തരം വസ്ത്രങ്ങൾ , കരകൗശല…

//

‘തലശ്ശേരിക്ക് ഒരു പ്രത്യേക ചരിത്രമുണ്ടെന്ന് ഓര്‍മ്മ വേണം’; ബിജെപിയോട് പി ജയരാജന്‍

കെടി ജയകൃഷണൻ ബലിദാന ദിനാചരണത്തിലെ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ്  പി ജയരാജന്‍. തലശ്ശേരിക്ക് ഒരു പ്രത്യേക ചരിത്രമുണ്ടെന്ന് ബിജെപിക്കാര്‍ (BJP) ഓര്‍ക്കണമെന്നാണ് പി ജയരാജന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. 1971ല്‍ തലശ്ശേരി വര്‍ഗീയ കലാപത്തിന്‍റെ മറവില്‍ മുസ്ലിം പള്ളികൾ…

//

തലശ്ശേരിയിലെ ബിജെപി പ്രവർത്തകരുടെ വിദ്വേഷ മുദ്രാവാക്യം: പൊലീസ് കേസെടുത്തു

തലശ്ശേരിയിലെ ബിജെപി പ്രവർത്തകരുടെ വിദ്വേഷ മുദ്രാവാക്യത്തിൽ പൊലീസ് കേസ് എടുത്തു. കണ്ടാലറിയാവുന്ന 25ൽ അധികം ബിജെപി പ്രവർത്തകർക്കെതിരെയാണ് കേസ്. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. ഐപിസി 143, 147, 153എ, 149 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍,…

//