കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
കണ്ണൂർ പള്ളിയാൻ മൂലയിൽ ലോകകപ്പ് ഫൈനൽ മത്സരത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തിൽ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനുരാഗ്, ആദർശ്, അലക്സ് ആൻറണി എന്നിവർക്കാണ് പരുക്കേറ്റത്. വിനോദ്, വിജയൻ, ഷൈജു, പ്രശോഭ്, പ്രതീഷ് തുടങ്ങി ആറുപേരാണ് പ്രതികൾ.…
ചരിത്രപ്രസിദ്ധവും പുരാതനവുമായ പള്ളൂർ ചിരുകണ്ടോത്ത് തറവാട് കുടുംബസംഗമം തലമുറകളുടെ സംഗമവേദിയായി. ഞായറാഴ്ച തറവാട് ഭവനത്തിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ച സംഗമത്തിൽ പിഞ്ചു കുഞ്ഞുങ്ങൾ മുതൽ പ്രായമേറിയവർവരെ അണിനിരന്നു. അഞ്ചു താവഴികളിൽ നിന്നായി സ്വദേശത്തും വിദേശത്തുമുള്ള നാനൂറോളം കുടുബാഗംങ്ങൾ സംഗമത്തിൽ പങ്കെടുത്തു. തറവാട് കാരണവരുടെ അധ്യക്ഷതയിൽ…
2013 ലെ പാഠപുസ്തക പരിഷ്കരണത്തിലെ അപാകതകൾ പരിഹരിച്ചും പുരോഗമന വിദ്യാഭ്യാസ ദർശനങ്ങൾ ഉയർത്തിപ്പിടിച്ചും പാഠ്യപദ്ധതി പരിഷ്കരണവുമായി മുന്നോട്ടു പോകണമെന്ന് സംസ്ഥാന സർക്കാരിനോട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. അതോടൊപ്പം പൊതുവിദ്യാഭ്യാസ മേഖലയിലേയ്ക്കുള്ള പ്രതിലോമാശയങ്ങളുടെ കടന്നു കയറ്റത്തെ പ്രതിരോധിക്കാനുള്ള ജാഗ്രത പുലർത്തണമെന്ന് ആവശ്യവും പരിഷത്ത് മുന്നോട്ടു…
ക്രിസ്‌മസ് മുന്നോടിയായി കെ.സി.വൈ.എം തലശ്ശേരി അതിരൂപതാ നേതൃത്വത്തിൽ ഇരിട്ടിയിൽ മെഗാ പാപ്പാസംഗമം സംഘടിപ്പിച്ചു. കുട്ടികൾമുതൽ മുതിർന്നവർവരെ നൂറുകണക്കിന് ക്രിസ്‌മസ് അപ്പൂപ്പന്മാർ പരിപാടിയിൽ അണിനിരന്നു. പാപ്പാമാരുടെ റാലി പാലം പരിസരത്ത് ആർച്ച് ബിഷപ്പ് മാർ ജോർജ് വലിയമറ്റം ഉദ്‌ഘാടനം ചെയ്‌തു. കരോൾ ഗായകരും തിരുപ്പിറവി ഫ്‌ളോട്ടുകളും…
തനിച്ചാകുന്നവർക്കും അതിക്രമം നേരിടുന്നവർക്കുമുള്ള ആശ്വാസകേന്ദ്രമായി സുശീലാ ഗോപാലൻ സ്‌മാരകമന്ദിരം. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആസ്ഥാനമന്ദിരത്തിന് ഞായറാഴ്‌ച അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് പി.കെ. ശ്രീമതി ടീച്ചർ തറക്കല്ലിട്ടു. തളാപ്പ് മിക്‌സഡ് യു.പി സ്‌കൂളിനു സമീപം അസോസിയേഷൻ സ്വന്തമായി വാങ്ങിയ സ്ഥലത്താണ് മൂന്നുനില…
സ്നേഹഭവനിലെ പെൺകുട്ടികൾക്ക് ക്രിസ്തുമസ് പുതുവർഷ സമ്മാനവുമായി മട്ടന്നൂർ അമ്മ പെയിൻ ആന്‍റ് പാലിയേറ്റീവ് മാതൃക. എടൂർ സ്നേഹഭവനിൽ താമസിക്കുന്ന 19 പെൺക്കുട്ടികൾക്കാണ് ക്രിസ്തുമസിന് പുതുവസ്ത്രങ്ങളുമായി അമ്മ സാന്ത്വനമായത്. സ്നേഹഭവനിൽ നടന്ന ചടങ്ങിൽ പാലിയേറ്റീവ് വളണ്ടിയർമരായ കെ. പ്രജിത്ത്, ഒ.കെ. അഭിനവ് എന്നിവരിൽ നിന്ന് സിസ്റ്റർ…
അധ്യാപക നിയമനങ്ങൾ അംഗീകരിക്കുന്നതിലെ കാലതാമസം ഒഴിവാക്കുക. 2016 മുതൽ നിയമനം ലഭിച്ച അധ്യാപകർക്ക് പ്രൊട്ടക്ഷൻ നൽകുക, ഡി.എ കുടിശ്ശികയും സറണ്ടറും അവദിക്കുക, പ്രീ.സ്കൂൾ പൊതുവിദ്യാഭ്യാസത്തിന്‍റെ ഭാഗമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ദേശീയ അധ്യാപക പരിഷത്ത് ഡി.ഡി.ഇ ഓഫീസ് മാർച്ചും ധർണയും നടത്തി ധർണ സംസ്ഥാന ട്രഷറർ…
വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ ദൂരത്തിൽ ജനവാസകേന്ദ്രങ്ങളിൽ ഇ.എസ് സെഡ് പരിസ്ഥിതി പ്രാധാന്യ പ്രദേശമായി പ്രഖ്യാപിക്കണമെന്നുള്ള സുപ്രീം കോടതി നിർദ്ദേശത്തിനെതിരെ ഭേദഗതികൾ സമർപ്പിക്കുന്നതിന്‍റെ ഭാഗമായി കേരള ഗവൺമെൻറ് നടത്തിയിട്ടുള്ള ഉപഗ്രഹ സർവേ റിപ്പോർട്ട് പുറത്തുവന്നതിൽ ജനങ്ങൾ വളരെയേറെ പ്രതിഷേധത്തിലാണെന്ന്…
ജമ്മു കാശ്മീരിലെ പാമ്പോറിൽ ഭീകരാക്രമണത്തിൽ വീര മൃത്യു വരിച്ച ധീര ജവാൻ നായിക് സി. രതീഷിന്‍റെ ആറാം ചരമവാർഷികവും അനുസ്‌മരണവും അദ്ദേഹത്തിന്‍റെ ജന്മ നാടായ കൊടോളിപ്രത്തുള്ള സ്മൃതി മണ്ഡപത്തിൽ ടീം ഫ്രണ്ട് സോൾജിയേർസിന്‍റെ നേതൃത്വത്തിൽ നടത്തി. ടീം അംഗങ്ങളായ ദിലീപ് കുമാർ അധ്യക്ഷനായലി. സുബേദാർ…
സ്വകാര്യ മേഖലയിലെ ഫാർമസിസ്റ്റ്മാരുടെ മിനിമം വേതനം 30,000 രൂപയാക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ( കെ.പി.പി.എ) തലേശ്ശേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ക്രമാതീതമായ മരുന്നു വിലവർധനവ് തടയാൻ കേന്ദ്രസർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. തലശ്ശേരി മുനിസിപ്പൽ കൗൺസിലർ കെ. ഭാർഗവൻ സമ്മേളനം…