എംഎൽഎ പി വി അൻവറിന്റെ റിസോർട്ടിന്റെ 4 തടയണകളും ഒരു മാസത്തിനുള്ളിൽ പൊളിക്കണം; ഹൈക്കോടതി

നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ റിസോർട്ടിന്റെ 4 തടയണകളും പൊളിക്കണമെന്ന് ഹൈക്കോടതി. അൻവറിന്റെ റിസോർട്ടിന്റെ തടയണകൾ ഒരു മാസത്തിനുള്ളിൽ പൊളിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. തടയണകൾ പൊളിക്കുന്നതിന്റെ ചെലവ് ഉടമകൾ വഹിക്കണമെന്ന് കോടതി പറഞ്ഞു. ഉടമകൾ പൊളിച്ചില്ലെങ്കിൽ കൂടരഞ്ഞി പഞ്ചായത്തിന് പൊളിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.…

///

പരിശോധന ഇല്ലാതെ ഹെൽത്ത് കാർഡ്, നടപടിയെടുത്ത് ആരോഗ്യ വകുപ്പ്

പരിശോധനകൾ ഇല്ലാതെ ഹെൽത്ത് കാർഡ് നൽകിയ ഡോക്ടർക്ക് സസ്പെൻഷൻ. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്‍എംഒയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സര്‍ജന്‍ ഡോ.വി.അമിത് കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നടപടി. ഡോക്ടര്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണത്തിന് ആരോഗ്യവകുപ്പ്…

///

കണ്ണൂര്‍ കോര്‍പ്പറേഷന്‍ തൊഴില്‍ മേള ഫെബ്രുവരി 11 ന് ശ്രീപുരം സ്കൂളില്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന തൊഴില്‍മേള 11-02-2023 ശനിയാഴ്ച്ച രാവിലെ 9.00 മണി മുതല്‍ പള്ളിക്കുന്ന് ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വെച്ച് നടക്കും. കേരളത്തിലെ വിവിധ മേഖലയിലെ 100 ഓളം സ്വകാര്യ കമ്പനികള്‍ പങ്കെടുക്കും. ആയിരത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 18…

/

ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് കേന്ദ്ര ബജറ്റിലൂടെ ധനമന്ത്രി ശ്രമിക്കുന്നത്; രമേഷ് ചെന്നിത്തല

പാർലമെൻ്റ് തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് കേന്ദ്ര ബജറ്റിൽ ധന മന്ത്രി നിർമലാ സീതാരാമൻ ശ്രമിച്ചിരിക്കുന്നത് എന്ന് രമേശ് ചെന്നിത്തല. വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടാൻ പോലും തയ്യാറാവാത്ത ദീർഘവീക്ഷണമില്ലാത്ത ബജറ്റാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബജറ്റിന് യാഥാർത്ഥ്യ ബോധമില്ല.കോറോണക്കാലത്ത് സാമ്പത്തിക…

////

സ്വർണവിലയിൽ കുതിപ്പ്

സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് രണ്ടാം തവണയാണ് സ്വർണവിലയിൽ വർധന രേഖപ്പെടുത്തുന്നത്. ഗ്രാമിന് 25 രൂപയാണ് ഇത്തവണ കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,300 രൂപയായി. ഒരു പവൻ സ്വർണത്തിന് 42,400 രൂപയാണ് ഇന്നത്തെ വില. ഇന്ന് രാവിലെയും സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു.…

///

കേന്ദ്ര ബജറ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

എല്ലാ വിഭാഗത്തിനും വേണ്ടിയുള്ള ബജറ്റ്. കാർഷിക മേഖലയ്ക്ക് ഡിജിറ്റൽ സഹായം. സ്ത്രീശാക്തീകരണം ഉറപ്പ് നൽകുന്ന ബജറ്റ്. വ്യവസായ മേഖലയ്ക്ക് വായ്‌പ സഹായം ലഭ്യമാക്കുന്നുണ്ട്. മധ്യവർഗത്തിന് വലിയ സഹായം ബജറ്റിലൂടെ ലഭ്യമാകുന്നു. ആദായനികുതി ഇളവ് ലഭ്യമാക്കി.സമൂഹത്തെയാകെ തൃപ്ത്തിപ്പെടുത്തുന്ന ബജറ്റാണ് നടന്നത്. 2047 ൽ അഭിവൃദ്ധിയുള്ള രാജ്യം കെട്ടിപ്പെടുക്കാൻ…

////

വിമാന യാത്രക്കാരുക്കാരുടെ എണ്ണത്തിൽ വമ്പൻ കുതിപ്പുമായി ഖത്തർ

വിമാന യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡിട്ട് ഖത്തര്‍. 2022ല്‍ 35 ദശലക്ഷത്തിലധികം വിമാന യാത്രക്കാരാണ് ഖത്തര്‍ ഹമദ് രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തത്. 2021 നെ അപേക്ഷിച്ച് ഇത് 101.9% വര്‍ധിച്ചു. ഖത്തറിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് യാത്രക്കാരുടെ എണ്ണം സംബന്ധിച്ച് കണക്കുകള്‍ പുറത്തുവിട്ടത്.…

///

സംസ്ഥാനത്തെ ഹോട്ടലുകളിൽ ഇന്നു മുതൽ കർശന പരിശോധന

സംസ്ഥാനത്ത് ഇന്നു മുതൽ ഹോട്ടലുകളിൽ പരിശോധന ശക്തമാക്കും. അതത് ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും പരിശോധന നടത്തും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ശുചിത്വവും ഹെല്‍ത്ത് കാര്‍ഡും പരിശോധിക്കുന്നതാണ്. ഭക്ഷ്യസുരക്ഷാ പ്രത്യേക പരിശോധനയ്ക്കായുള്ള ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ…

////

കേരളത്തിന്റെ വികസനത്തിന് സിൽവർ ലൈൻ വേണം, കേന്ദ്രാനുമതിയാരാന്ന് മുഖ്യമന്ത്രി സഭയിൽ

സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതിക്കായി കാത്തിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കിയതിനു ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൽ ഉണ്ടാകൂ. കേന്ദ്ര അനുമതി കിട്ടുന്ന മുറയ്ക്ക് തുടർ നടപടി സ്വീകരിക്കുമെന്നും 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമത്തിന്റെ നിബന്ധനകൾ പാലിക്കുമെന്നും മുഖ്യമന്ത്രി…

////

വൈദ്യുതി ചാർജ്ജ് വർധന ഇന്നു മുതൽ പ്രാബല്യത്തിൽ

സംസ്ഥാനത്ത് ഇന്നു മുതൽ വൈദ്യുതി ചാർജ്ജ് വർധന പ്രാബല്യത്തിൽ വരും. യൂണിറ്റിന് 9 പൈസയാണ് വർധിക്കുക. ഇന്ധന സർചാർജ്ജ് ഈടാക്കാൻ കെഎസ്ഇബിക്ക് സംസ്ഥാന വൈദ്യുത റഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയതിനെ തുടർന്നാണിത്. മെയ് 31 വരെ നാലുമാസ കാലത്തേക്കാണ് വർധന. കഴിഞ്ഞ വർഷം ഏപ്രിൽ…

///