കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
സോളാർ കേസിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വൈര്യനിര്യാതന ബുദ്ധിയോടെ കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കാന്‍ ശ്രമിച്ചു. സ്വന്തം പാർട്ടിയിൽ നിന്ന് പുറത്തുപോകുന്നവരോട് സിപിഐഎം പണ്ടുമുതൽക്കുതന്നെ അവലംബിച്ചിരുന്ന രീതിയാണ് കോൺഗ്രസിന്റെ മുതിർന്ന നേതാക്കളോട് കാട്ടിയത്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തോട് പിണറായി…
ഭാരത് ബയോട്ടെക്കിന്റെ നേസൽ വാക്‌സിനായ എൻകോവാക്ക് ജനുവരി നാലാം ആഴ്ച മുതൽ വിപണിയിലെത്തും. സ്വകാര്യ ആശുപത്രികളിൽ 800 രൂപയാണ് നേക്‌സൽ വാക്‌സിനായ ഇൻകോവാകിന്റെ വില. സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്ക് 325 രൂപയ്ക്കാണ് വാക്‌സിൻ ലഭ്യമാവുക. ബൂസ്റ്റർ ഷോട്ട് എന്ന നിലയ്ക്കാണ് ഇൻകോവാക്ക് വിതരണം ചെയ്യുന്നത്.…
പുതുവത്സരാഘോഷത്തിലെ ലഹരി ഉപയോഗം തടയാനായി ഡിജെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് കര്‍ശന മാര്‍ഗരേഖയുമായി പൊലീസ്. പുതുവര്‍ഷ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന മുഴുവനാളുകളുടേയും വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കാനും ആഘോഷങ്ങള്‍ രാത്രി പന്ത്രണ്ടരയോടെ അവസാനിപ്പിക്കാനും നിര്‍ദേശം നല്‍കും. കഴിഞ്ഞ വര്‍ഷം 910 എന്‍ഡിപിഎസ് കേസുകള്‍ റജിസ്റ്റര്‍ ചെയ്ത സിറ്റി…
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയും കുടുംബവും വാഹനാപകടത്തിൽപ്പെട്ടു. നിസാരമായ പരുക്കുകളോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയോടെയാണ് മൈസൂരിൽ വച്ച് ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. കർണാടകയിലെ മൈസൂരിലെ കടകോല ടൗണിൽ വച്ചാണ് അപകടം സംഭവിച്ചത്. ബംഗൂരുവിൽ നിന്ന് ബന്ദിപ്പൂരിലേക്കുള്ള യാത്രയ്ക്കിടെയാണ്…
റായ്പൂര്‍: ചാണകത്തില്‍ നിന്ന് പെയിന്റ് നിര്‍മ്മിച്ച് ഛത്തീസ്ഗഢ് സര്‍ക്കാര്‍. പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായിട്ടാണ് ചാണകത്തില്‍ നിന്ന് പെയിന്റ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇവയുപയോഗിച്ച് സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പെയിന്റ് ചെയ്യാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. പെയിന്റ് നിര്‍മ്മിക്കുന്നതിനായി ഗൗദാന്‍ എന്ന പേരില്‍ റായ്പൂരിലും…
നാൽപ്പത്തിയൊന്ന് ദിവസത്തെ പൂജകൾക്ക് സമാപനം കുറിച്ച് ശബരിമലയിൽ ഇന്ന് മണ്ഡലപൂജ നടന്നു. അരലക്ഷത്തോളം പേരാണ് പ്രത്യേക പൂജകളിൽ പങ്കെടുക്കാനും ദർശനം നടത്താനും സന്നിധാനത്ത് എത്തിയത്. മകരവിളക്ക് മഹോത്സവത്തിനായി ഈ മാസം 30 ന് വീണ്ടും നട തുറക്കും. 41 ദിവസം നീണ്ടു നിന്ന മണ്ഡലകാലത്തിനു…
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. രാവിലെ 10:30 ന് പ്രധാനമന്ത്രിയുടെ ഊദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച്ച. കേരളത്തിലെ മലയോര മേഖലയിലെ ജനങ്ങളുടെ ആശങ്കയായ ബഫർ സോൺ വിഷയത്തിൽ കേന്ദ്രത്തിന്റെ ഇടപെടലാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിച്ച പ്രധാന വിഷയം.…
കണ്ണൂർ: പതിനൊന്ന് വയസ്സുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുനീഷ് തായത്തുവയലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ വിവരം കുട്ടി വീട്ടിൽ ചെന്ന് മാതാപിതാക്കളോട് പറഞ്ഞതോടെയാണ്…
കണ്ണൂർ: പയ്യന്നൂർ വെള്ളൂരിൽ ഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തിയതിന് തുടർന്ന് ഹോട്ടൽ നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പൂട്ടിച്ചു. വെള്ളൂർ കണിയേരി ആലിൻ കീഴിൽ ടി. പി. മൈമൂനത്തിന്റെ ഉടമസ്ഥതയിലുള്ള ഫ്രണ്ട്സ് ടീസ്റ്റാൾ ആണ് പൂട്ടിയിടാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയത്. ഹോട്ടലിൽ നിന്നും…
ദില്ലി: അതിശൈത്യം രൂക്ഷമായ ഉത്തരേന്ത്യയിൽ കഴിഞ്ഞ രാത്രി രേഖപ്പെടുത്തിയത് റെക്കോർഡ് തണുപ്പ്. ദില്ലിയിൽ നൈനിറ്റാളിനേക്കാൾ തണുപ്പാണ് ഇന്നലെ അനുഭവപ്പെട്ടത്. ദില്ലിയിൽ 5.6 ഡിഗ്രി സെൽഷ്യസായി താപനില താഴ്ന്നപ്പോൾ 7 ഡിഗ്രിയായിരുന്നു നൈനിറ്റാളിൽ രേഖപ്പെടുത്തിയത്.ഹരിയാനയിലെ ഹിസറിൽ കുറഞ്ഞ താപനില 1.1 ഡിഗ്രി സെൽഷ്യസിലെത്തി. രാജസ്ഥാനിലെ ഫത്തേഹ്പൂറിലും.…