അഭ്യൂഹങ്ങൾ സത്യമായി; റൊണാൾഡോ അൽ നസറിൽ; താരത്തിന് നൽകുന്നത് റെക്കോർഡ് തുക

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബായ അൽ നസറിൽ ചേർന്നു. റെക്കോർഡ് തുക നൽകിയാണ് ക്ലബ്ബ് റൊണാൾഡോയെ നേടിയത്. പ്രതിവർഷം 620 കോടിയാണ് റൊണാൾഡോയുടെ പ്രതിഫലമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോയുമായുള്ള കരാർ അവസാനിപ്പിച്ചത്. റൊണാൾഡോ സൗദി ക്ലബ്ബിലേക്ക് എത്തുമെന്ന്…

//

ന്യൂ ഈയർ ആഘോഷിക്കാൻ വർക്കലയിലെത്തിയ ബാംഗ്ലൂർ സ്വദേശി കടലിൽ മുങ്ങിമരിച്ചു

തിരുവനന്തപുരം: ന്യൂ ഈയർ ആഘോഷിക്കാൻ വർക്കലയിലെത്തിയ ബാംഗ്ലൂർ സ്വദേശി കടലിൽ മുങ്ങിമരിച്ചു. ഇന്ന് രാവിലെ 9 30 ഓടെ ആണ് സംഭവം. ബാംഗ്ലൂർ സ്വദേശി അരൂപ് ഡെ ( 33 )ആണ് തിരയിൽ അകപ്പെട്ട് മുങ്ങിമരിച്ചത്. ഭാര്യയും സുഹൃത്തുക്കളും അടങ്ങുന്ന 11 അംഗസംഘത്തിനൊപ്പമാണ് അരൂപ്…

//

ഋഷഭ് പന്തിനെ രക്ഷിച്ചു; ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആദരിച്ച് ഹരിയാന റോഡ്‌വേയ്‌സ്

വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ രക്ഷിച്ച ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആദരിച്ച് ഹരിയാന റോഡ്‌വേയ്‌സ്. പരുക്കേറ്റ ഒരാളെ രക്ഷപ്പെടുത്തിയതിലൂടെ മികച്ച പ്രവർത്തനമാണ് സുശീലും പരംജീത്തും നടത്തിയതെന്ന് ഹരിയാന റോഡ്‌വേയ്‌സ് പാനിപ്പത്ത് ഡിപ്പോ ജനറൽ മാനേജർ കുൽദീപ് ജംഗ്ര പറഞ്ഞു. ബസ്…

//

ശബരിമല വിമാനത്താവളത്തിന് 2750 ഏക്കർ ഭൂമിയേറ്റെടുക്കും; ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

ശബരിമല വിമാനത്താവളം ഭൂമിയേറ്റെടുക്കാൻ ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കര്‍ സ്ഥലമേറ്റെടുക്കും. 3500 മീറ്റര്‍ നീളമുള്ള റൺവെ അടക്കം മാസ്റ്റര്‍ പ്ലാൻ അംഗീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ വലിയ വികസന സ്വപ്നമാണ്…

//

അമ്മയുടെ ഭൗതികശരീരം തോളിലേറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി; ഹീരാബെന്നിന്റെ സംസ്കാരചടങ്ങുകൾ നടന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്നിന്റെ സംസ്കാരം ഗാന്ധിനഗറിലെ ശ്മശാനത്തിൽ നടന്നു. അമ്മയുടെ ഭൗതിക ദേഹത്തിലേക്ക് പ്രധാനമന്ത്രി അഗ്നി പകർന്നു. കൈക്കൂപ്പി ആദരാഞ്ജലി അർപ്പിച്ചശേഷം അന്ത്യകർമങ്ങളും നടത്തി. തോളിലേറ്റിയാണ് പ്രധാനമന്ത്രി തന്റെ അമ്മയുടെ ഭൗതികശരീരം ശ്മശാനത്തിലേക്ക് എത്തിച്ചത്. ആശുപത്രിയിൽ നിന്ന് മൃതദേഹം വഹിച്ചുകൊണ്ടുള്ള യാത്രയെ പ്രധാനമന്ത്രി…

//

ഇ.പി ജയരാജനെതിരെ ഇപ്പോള്‍ അന്വേഷണം വേണ്ട; വിഷയം ചര്‍ച്ച ചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി ജയരാജനെതിരെ ഇപ്പോള്‍ അന്വേഷണം വേണ്ടെന്ന് സിപിഐഎം. വിഷയം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു. ചര്‍ച്ചയ്ക്ക് ശേഷം വിവാദങ്ങളോടുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഇ പി ജയരാജന്‍ പ്രതികരിച്ചില്ല. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഹാപ്പി ന്യൂഇയര്‍…

//

സിനിമാ ട്രെയിലറിൽ ലഹരി ഉപയോഗിക്കാൻ പ്രോത്സാഹനം; കേസെടുത്ത് എക്‌സൈസ്

സിനിമാ ട്രെയിലറിൽ ലഹരി ഉപയോഗിക്കാൻ പ്രോത്സാഹനമെന്ന പരാതിയിൽ കേസെടുത്ത് എക്‌സൈസ്. ഒമർ ലുലുവിന്റെ നല്ല സമയം സിനിമയുടെ ട്രെയിലറിനെതിരെയാണ് പരാതി. കോഴിക്കോട് സ്വദേശിയുടെ പരാതിയിൽ കോഴിക്കോട് റേഞ്ച് എക്‌സൈസാണ് കേസെടുത്തത്. സംവിധായകനും നിർമാതാവിനും എക്‌സൈസ് നോട്ടീസയച്ചു. ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ ഉണ്ടായിട്ടും ട്രെയിലറിൽ നിയമപ്രകാരമുള്ള…

///

വാഹനാപകടം; ഋഷഭ് പന്തിന് ലിഗമെൻ്റ് ഇഞ്ചുറി ഉണ്ടാവാമെന്ന് എക്സ് റേ

വാഹനാപകടത്തിൽ പരുക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ലിഗമെൻ്റ് ഇഞ്ചുറി ഉണ്ടാവാമെന്ന് എക്സ് റേ ഫലം. പന്തിൻ്റെ കാലിൻ്റെ എക്സ് റേ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ഇടത് കാൽമുട്ടിൻ്റെ ലിഗമെൻ്റിനാണ് പരുക്ക്. താരത്തിൻ്റെ പുറത്ത് പൊള്ളലുണ്ട്. താരത്തിന്റെ നെറ്റിയും ഇടത് കണ്ണിലും പരുക്കേറ്റിട്ടുണ്ട്. ഷഭ്…

///

കോട്ടയം മെഡിക്കല്‍ കോളജില്‍ ഡോക്ടറടക്കം മൂന്ന് പേര്‍ക്ക് തെരുവുനായയുടെ ആക്രമണം

കോട്ടയം മെഡിക്കല്‍ കോളജില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരുക്ക്. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് നായയുടെ കടിയേറ്റത്. മൂന്നുപേരും പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്ത് നേരത്തെയും പല…

//

കോടിയേരി ബാലകൃഷ്ണൻ സ്മാരക അവാർഡ് ആർ. രോഷിപാലിന്

തലശ്ശേരി മുൻ എം.എൽ.എയും ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍റെ സ്മരണക്ക്‌ തലശ്ശേരി പ്രസ്‌ ഫോറവും തലശ്ശേരി ടൗൺ സർവീസ് സഹകരണ ബാങ്കും പ്രസ്‌ ഫോറം പത്രാധിപർ ഇ.കെ. നായനാർ സ്മാരക ലൈബ്രറിയും സംയുക്തമായി ഏർപ്പെടുത്തിയ പ്രഥമ ദൃശ്യമാധ്യമ അവാർഡ്‌ റിപ്പോർട്ടർ ചാനൽ തിരുവനന്തപുരം ബ്യൂറോ…

/